ഇതെല്ലാം കേൾക്കേണ്ടി വരുമെന്ന ബോധം എനിക്കുണ്ട്, അതൊന്നും ഞാൻ ചെയ്യാത്തതിന് പിന്നിൽ ഒരു കാരണവുമുണ്ട്; തുറന്നു പറഞ്ഞ് ശ്വേതാ മേനോൻ

211

ജോമോന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അനശ്വരം എന്ന ചിത്രത്തിൽ കൂടി മമ്മൂട്ടിയുടെ നായികയായി അഭിയരംഗത്ത് എത്തിയ താരമാണ് നടി ശ്വേതാ മേനോൻ. പിന്നീട് നിരവധി വേറിട്ടകഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ താരമാണ് ശ്വേത മേനോൻ. അഭിനയത്തിന് പുറമെ പാട്ടിലും കഴിവ് തെളിയിച്ചിരുന്നു താരം. ഡബ്ബിംഗിലൂടെയായും കഴിവ് തെളിയിച്ചിരുന്നു.

കാമസൂത്രയുടെ പരസ്യ ചിത്രത്തിൽ അഭിനയിച്ചും ഹോട്ട് രംഗങ്ങൾ ചെയ്തുമൊക്കെ നിരന്തരം വിമർശനങ്ങൾ ലഭിക്കാറുള്ള നടിയാണ് ശ്വേത മേനോൻ. ചെറുതും വലുതുമായി അനേകം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ശ്വേത വിവാദങ്ങളെ പേടിച്ച് നിൽക്കാറില്ല. കളിമണ്ണ് എന്ന ചിത്രത്തിനായി തന്റെ പ്രസവം ചിത്രീകരിക്കാനുള്ള അനുമതി നൽകിയും ശ്വേത വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു.

Advertisements

അതേ സമയം തന്റെ കുടുംബവുമായും കരിയറുമായും ബന്ധപ്പെട്ട് വരുന്ന വാർത്തകളോട് പ്രതികരിക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് നടി ശ്വേതാ മേനോൻ. തന്റെ സ്വകാര്യ ജീവിതത്തെപ്പറ്റി ഒരു പരിധിക്കപ്പുറം സംസാരിക്കില്ലെന്നും തനിക്ക് അത് ഇഷ്ടമല്ലെന്നും ശ്വേത കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

Also Read
ലോഹിതദാസിനോട് മീര അമിത സ്വാതന്ത്ര്യം എടുത്തു, പക്വതയില്ലാത്ത പെൺകുട്ടിയുടെ കയ്യിൽ കുറേപണം വന്നത് കുഴപ്പമായി, തങ്ങളുടെ ജീവിതത്തിൽ മീര ജാസ്മിൻ പ്രശ്‌നങ്ങൾ ഉണ്ടാക്കി: സിന്ധു ലോഹിതദാസ്

ഞാൻ ഒരു സെലിബ്രിറ്റിയും, സമൂഹത്തിൽ പെട്ടെന്ന് തിരിച്ചറിയുകയും ചെയ്യുന്ന ആളാണെന്ന ബോധത്തോടെയാണ് നിൽക്കുന്നത്. ഈ ജോലിയിൽ ഇതെല്ലാം കേൾക്കേണ്ടി വരുമെന്ന സാമൂഹ്യബോധം എനിക്കുണ്ട്. എന്നാൽ എന്റെ കുടുംബത്തെപ്പറ്റി പറയുമ്പോഴാണ് സങ്കടം വരിക.

ശ്രീ​യും​ ​ഞാ​നും​ ​ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ​നി​ന്ന് ​മ​ന​പൂ​ർ​വം​ ​അ​ക​ലം​ പാ​ലി​ക്കു​ക​യാ​ണ്. ​ഒ​ന്നി​ച്ചു​ള്ള​ ​ചി​ത്ര​ങ്ങ​ൾ​ ​പോ​സ്റ്റ് ​ചെ​യ്യു​ന്നി​ല്ല.​ ​സ​ബൈ​ന​ ​സാ​ധാ​ര​ണ​ ​ജീ​വി​തം​ ​ജീ​വി​ക്ക​ട്ടെ.​ ​അ​വ​ൾ​ ​സ്വ​യം​ ​ഒ​രു​ ​സെ​ലി​ബ്രി​റ്റി​യാ​യി​ ​മാ​റ​ട്ടെ.​ ​എ​ന്റെ​ ​വി​ലാ​സം​ ​അ​തി​ന് ​വേ​ണ്ട.

