മമ്മൂട്ടിയോട് ഞാൻ പിണക്കമായത് കൊണ്ടാവും സുറുമിയും ഇപ്പോൾ എന്നോട് മിണ്ടുന്നില്ല; അനുഭവം പങ്കുവെച്ച് പ്രമുഖ കലാകാരാൻ

555

മലയാളത്തിന്റെ മംഗാസ്റ്റാർ മമ്മൂട്ടിയുടെ മകൾ സുറുമി വാപ്പിച്ചിയെ പോലെ തന്നെ ആരാധകരുടെ ഇഷ്ടം നേടിയെടുത്ത ആളാണ്. മമ്മൂട്ടിയുടെ മകൾ എന്ന പേരിലായിരുന്നു ആദ്യം അറിയപ്പെട്ടതെങ്കിൽ ഇപ്പോൾ നല്ലൊരു ചിത്രക്കാരി എന്ന നിലയിലാണ് അറിയപ്പെടുന്നത്. ചിത്ര രചനയുടെ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തി കൊണ്ടിരിക്കുകയാണ് സുറുമി മമ്മൂട്ടി.

താൻ വരച്ച എല്ലാ ചിത്രങ്ങളുടെ പ്രദർശനവും സുറുമി ഇടയ്ക്ക് നടത്താറുണ്ട്. ഒരു സിനിമ കുടുംബത്തിൽ നിന്ന് വരുന്ന വ്യക്തി എന്ന നിലയിൽ സിനിമയെ ഏറെ ഇഷ്ടവും പേടിയുമാണന്ന് സുറുമി പറഞ്ഞിട്ടുണ്ട്. എന്നാൽ ക്യമാറയുടെ മുമ്പിൽ തന്നെ നിൽക്കുവാൻ ഏറെ നാണമാണെന്നാണ് സുറുമി സിനിമയോടുള്ള താൽപര്യത്തെ കുറിച്ച ചോദിക്കുമ്പോൾ പറയുന്നത്. ചെറുപ്പം മുതൽ വരക്കാൻ ഏറെ ഇഷ്ടമുള്ള വ്യക്തിയായിരുന്നു സുറുമി.

Advertisements

വാപ്പച്ചി ഒരു കാര്യവും ചെയ്യാൻ നിർബന്ധിച്ചിട്ടില്ലയെന്നും എന്നും തങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുവാൻ പൂർണ പിന്തുണയുമായി നിന്നിരുന്നുവെന്നും സുറുമി പറഞ്ഞിട്ടുണ്ട്. ഉപരി പഠനത്തിനായി ആർട്സാണ് സുറുമി എടുത്തത്. വരയ്ക്കുബോൾ കിട്ടുന്ന സംതൃപ്തി മറ്റൊന്നിനും ഇതുവരെ നൽകാൻ സാധിച്ചിട്ടില്ലയെന്നും അതുകൊണ്ടാണ് മറ്റ് എല്ലാ മേഖയിൽ നിന്ന് താൻ വിട്ടു നിൽക്കുന്നതെന്ന് സുറുമി പലപ്പോഴായി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

Also Read
ഞാൻ രണ്ടാമൻ ആണ്, അവളുടെ ആദ്യ പ്രണയം ഞാനല്ല, ഭാര്യ മിറയുടെ ആദ്യ കാമുകനെ പരിചയപ്പെടുത്തി ഷാഹിദ് കപൂർ

മമ്മൂട്ടി, സുറുമി, ഭർത്താവ് ഡോ.റെയ്ഹാൻ സയ്യദ് എന്നിവർ ട്രസ്റ്റിമാരായുള്ള വാസ് എന്ന സന്നദ്ധസംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് സുറുമി മുമ്പൊരിക്കൽ പ്രദർശനം സംഘടിപ്പിക്കുകയും വലിയ പ്രതികരണം പ്രേക്ഷകരിൽ നിന്ന് ഉണ്ടാവുകയും ചെയ്തിരുന്നു. ഭാര്യയുടെ ഈ കഴിവിന് പിന്തുണയുമായി ഭർത്താവ് ഡോ.റെയ്ഹാൻ എപ്പോഴും ഉണ്ട്. വാപ്പയും ഉമ്മച്ചിയും സഹോദരൻ ദുൽക്കറും സുറുമിക്ക് നല്ല പിന്തുണയുമായി കൂടെയുണ്ട്.

