അച്ഛനും മകനും ആദ്യമയൃായി ഒന്നിക്കുന്നു, ജോഷി സുരേഷ് ഗോപി ചിത്രം പാപ്പൻ വരുന്നു, സുരേഷ് ഗോപിയും മകൻ ഗോകുലും എത്തുന്നത് കിടു വേഷത്തിൽ

105

മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകൻ ജോഷിയും സൂപ്പർതാരം ജോഷിയും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്നു. പാപ്പൻ എന്നു പേരിട്ടിരിക്കുന്ന ചിത്രം സുരേഷ് ഗോപിയുടെ 252ാമത്തെ ചിത്രം കൂടിയാണ്.

അതേ സമയം ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്നത്. ക്രൈം ത്രില്ലറായ ചിത്രത്തിൽ സുരേഷ് ഗോപി പോലീസ് വേഷത്തിലാണെത്തുന്നത്. ഏറെ കാലങ്ങൾക്കുശേഷം സുരേഷ് ഗോപി പോലീസ് വേഷത്തിലെത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

Advertisements

സണ്ണി വെയ്ൻ, ഗോകുൽ സുരേഷ് ഗോപി, നൈല ഉഷ, നീത പിള്ള ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ,തുടങ്ങി വമ്ബൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മാത്യു പാപ്പൻ എന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് സുരേഷ് ഗോപി ഈ സിനിമയിൽ എത്തുന്നത്.

സുരേഷ് ഗോപിയുടെ ഭാര്യയായി നൈല ഉഷയാണ് വേഷമിടുന്നത്. പാപ്പന്റെ മകളും ഐപിഎസ് ഉദ്യോഗസ്ഥയുമായി നീത പിള്ളയാണ് വേഷമിടുന്നത്. ഗോകുൽ സുരേഷ് ഗോപിയും ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇതാദ്യമായാണ് സുരേഷ് ഗോപിയും മകനും ഒരു ചിത്രത്തിൽ ഒന്നിച്ചഭിനയിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളി നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് പ്രശസ്ത റേഡിയോ ജോക്കിയും കെയർ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ആർജെ ഷാനാണ്.

ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. ശ്യാം ശശിധരൻ എഡിറ്റിങ്ങും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. കോസ്റ്റ്യൂം അക്ഷയ പ്രേംനാഥ് , പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ , ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് സിനറ്റ് സേവ്യർ. ഡിസൈൻസ് ഓൾഡ് മങ്ക്‌സ്, പി ആർ. ഒ മഞ്ജു ഗോപിനാഥ്.

ആഘോഷ് സിനിമാസും, ചാന്ദ് വി മൂവീസും ചേർന്നാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ടായ ജോഷിയും സുരേഷ് ഗോപിയും വീണ്ടുമൊന്നിക്കുന്ന ചിത്രത്തിനായി കാത്തിരിപ്പിലാണ് പ്രേക്ഷകർ.

Advertisement