സ​ബൈ​ന​ ​ആ​ദ്യം​ ​ന​ല്ല​ ​വ്യ​ക്തി​യാ​ക​ട്ടെ​ ​എ​ന്ന​തി​നാ​ണ് ​ഞാ​ൻ​ ​മു​ൻ​ഗ​ണ​ന​ ​ന​ൽ​കു​ന്ന​ത്.​ ​സ​ബൈ​ന​ ​കു​റ​ച്ച് ​പ​ഠി​പ്പി​സ്റ്റാ​ണ്.​ ​നാ​ലാം​ ​ക്ളാ​സി​ൽ​ ​പ​ഠി​ക്കു​ന്നു.​ ​അ​ഞ്ച് ​പു​സ്ത​ക​ങ്ങ​ൾ​ ​എ​ഴു​തി.​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ലൂ​ടെ​ ​സ​ബൈ​നയുടെ ​ ​കു​ഞ്ഞു​എ​ഴു​ത്ത് ​ആ​ളു​ക​ൾ​ ​ക​ണ്ടു.​ ​ന​ല്ല​ ​വാ​യ​ന​യു​ണ്ട്.​ ​

കു​റ​ച്ച് ​ബു​ദ്ധി​ജീ​വി​യാ​ണ്.​ ​എ​ന്റെ​ ​അ​ച്ഛ​ന് ​ഇം​ഗ്ളീ​ഷ് ​സാ​ഹി​ത്യ​ത്തി​ൽ​ ​അ​വ​ഗാ​ഹ​മു​ണ്ടാ​യി​രു​ന്നു.​ ​ആ​ ​ആ​ളി​ന്റെ​ ​കൊ​ച്ചു​മ​ക​ള​ല്ലേ? ഒ​രു​ ​ഭാ​ഗ​ത്തു​നി​ന്ന് ​നോ​ക്കു​മ്പോ​ൾ​ ​വ​ള്ള​ത്തോ​ൾ​ ​കു​ടും​ബ​ത്തി​ലെ​ ​പേ​ര​ക്കു​ട്ടി​ .​അ​തി​ന്റെ​യൊ​ക്കെ​ ​അ​നു​ഗ്ര​ഹ​മു​ണ്ട്.

അമ്മയുടെ തെരഞ്ഞെടുപ്പിന്റെ സമയത്ത് ശ്വേതയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിലൊന്നും കണ്ടില്ലല്ലോ എന്ന് പലരും ചോദിച്ചു. ഞാൻ അവിടെ വോട്ട് ചോദിക്കുക ആയിരുന്നു എന്നും അല്ലാതെ ഫോട്ടോ എടുക്കുക ആയിരുന്നില്ലെന്നുമാണ് അവരോട് മറുപടി പറഞ്ഞത്. എല്ലാ അംഗങ്ങളോടും ഞാൻ വോട്ട് ചോദിച്ചു.

Also Read
ഈ ജീവിതം മുഴുവൻ അമ്മയോട് കടപ്പെട്ടിരിക്കുന്നു, അമ്മ പറഞ്ഞത് നൂറ് ശതമാനം ശരിയാണ് എന്ന് തനിക്ക് തോന്നിയിരുന്നു : ശ്രദ്ധ നേടി ശ്രാവണിന്റെ വാക്കുകൾ

സോഷ്യൽ മീഡിയ ഇടക്കിടെ തനിക്ക് ഡിവോഴ്‌സ് വാങ്ങിത്തരാറുണ്ടെന്നും താൻ നല്ല തിരക്കുള്ള ആളായതുകൊണ്ടാണ് അവർ അത് ചെയ്തു തരുന്നതെന്നും ശ്വേത മേനോൻ അഭിമുഖത്തിൽ പറയുന്നുണ്ട്. പിന്നെ ഇങ്ങനെയൊക്കെ കേൾക്കുന്നത് തനിക്ക് ഇഷ്ടമുള്ള കാര്യമാണെന്നും ശ്വേത പറയുന്നു.

Advertisement