പ്രണയം ഉണ്ടായിരുന്നു ബ്രേക്കപ്പായി, പ്രണയ സമ്മാനം ഇപ്പോഴും തന്റെ വീട്ടിലിരിപ്പുണ്ട്‌: നടി ലിയോണ

124

അടുത്തകാലത്തായി മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് പേരെടുത്ത നടിയാണ് ലിയോണ ലിഷോയ്. ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ തനിക്ക് കിട്ടുന്ന വേഷങ്ങൾ എല്ലാം മികച്ചതാക്കുന്ന നടിക്ക് ആരാധകരും ഏറെയാണ്.

ഇപ്പോഴിതാ തനിക്ക് പ്രണയദിനം പോലെയുള്ള പ്രത്യേക ദിവസങ്ങളിൽ വലിയ വിശ്വാസമില്ലെന്ന് തുറന്നു പറയുകയാണ് ലിയോണ. തനിക്കും ഒരു പ്രണയം ഉണ്ടായിരുന്നെന്നും എന്നാൽ ചില കാര്യങ്ങൾ കൊണ്ട് അത് വർക്കായില്ലെന്നും ഇപ്പോഴും അതിന്റെ വേദനയിൽ നിന്ന് പൂർണമായും കരകയറാൻ തനിക്ക് സാധിച്ചിട്ടില്ലെന്നും ലിയോണ വ്യക്തമാക്കി.

Advertisements

ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ലിയോണയുടെ വാക്കുകൾ ഇങ്ങനെ:

നമ്മൾ ഒരാളെ ഭയങ്കരമായി ഇഷ്ടപ്പെട്ടുപോയാൽ അയാളുടെ ഒരുഭാഗം എപ്പോഴും നമ്മുടെ അടുത്ത് ഉണ്ടാകും. ഒരിക്കലും നമുക്ക് അവർ ആരുമല്ല എന്ന് പറഞ്ഞ് മാറി നിൽക്കാൻ കഴിയില്ല. എനിക്ക് എപ്പോഴും അയാൾ പ്രധാനപ്പെട്ട ഒരാൾ തന്നെയായിരിക്കും.

ചില കാര്യങ്ങൾ നമ്മൾ എത്ര ആഗ്രഹിച്ചാലും അത് നടക്കില്ല. അങ്ങനെയുള്ള ഒരു കാര്യമായാണ് ഞാൻ അതിനെ കാണുന്നത്. ഒരിക്കൽ ബ്രേക്കപ്പായ ഒരു ബന്ധം രണ്ടാമതും തുടങ്ങാതിരിക്കുന്നതായിരിക്കും നല്ലതെന്നാണ് എനിക്ക് തോന്നുന്നത്. പ്രണയിക്കുന്ന ഒരാൾ നമ്മുടെ നല്ല ഗുണങ്ങളെ എപ്പോഴും സപ്പോർട്ട് ചെയ്യുന്ന വ്യക്തിയായിരിക്കണം.

Also Read
15 സർപ്രൈസുകൾ നൽകി കുക്കുവിനെ ഞെട്ടിച്ച് ഭാര്യ ദീപ, വിവാഹ വാർഷികം പൊളിയാക്കി താരദമ്പതികൾ

നമ്മളെ വളരാൻ പ്രചോദിപ്പിക്കണം. പരസ്പരം വളരാൻ രണ്ടുപേരും വഴിയൊരുക്കണം എന്നാണ് എനിക്ക് തോന്നുന്നത്. നമ്മുടെ സന്തോഷം പങ്കുവെക്കാൻ കഴിയുന്ന ഒരാളായിരിക്കണം. പരസ്പരം ബഹുമാനത്തോടെ ആയിരിക്കണം പ്രണയം.

ചെറുപ്പം മുതലേ വാലന്റൈൻസ് ഡേ സമ്മാനങ്ങൾ ഏറെ കിട്ടിയിട്ടുണ്ടെന്നും സ്‌കൂളിൽ പഠിക്കുമ്പോൾ ബോയ്ഫ്രണ്ട് തന്നിട്ടുള്ള പ്രണയ സമ്മാനം ഇപ്പോഴും തന്റെ വീട്ടിലിരിപ്പുണ്ടെന്നും പഴയ മെമ്മറികളെല്ലാം സൂക്ഷിച്ചുവെക്കുന്ന ഒരാളാണ് താൻ.

ഹൈസ്‌കൂളിൽ പഠിക്കുമ്പോഴായിരുന്നു എന്നോട് ആദ്യമായി ഒരാൾ ഇഷ്ടം പറയുന്നത്. ശരിക്കും എനിക്കും അയാളെ ഇഷ്ടമായിരുന്നു. പക്ഷേ അത് കാണിക്കാൻ പേടിയും നാണവുമായിരുന്നു. ഐ കോൺടാക്ട് പോലും കൊടുക്കാറില്ല. ആ സമയത്തെല്ലാം ഫോണിൽ സംസാരിക്കുകയായിരുന്നു പ്രധാന വിനോദം.

അതെല്ലാം വീട്ടിലും പിടിച്ചിട്ടുണ്ട്. അതുകൊണ്ട് ഒരു പോയിന്റ് കഴിഞ്ഞപ്പോൾ അവരോട് പറയാതിരുന്നിട്ട് കാര്യമില്ല എന്ന് മനസിലായി. പിന്നെ വീട്ടുകാരോടും പറയും. ചേട്ടനെ കണ്ടിട്ടാണ് ഞാൻ അങ്ങനെ ചെയ്തുതുടങ്ങിയത്. ചേട്ടൻ അവരുടെ അടുത്ത് ഫ്രീ ആയിരുന്നുവെന്നും ലിയോണ പറയുന്നു.

Also Read
കിടിലൻ ഹോട്ട് ലുക്കിൽ നടി അഞ്ജു കുര്യൻ, വൈറലായി മരുഭൂമിയിലെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

Advertisement