മലയാളികളുടെ പ്രിയപ്പെട്ട യുവ നടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. മലയാള സിനിമയിലെ മസിൽ അളിയൻ എന്നാണ് ഉണ്ണി മുകുന്ദൻ പൊതുവെ അറിയപ്പെടുന്നത്. മലയാളത്തിന് പുറമെ തെലുങ്കിലും ഉണ്ണി തിളങ്ങിയിട്ടുണ്ട്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് ഉണ്ണി.
താരം പങ്കുവെയ്ക്കുന്ന പുതിയ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം നിമിഷ നേരം കൊണ്ട് വൈറൽ ആകാറുമുണ്ട്. കൃഷ്ണാ നായർ എന്ന പേരിൽ നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീടനിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്.
തുടർന്ന് ബാങ്കോക്ക് സമ്മർ, ബോംബെ മാർച്ച് 12, തൽസമയം ഒരു പെൺകുട്ടി, മല്ലുസിംഗ് എന്നീ സിനിമകളിലും അഭിനയിച്ചു. വൈശാഖിന്റെ മല്ലൂസിങ്ങ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രശസ്തനാവുന്നത്.
വിക്രമാദിത്യൻ, ഫയർമാൻ,സാമ്രാജ്യം 2, കെഎൽ 10 പത്ത്, സ്റ്റെൽ,കാറ്റും മഴയും, ഒരു മുറൈയ് വന്ത് പാർത്തായാ, ജനത ഗ്യാരേജ്, അവരുടെ രാവുകൾ, ക്ലിന്റ്, തരംഗം, മാസ്റ്റർപീസ്, ഭാഗമതി (തമിഴ് തെലുങ്ക്) ഇര, ചാണക്യതന്ത്രം, മാമാങ്കം, ഭ്രമം എന്നിവയൊക്കെ ഉണ്ണിമുകന്ദൻ വേഷമിട്ട പ്രധാന ചിത്രങ്ങൾ ആണ്. മേപ്പടിയാൻ എന്ന സിനമയാണ് ഉണ്ണി മുകുന്ദന്റെ പുതിയ റിലീസ്.
ഈ ചിത്രത്തെ അഭിനന്ദിച്ച് കൊണ്ട് നടനും സംവിധായകനുമായ നാദിർഷ ഒരു കമന്റിട്ടിരുന്നു. ഇതിന് മറുപടിയായി ഒരാൾ ഇട്ടത് ഉണ്ണിമുകുന്ദനെ അപമാനിക്കുന്ന ഒരു കമന്റായിരുന്നു. ഇപ്പോഴിതാ ഉണ്ണി മുകുന്ദനെ അധിക്ഷേപിച്ചു കൊണ്ടുള്ള ഒരു കമന്റിന് മറുപടി കൊടുത്ത് രംഗത്ത് എത്തിയിരിക്കുകയാണ് നാദിർഷ.
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഉണ്ണി മുകുന്ദന്റെ മേപ്പടിയാൻ എന്ന ചിത്രത്തെ പ്രശംസിച്ച് നാദിർഷ പങ്കുവച്ച പോസ്റ്റിന് താഴെയാണ് നടനെ അധിക്ഷേപിച്ചു കൊണ്ട് കമന്റ് എത്തിയത്.
ആ കമന്റ് ഇങ്ങനെ:
ഞാനും നിങ്ങളും അടങ്ങുന്ന ഒരു വിഭാഗം ഇന്ത്യയിൽ ജീവിക്കേണ്ട എന്ന അജണ്ട നടപ്പാക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഇന്ന് ഭരണം കയ്യാളുന്ന ആർഎസ്എസ് എന്ന ഭീകര സംഘടനയുടെ പക്ഷം പിടിച്ചു ജീവിക്കുന്ന ഉണ്ണി മുകുന്ദൻ എന്ന ആർഎസ്എസുകാരന്റെ പടം കാണാനും കൊട്ടിഘോഷിക്കാനും നിങ്ങൾക്കാവും കാരണം അബ്ദുള്ള ക്കുട്ടിയും അലി അക്ബറെന്ന രോമ സിംഹനും ഇവിടെ കണ്മുന്നിൽ ഉള്ളതാണല്ലോ.
ഞാനും എന്നെപ്പോലെ ചിന്തിക്കുന്നവരും കാണില്ല കലയിൽ വർഗീയതയുണ്ട് അല്ലെങ്കിൽ ഇവർ ആർഎസ്എസ് എന്ന ഭീകര സംഘടനയോടു സ്നേഹം കാണിക്കില്ല. ഇന്ത്യയിൽ ജനിച്ചു വളർന്ന എനിക്കും എന്നെ പ്പോലുള്ള വർക്കും ഇയാളെപ്പോലുള്ള ഭീകരരോട് വെറുപ്പ് തന്നെയാണ് മിസ്റ്റർ.
കുട്ടിക്കാലം മുതൽ അനുകരിച്ചിരുന്ന ഇഷ്ടപ്പെട്ടിരുന്ന സുരേഷ് ഗോപിയെ വെറുത്തു. പിന്നെയാണോ ഇയാളും ഇവർക്ക് റാൻ മൂളുന്ന നിങ്ങളും. മിന്നൽ മുരളിയുടെ സെറ്റും ഈശോ എന്ന പേരും. ഒക്കെ ഒന്ന് ഓർക്കുന്നതും നല്ലതാണ് എന്നായിരുന്നു ആ കമന്റ്.
ലോകത്തു ഒരു യഥാർത്ഥ കലാകാരനും വർഗീയമായി ചിന്തിക്കില്ല സഹോദരാ, ഉണ്ണിയെ എനിക്കറിയാം എന്നായിരുന്നു നാദിർഷ കൊടുത്ത മറുപടി. അതേസമയം, മേപ്പടിയാൻ ചിത്രത്തെ അഭിനന്ദിച്ചു കൊണ്ടാണ് നാദിർഷ പോസ്റ്റ് പങ്കുവച്ചത്. മേപ്പടിയാൻ കണ്ടു. കുടുംബം എന്താണെന്നും, ജീവിതം എന്താണെന്നും, പ്രാരാബ്ധം എന്താണെന്നും അറിയാവുന്നവന് ഈ സിനിമ ഇഷ്ടപ്പെടാതെ പോകില്ല.
Also Read
സംസാരശേഷി നഷ്ടപ്പെട്ടു, ആരേയും തിരിച്ചറിയുന്നില്ല; നടി കെപിഎസി ലളിതയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ
ജീവിതത്തിൽ ഇതൊന്നും ബാധിക്കാത്തവന്റെ അഭിപ്രായം എങ്ങനെയായിരിക്കും എന്നെനിക്കറിയില്ല. അഭിപ്രായ വ്യത്യാസമുള്ളവർ ക്ഷമിക്കണം എന്നാണ് നാദിർഷയുടെ കുറിപ്പ്.