മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സ് മലയാളം സീസൺ മൂന്ന് ആരംഭിച്ചിട്ട് ഒരു മാസം തികയുകയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് ആയിരുന്നു ഷോ തുടങ്ങിയത്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ അവതാരകനായി എത്തിയ പരിപാടിയിൽ മലയാളികൾക്ക് സുപരുചതരും അല്ലാത്തവരുമായ മത്സരാർത്ഥികൾ ഉണ്ടായിരുന്നു.
ഇപ്പോൾ ഇതാ ബിഗ്‌ബോസ് ഷോയ്ക്കും മോഹൻലാലിനും ംതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഗായികയും തിയേറ്റർ ആർട്ടിസ്റ്റുമായ രേവതി സമ്പത്ത്. ഈ ബിഗ്ഗ് ബോസ്സ് എന്ന മാലിന്യം കണ്ണിൽപ്പെടുമ്പോഴൊക്കെ മനസിലാകത്തൊരു കാര്യമുണ്ട്.
ഈ മോഹൻലാൽ അയാൾക്ക് തോന്നിയതൊക്കെ വിളിച്ചു പറയുന്നത് കേട്ട് കണ്ടെസ്റ്റന്റ്സ് അയ്യോ ലാലേട്ടാ എന്ന മട്ടിൽ പേടിച്ചു വിറച്ചിരിക്കേണ്ട കാര്യമെന്താണ്. ആർക്കും നാക്കില്ലേ. ഇവർക്കൊക്കെ പറയാനുള്ളത്, അത് തെറ്റോ ശരിയോ, അയാളുടെ മുഖത്ത് നോക്കി വാ തുറന്ന് പറയണം സ്വന്തം നിലപാടുകൾ ന്നെ് രേവതി സമ്പത്ത് തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നു.
രേവതി സമ്പത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം:’
ഈ ബിഗ്ഗ് ബോസ്സ് എന്ന മാലിന്യം കണ്ണിൽപ്പെടുമ്പോഴൊക്കെ മനസിലാകത്തൊരു കാര്യമുണ്ട്. ഈ മോഹൻലാൽ അയാൾക്ക് തോന്നിയതൊക്കെ വിളിച്ചു പറയുന്നത് കേട്ട് കണ്ടെസ്റ്റന്റ്സ് അയ്യോ ലാലേട്ടാ എന്ന മട്ടിൽ പേടിച്ചു വിറച്ചിരിക്കേണ്ട കാര്യമെന്താണ്.
ആർക്കും നാക്കില്ലേ.ഇവർക്കൊക്കെ പറയാനുള്ളത്, അത് തെറ്റോ ശരിയോ, അയാളുടെ മുഖത്ത് നോക്കി വാ തുറന്ന് പറയണം സ്വന്തം നിലപാടുകൾ. മോഹൻലാൽ വരുന്നതും വിരട്ടൽ തുടങ്ങും, പിന്നെ എല്ലാവരും അങ്ങേരെ പ്ലീസ് ചെയ്യാനുള്ള ശ്രമങ്ങളിൽ ആണ്.
ഒരു തവണയെങ്കിലും മിസ്റ്റർ മോഹൻലാൽ വായിൽ തോന്നുന്നത് വിളിച്ചു പറയാൻ തുടങ്ങുന്ന സമയത്ത്, നിർത്തടോ, ഞാൻ പറയുന്നത് താൻ ആദ്യം മുഴുവൻ കേൾക്ക് മോഹൻലാലെ, എന്നിട്ട് ബാക്കി സംസാരിക്ക് എന്ന് ബിഗ്ഗ് ബോസ്സിന്റെ ചരിത്രത്തിൽ ഏതെങ്കിലും കണ്ടെസ്റ്റന്റ്സ് പറയുമോ ആവോയെന്നും രേവതി സമ്പത്ത് പറയുന്നു.