തെന്നിന്ത്യൻ ലോഡി സൂപ്പർതാരം നയൻതാര നായികയായി 2018 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് തമിഴ് സിനിമയാണ് ഇമൈക്കാ നൊടികൾ. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിൽ നയൻതാര ഒരു പൊലീസ് ഓഫീസറുടെ വേഷത്തിൽ ആയിരുന്നു എത്തിയത്.
നയൻതാരയ്ക്ക് ഒപ്പം അഥർവ്വ, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രത്തെ കുറിച്ചുള്ള ഒരു പിന്നാമ്പുറ കഥയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഈ സിനിമ നയൻതാരയിലേക്ക് എത്തുന്നതിനു മുൻപ് തന്നെ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ തേടി വന്നിരുന്നു. അദ്ദേഹം സമ്മതം മൂളുകയും ചെയ്തിരുന്നു.
നേരത്തെ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വിശേഷങ്ങൾ പങ്കുവച്ച കൂട്ടത്തിൽ സംവിധായകൻ അജയ് ജ്ഞാനമുത്തു തന്നെയാണ് ഇക്കാരം വെളിപ്പെടുത്തിയിരുന്നത്. 2014ൽ ചിത്രത്തിന്റെ തിരക്കഥയുമായി മമ്മൂട്ടിയെ സമീപിച്ചിരുന്നു. അദ്ദേഹത്തിന് തിരക്കഥ ഇഷ്ടപ്പെട്ടു.
എന്നാൽ പിന്നീട് ഞങ്ങൾ കഥാപാത്രങ്ങളിൽ ഒരുപാട് വ്യത്യാസങ്ങൾ വരുത്തി. അപ്പോൾ എനിക്ക് തോന്നി പ്രധാനവേഷം ഒരു സ്ത്രീ ചെയ്യുന്നതായിരിക്കും നല്ലതെന്ന്. കഥാപാത്രങ്ങളെ മുഴുവൻ തീരുമാനിച്ചു കഴിഞ്ഞപ്പോൾ ഈ വേഷം ചെയ്യാൻ ഏറ്റവും നല്ലത് നയൻതാര മാം ആകും എന്നു തോന്നി.
ഈ ചിത്രം എനിക്ക് ഏറ്റവും സത്യസന്ധമായി തന്നെ അവതരിപ്പിക്കണമായിരുന്നു. സ്ത്രീ കഥാ പാത്രത്തിലൂടെ ഞാൻ ഉദ്ദേശിച്ച വൈകാരിക തലത്തിലേക്ക് എത്താനും സാധിച്ചു എന്നായിരുന്നു ആനന്ന് അജയ് ജ്ഞാനമുത്തു പറഞ്ഞത്.
അതേ സമയം ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ അനുരാഗ് കശ്യപാണ് ചിത്രത്തിൽ വില്ലനായി എത്തിയത്. അനുരാഗ് കശ്യപ് ആദ്യമായി അഭിനയിച്ച തമിഴ് ചിത്രമായിരുന്നു ഇത്. കൂടാതെ അഥർവ്വ, റാഷി ഖന്ന തുടങ്ങിയ വലിയൊരു താരനിര ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
Also Read
കമ്മിറ്റഡാണ്, എനിക്കും അറിയുന്ന ആളാണ്, വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി മാളവിക കൃഷ്ണദാസ്
ഒരു സൈക്കോ കി ല്ല റെ പിന്തുടരുന്ന സിബിഐ ഓഫീസറായാണ് നയൻസ് ചിത്രത്തിലെത്തിയത്. സീരിയൽ കൊ ല പാ ത ക ങ്ങ ൾ നടത്തുന്ന സൈക്കോയായി ആയിരുന്നു ചിത്രത്തിൽ അനുരാഗ് കശ്യപും വേഷമിട്ടത്. മികച്ച വിജയം ആയിരുന്നു ചിത്രം തമിഴ്നാട്ടിൽ നേിയത്.