ഫോട്ടോ എടുക്കട്ടെ എന്ന് ചോദിച്ച് വരും എന്നിട്ട് ദേഹത്തേക്ക് അങ്ങ് വീഴും, ഭയങ്കര അൺ കംഫർട്ടബിളാവുംഅപ്പോൾ: അനശ്വര രാജൻ

663

2018 ൽ പുറത്തിറങ്ങിയ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ നായികയായി ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച് സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനശ്വര രാജൻ. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയ ആകാൻ അനശ്വരയ്ക്ക് കഴിഞ്ഞു

ആദ്യ ചിത്രത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം 2019ൽ പുറത്തിറങ്ങിയ തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രം ഏറെ ശ്രദ്ധേയമായി മാറി. കീർത്തി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അനശ്വര അവതരിപ്പിച്ചത്. പിന്നീട് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാള സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം അനശ്വരം നേടിയെടുത്തു.

Advertisements

സോഷ്യൽ മീഡിയകളിലും ഏറെ സജീവായ നടി തന്റെ പുതിയ ഫോട്ടോഷൂട്ടുകളും പുതിയ വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. പലപ്പോഴും ഗ്ലാമറസ് ഫോട്ടോകൾ പങ്കുവെച്ച് ആരാധകരെ ഞെട്ടിച്ചുള്ള അനശ്വര വലിയ സൈബർ അ റ്റാ ക്കു കൾക്കും ഇര ആയി മാറിയിട്ടുണ്ട്.

Also Read
എന്നേക്കാൾ പ്രായം കുറഞ്ഞ അനിരുദ്ധുമായുള്ള സ്വകാര്യ ചിത്രങ്ങൾ ലീക്കായത് എന്റെ കരിയറിനെ വല്ലാതെ ബാധിച്ചു: വെളിപ്പെടുത്തി ആൻഡ്രിയ

ഇപ്പോഴിതാ സിനിമകളുടെ പ്രൊമോഷൻ പരിപാടികൾക്കിടെ പലരും തങ്ങളെ അനുവാദം ഇല്ലാതെ സ്പർശിക്കാൻ ശ്രമിക്കാറുണ്ടെന്ന് തുറന്നു പറയുകയാണ് അനശ്വര രാജൻ. അടുത്തിടെ പൊതുവേദിയിൽ അനുവാദമില്ലാതെ സ്പർശിച്ചതിന് എതിരെ നടി അപർണ ബാലമുരളി പ്രതികരിച്ച സംഭവത്തെ പ്രതിബാധിച്ച് കൊണ്ടാണ് അനശ്വരയുടെ തുറന്നു പറച്ചിൽ.

ചില പരിപാടികൾക്ക് പോവുമ്പോൾ ചിലർ ചേച്ചി ഫോട്ടോ എന്ന് പറഞ്ഞ് വരും. സൂപ്പർ ശരണ്യയുടെ പ്രൊമോഷന് പോയപ്പോൾ ഞങ്ങളെ എല്ലാവരും കൂടി കവർ ചെയ്യുക ആയിരുന്നു. അപ്പോൾ കൂടെ ബാക്കി ഈണ്ടായിരുന്ന ആർട്ടിസ്റ്റുകളാണ് ഞങ്ങളെ പ്രൊട്ടക്റ്റ് ചെയ്തത്. ഞങ്ങൾ ഭയങ്കര അൺ കംഫർട്ടബിളാവും. ഞങ്ങളുടെ ദേഹത്ത് വീഴും. അങ്ങനെ കുറെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് അനശ്വര ഒരു അഭിമുഖത്തിൽ പറയുന്നത്.

നടി മമിത ബൈജുവും ഈ വിഷയത്തിൽ പ്രതികരിക്കുന്നുണ്ട്. എങ്ങനെയെങ്കിലും ആ സാഹചര്യത്തിൽ നിന്നും പുറത്ത് കടക്കാനാണ് നോക്കാറുള്ളത് എന്നാണ് മമിത പറയുന്നത്. എങ്ങനെ എങ്കിലും ആ സാഹചര്യത്തിൽ നിന്ന് കടക്കാനേ ഞങ്ങളപ്പോൾ നോക്കുള്ളൂ. ഞാൻ ആക്ടറല്ലെങ്കിലും വെറുതെ വന്ന് തൊടുന്നത് ഇഷ്ടപ്പെടില്ല.

ആർക്കായാലും ഒരു പേഴ്സണൽ സ്പേസുണ്ട്. എപ്പോഴും എന്റെ ഫ്രീഡം എന്നത് ഒരു കൈപ്പാടകലെ മാത്രമാണ് എന്നാണ് മമിത വ്യക്തമാക്കുന്നത്. അതേസമയം പ്രണയ വിലാസം എന്ന സിനിമയാണ് അനശ്വരയുടെയും മമിതയുടെതുമായി റിലീസിന് തയ്യാറായി ഇരിക്കുന്നത്.

ഫെബ്രുവരി 24ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. അർജുൻ അശോകൻ ആണ് ചിത്രത്തിൽ നായകൻ. അതേ സമയം സൂപ്പർ ശരണ്യ എന്ന സൂപ്പർഹിറ്റ് ശേഷം മൂന്ന് താരങ്ങളും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകയോട് കൂടിയാണ് പ്രണയ വിലാസം പ്രദർശനത്തിന് എത്തുന്നത്.

Also Read
കണ്ടിട്ട് അമ്മയെ പോലുണ്ടല്ലോ അതാരായെന്ന് സംയുക്തയുടെ പഴയ സിനിമ കണ്ടിട്ട് മകൻ, ഇതാണ് വീട്ടിലെ അവസ്ഥയെന്ന് സംയുകത വർമ്മ

Advertisement