ബാലതാരമായി എത്തി പിന്നീട് നീണ്ടകാലം മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് ജോമോൾ. ബാലതാരമായും പിന്നീട് നായികയായും തിളങ്ങിയ ജോമോൾ എന്ത് സ്വന്തം ജാനിക്കുട്ടിയായിട്ടും നിറത്തിലെ വർഷയായിട്ടുമൊക്കെ കൈയ്യടി നേടിയിരുന്നു.
പിന്നീട് വിവാഹം കഴിഞ്ഞതോട് കൂടി അഭിനയത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു ജോമോൾ. യാഹു ചാറ്റിലൂടെ പരിചയപെട്ട ചന്ദ്രശേഖര പിള്ളയെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു ജോമോൾ. തന്റെ പ്രണയ വിവാഹത്തെ കുറിച്ച് മുൻപും ജോമോൾ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് ജോമോൾ ഒളിച്ചോടിയതിനെ പറ്റി നടൻ സുരേഷ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറലായി മാറുന്നത്.
കൈരളി ചാനലിലെ ജെബി ജംഗ്ഷൻ പുരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേ ജോമോളുമായിട്ടുള്ള സൗഹൃദം പങ്കുവെച്ച് കൊണ്ടാണ് സുരേഷ് ഗോപി എത്തിയത്. ആദ്യമായി നടിയെ കണ്ടത് മുതൽ പിന്നീടിങ്ങോട്ടുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞ സുരേഷ് ഗോപി ജോമോൾ ഒളിച്ചോടി പോവുന്നത് തടയാൻ ശ്രമിച്ചതിനെ കുറിച്ചും പറഞ്ഞു.
Also Read
ഇപ്പോൾ ബേബിയുടെ ചവിട്ട് നല്ലോണം കിട്ടുന്നുണ്ട്, രാത്രിയിലാണ് കൂടുതൽ: ഗർഭകാല വിശേഷങ്ങൾ പറഞ്ഞ് അനുശ്രീ
ജോമോളുമായി വടക്കൻ വീരഗാഥയിൽ ഒരുമിച്ച് അഭിനയിച്ചപ്പോഴുണ്ടായ ഓർമ്മകളാണ് സുരേഷ് ഗോപി പങ്കുവെച്ചത്. അന്ന് വളരെ ചെറിയ കുട്ടിയാണ്. അന്ന് തുടങ്ങിയ ബന്ധം ഇന്നും കുടുംബപരമായും തുടർന്ന് വരികയാണ്. ഇതിനിടയിൽ ഒരുപാട് രസകരമായ സംഭവങ്ങൾ നടന്നിട്ടുണ്ട്. പിന്നെ പറയാനുള്ളത് ജോമോളുടെ ഒരു ഒളിച്ചോട്ടത്തെ കുറിച്ചാണ്.
അന്ന് ഈ ദമ്പതിമാരെ പോലീസിനെ കൊണ്ട് പിടിക്കാൻ കോഴിക്കോട് എയർപോർട്ടിലെ എമിഗ്രേഷൻ വഴിയും എല്ലാ റെയിൽവേ സ്റ്റേഷൻ വഴിയും കൊടുത്ത് പിടിപ്പിക്കാൻ നോക്കിയിരുന്നു. ഒരു ചന്ദ്രശേഖര പിള്ള മോളെ തട്ടിക്കൊണ്ട് പോയി എന്നാണ് ജോമോളുടെ അമ്മ വിളിച്ച് എന്നോട് പറഞ്ഞത്.
ചന്ദ്രശേഖര പിള്ള എന്ന പേര് കേൾക്കുമ്പോൾ ഒരു അമ്പത്തിയഞ്ച് അറുപത് വയസുള്ള ആളുടെ മുഖമാണ് മനസിലേക്ക് എത്തുന്നത്. ഈ ചന്ദ്രശേഖര പിള്ള എന്ന ചന്തു എന്റെ വീട്ടിലെ സ്ഥിരം സന്ദർശകൻ ആയിരുന്നു. അദ്ദേഹത്തിന്റെ ബന്ധുവായ ദീപ്തി എന്റെ അച്ഛന്റെ അടുത്ത സുഹൃത്തിന്റെ മകളാണ്.
അവരൊക്കെ എന്റെ വീട്ടിൽ വന്നിട്ടുണ്ടെങ്കിലും ആ ബന്ധം ഞങ്ങൾക്ക് അറിയില്ലായിരുന്നു. വളരെ രസകരമായ സംഭവമാണ് ഞങ്ങളുടെ ജീവിതമെന്ന് ജോമോൾ പറയുമ്പോൾ അത്ര രസകരമായിരുന്നില്ല അവളുടെ കുടുംബത്തിലെ അവസ്ഥ.
അതിനൊരു വിശദീകരണം എനിക്കല്ല, ജോമോളുടെ കുടുംബത്തിന് നൽകണമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഞാനും ചന്തുവും വിവാഹം കഴിക്കാൻ ആഗ്രഹിച്ചെങ്കിലും ഇതുപോലൊരു വിവാഹമായിരിക്കും എന്ന് ഒരിക്കലും കരുതിയില്ല. ഇത് ഞാൻ വീട്ടിൽ തുറന്ന് പറഞ്ഞിരുന്നെങ്കിൽ അവർ സമ്മതിക്കില്ലായിരുന്നു. ഒരു ചാൻസ് എടുക്കാൻ എനിക്ക് പറ്റില്ല.
അവര് സമ്മതിച്ചില്ലെങ്കിൽ പിന്നെ സംസാരിക്കാൻ പറ്റില്ല, അകറ്റി നിർത്തുന്നത് പോലെ ആയിരിക്കും. ഇന്നത്തെ പോലെ അവർ തുറന്ന മനസ് ആയിരുന്നിരിക്കാം. പക്ഷേ എന്റെ ജീവിതം വെച്ച് എനിക്ക് ഒരു ചാൻസ് എടുക്കാൻ പറ്റിയില്ല. എല്ലാവരും സമ്മതിച്ചിട്ടുള്ള വിവാഹം നടക്കില്ലെന്ന് ചന്തുവിനോട് പറഞ്ഞപ്പോൾ എന്നാൽ ഇവിടെ വെച്ച് പിരിയാം എന്നാണ് പുള്ളി പറഞ്ഞത്.
അന്ന് വീട്ടിൽ പഴയൊരു ഫോണുണ്ട്. അതിൽ വിളിക്കും. പക്ഷേ അന്ന് ഇൻകമിങ് കോളിനും നല്ല പൈസയാണ്. എന്റെ കൈയ്യിലെ പോക്കറ്റ് മണി തീർന്നപ്പോൾ ചന്തുവാണ് ആ ബില്ല് കൊടുത്തിരുന്നത്. പിന്നെ ഫോൺ ബില്ല് കണ്ടപ്പോൾ ഇതിലും ഭേദം കല്യാണം കഴിക്കുകയാണെന്ന് തോന്നി.
എന്നും ജോമോൾ പറയുന്നു. ആ കാലത്ത് പ്രണയലേഖനങ്ങൾ എഴുതാനും അത് പരസ്പരം കൈമാറാനും വരെ സഹായിച്ചത് ചന്തുവിന്റെ അമ്മയാണെന്നും നടി പറയുന്നു.