മലയാളിയായ തെന്നിന്ത്യൻ താരസുന്ദരിയാണ് കീർത്തി സുരേഷ്. മുന#കാല നായികാ നടി മേനകയുടേയും നിർമ്മാതാവ് ജി സുരേഷ്കുമാറിന്റെയും മകളായ കീർത്തി മലയാളത്തിലൂടെ തുടങ്ങി പിന്നീട് അന്യഭാഷകളിലേക്ക് ചേക്കേറുയായിരുന്നു.
തമിഴിലേയും തെലുങ്കിലേയും ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും ഒപ്പം നായികായി അഭിനയിച്ചു കഴിഞ്ഞ കീർത്തിക്ക് ഏറെ ആരാധകരാണ് ഇള്ളത്. അതേ സമയം കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിലേയും ഫാൻ പേജുകളിലേയും പ്രധാന ചർച്ചാ വിഷയമായിരുന്നു കീർത്തി സുരേഷിന്റെ വിവാഹം.
കീർത്തിയുടെ വിവാഹം ഉടനുണ്ടാകുമെന്ന് പലപ്പോഴും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ, കീർത്തിയുടെ വിവാഹക്കാര്യം പുറത്ത് വന്നിരിക്കുകയാണ്. വിവാഹം കഴിക്കുന്നത് സൂപ്പർ ഹിറ്റ് സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറിനെ ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
കീർത്തിയും അനിരുദ്ധും നാളുകളായി പ്രണയത്തിലാണെന്നും ഈ വർഷം അവസാനത്തോടെ ഇരുവരും വിവാഹിതരാകുമെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം തങ്ങളുടെ പ്രണയത്തെ കുറിച്ച് അനിരുദ്ധോ കീർത്തിയോ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. റെമോ, താനാ സേർന്ത കൂട്ടം തുടങ്ങി നിരവധി ചിത്രങ്ങളിൽ കീർത്തിയും അനിരുദ്ധും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അടുത്തടുത്ത ദിവസങ്ങളിലാണ് അനിരുദ്ധിന്റേയും കീർത്തിയുടേയും ജന്മദിനങ്ങൾ. കഴിഞ്ഞ ജന്മദിനത്തിൽ ഇരുവരും പങ്കുവച്ച പോസ്റ്റുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. അനിരുദ്ധിനെ ചേർന്നു നിൽക്കുന്ന ചിത്രങ്ങളായിരുന്നു കീർത്തി പങ്കുവച്ചത്.
പിന്നാലെ ഇരുവരും പ്രണയത്തിലാണോ എന്ന സംശയം ആരാധകരും ഉന്നയിച്ചിരുന്നു. എന്നാൽ വാർത്തകളോട് ഇതുവരേയും ഇരുവരും പ്രതികരിച്ചിട്ടില്ല. മിസ് ഇന്ത്യയാണ് കീർത്തിയുടെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ഗുഡ് ലക്ക് സഖി, രംഗ് ദേ, മരക്കാർ തുടങ്ങിയ ചിത്രങ്ങളാണ് കീർത്തിയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. ഒ
രിടവേളയ്ക്ക് ശേഷം കീർത്തി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. രജനീകാന്ത് ചിത്രം അണ്ണാത്തെയിലും കീർത്തി പ്രധാന വേഷത്തിലെത്തുന്നുണ്ട്. തെലുങ്കിലും തമിഴിലുമായി നിരവധി ചിത്രങ്ങളാണ് കീർത്തിയുടേതായി പുറത്തിറങ്ങാനുള്ളത്.