കാരിരുമ്പിന്റെ കരുത്തുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന സൂപ്പർതാരമായിരുന്നു അന്തരിച്ച നടൻ സുകുമാരൻ. ഒരു തലമുറയുടെ ക്ഷുഭിത യൗവ്വനത്തിന്റെ പ്രതീകമായിരുന്നു സുകുമാരൻ. ആരുടെ മുന്നിലും പറയാനുള്ളത് മുഖത്ത് നോക്കി പറഞ്ഞ സുകുമാരന്റെ കഥാപാത്രങ്ങളെ അന്നത്തെ യുവതലമുറ വളരെ പെട്ടെന്നാണ് നെഞ്ചിലേറ്റിയത്.
ഭാഷയിലുള്ള കൈയടക്കമാണ് സുകുമാരനെ വ്യത്യസ്തനാക്കിയത്. ചടുലമായ സംഭാഷണങ്ങളിലൂടെ അദ്ദേഹം കാണികളെ ആവേശഭരിതരാക്കി. മുറുകെപിടിച്ച ആദർശവും വെള്ളം ചേർക്കാത്ത അഭിപ്രായങ്ങളും സിനിമാ ലോകത്തിന് പുറത്തും സുകുമാരന് ഇരിപ്പിടം നൽകി. നട്ടെല്ലുള്ള നടനെന്നായിരുന്നു സുകുമാരനെ സഹപ്രവർത്തകർ വിശേഷിപ്പിച്ചത്.
Also Read
ആരിത് അപ്‌സരസ്സോ അഴകു റാണിയോ, ഹോട്ട് ലുക്കിൽ സാധിക വേണുഗോപാൽ, ഞെരിപ്പെന്ന് ആരാധകർ
വളർത്തുമൃഗങ്ങൾ, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ശാലിനി എന്റെ കൂട്ടുകാരി, ഓഗസ്റ്റ് ഒന്ന്, സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി 250ഓളം ചിത്രങ്ങളിൽ സുകുമാരൻ വേഷമിട്ടു. സുകുമാരന്റെ സഹധർമിണി മല്ലികാ സുകുമാരനും ഒരു കാലത്ത് മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു സുകുമാരന്റെ മ, ര, ണം സംഭവിച്ചത്.
ഒരു വലിയ നഷ്ടമായിരുന്നു അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ മലയാള സിനിമയ്ക്ക് സംഭവിച്ചത്. സുകുമാരൻ വിടപറഞ്ഞ് വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിലേക്കെത്തി. പിന്നീട് മലയാളത്തിലെ യുവതാരനിരയിൽ ശക്തരായ താരങ്ങളായി ഇരുവരും മാറുകയായിരുന്നു. സിനിമാ പാരമ്പര്യം ഉണ്ടെങ്കിലും പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയിൽ പ്രശസ്തരായത് സ്വപ്രയത്നത്തിലാണ്.
ഇന്ന് ഇന്ദ്രജിത്ത് സുകുമാരൻ മലയാള സിനിമയിലെ സിനിമയിലെ കഴിവുറ്റ അഭിനേതാക്കളിൽ ഒരാളാണ്. പൃഥ്വിരാജ് ഇതിനോടകം സംവിധായകൻ, നിർമ്മാതാവ്, അഭിനേതാവ് എന്നീ നിലകളിൽ പ്രതിഭ തെളിയിച്ച് കഴിഞ്ഞു. മക്കളുടെ വളർച്ചയിൽ എല്ലാവിധ പിന്തുണയും നൽകി മല്ലികാ സുകുമാരനും ഒപ്പമുണ്ട്.
ഇപ്പോഴിതാ സിനിമയിൽ വന്ന കാലത്ത് താൻ അനുഭവിച്ച ദുരവസ്ഥകളെ കുറിച്ച് പൃഥ്വിരാജ് തുറന്നു പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സിനിമയുടെ കരാറിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായുപ്പോൾ പല നടിമാരും തനിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞെന്നും മൂന്ന് സിനിമകളിൽ നിന്ന് തുടർച്ചയായി തന്നെ ഒഴിവാക്കിയെന്നും പൃഥ്വിരാജ് പഴയൊരു അഭിമുഖത്തിൽ പറയുന്നു.
Also Read
അതൊന്നും ഞാൻ ചെയ്യാത്തതിന് പിന്നിൽ ഒരു കാരണമുണ്ട്; തുറന്നു പറഞ്ഞ് ശ്വേതാ മേനോൻ
സിനിമയുടെ കരാറിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നു. ഞാൻ മാത്രമാണ് അന്ന് കരാറിൽ ഒപ്പിട്ട് അഭിനയിച്ചത്. അത് മറ്റ് അഭിനേതാക്കൾക്ക് ഇഷ്ടപ്പെട്ടില്ല. മൂന്ന് സിനിമകളിൽ നിന്ന് എന്നെ ഒഴിവാക്കി. ഒരു സംവിധായകൻ മാത്രമാണ് എന്നെ സിനിമയിൽ നിന്ന് ഒഴിവാക്കാനുള്ള കാരണം പറഞ്ഞത്.
മറ്റ് രണ്ട് സിനിമയുടെ സംവിധായകരും അത് പറഞ്ഞില്ല. ഒപ്പമുള്ള നടിമാർ പോലും പൃഥ്വിരാജിനൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞെന്ന് പ്രിയനന്ദൻ പറഞ്ഞു. അക്കാലത്താണ് മലയാളത്തിന് പുറത്ത് മറ്റ് ഭാഷകളിൽ അഭിനയിക്കേണ്ടി വന്നതെന്നും പൃഥ്വിരാജ് പറയുന്നു.