ഇപ്പോഴിതാ സുറുമിക്കൊപ്പമുള്ള ഒരു അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സംവിധായകനായും കലാ സംവിധായകനായും ഏറെനാൾ മലയാള സിനിമയിൽ പ്രവർത്തിച്ച അമ്പിളി. വാപ്പിച്ചിയോട് താൻ പിണക്കമാണ് എന്ന് അറിയാവുന്നതിനാൽ സുറുമിയും ഇപ്പോൾ തന്നോട് സംസാരിക്കുന്നില്ലെന്നാണ് അമ്പിളി പറയുന്നത്. ഒരിക്കൽ ഞാൻ വരച്ച ചിത്രങ്ങളുടെ പ്രദർശനം നടത്തിയിരുന്നു. അത് കാണാൻ സുറുമിയും വന്നിരുന്നു. ചിത്രങ്ങൾ കണ്ട് ഒരുപാട് സംശയങ്ങൾ ചോദിക്കുകയും നല്ല അഭിപ്രായം പറയുകയും ചെയ്തിരുന്നു സുറുമി.

അക്രിലിക് പെയിന്റിങ് ചെയ്യുമ്പോഴുള്ള സംശയങ്ങൾ ചോദിച്ചപ്പോൾ ഞാൻ അതിന് വേണ്ട ചില പൊടികൈകൾ പറഞ്ഞ് കൊടുക്കുകയും ചെയ്തിരുന്നു. അങ്ങനെ വാട്‌സ് ആപ്പ് നമ്ബർ തരികയും സുറുമി വരച്ച ചില ചിത്രങ്ങൾ എന്ന കാണിക്കുകയും ചെയ്തിരുന്നു. സംഭാഷണത്തിനിടെ ഞാൻ മമ്മൂക്കയുമായി സിനിമയിൽ പ്രവർത്തിക്കുന്ന കാലത്ത് ഒരു സൗന്ദര്യം പിണക്കം ഉണ്ടായതിനെ കുറിച്ച് പറഞ്ഞു.

മമ്മൂക്കയുമായി വലിയ വഴക്ക് ഒന്നും ഉണ്ടായിട്ടില്ല. അദ്ദേഹത്തോട് സംസാരിക്കുകയും എല്ലാം ചെയ്യാറുണ്ട്. മമ്മൂട്ടിയോട് പിണങ്ങിയ കാര്യം പറയേണ്ടത് ഇല്ലായിരുന്നുവെന്ന് എനിക്ക് പിന്നീട് തോന്നി. കാരണം ശേഷം ഞാൻ ചില ചിത്രങ്ങൾ വരച്ചപ്പോൾ സുറുമിക്ക് അയച്ച് കൊടുത്തിരുന്നു സുറുമി പക്ഷെ പ്രതികരിച്ചിരുന്നില്ല. പിന്നീട് ഒരിക്കൽ ഫോൺ വിളിച്ചു. കട്ടാക്കുകയൊന്നും ചെയ്തില്ല പക്ഷെ എടുത്തില്ല.

Also Read
പിഞ്ചു മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതികളും കാമുകന്മാരും പിടിയിൽ, യുവതികൾ രണ്ടും പ്രവാസികളുടെ ഭാര്യമാർ, പിടികൂടിയത് കുറ്റാലത്തെ റിസോർട്ടിൽ അർമാദിച്ച് കഴിയുന്നതിനിടെ

പിന്നീട് എനിക്ക് ചിന്തിച്ചപ്പോൾ തോന്നി ഇനി മമ്മൂക്കയോട് പിണക്കമാണ് എന്ന് പറഞ്ഞതിന്റെ പേരിലാണോ സുറുമി മിണ്ടാത്തത് എന്ന് അമ്പിിളി പറയുന്നു. പ്രിയതമയ്ക്കായി ഷാജഹാൻ ചക്രവർത്തി ഒരുക്കിയ പ്രണയ സൗധത്തിന് മുന്നിൽ പ്രണയ പരവശയായി കിടക്കുന്ന മുംതസിന്റെ ചിത്രം അടുത്തിടെ അമ്ബിളി വരച്ചിരുന്നു. മനോഹരമായ ഈ ചിത്രം ഒരു കോടിയിലേറെ കുത്തുകളിലൂടെയാണ് അമ്ബിളി യാഥാർഥ്യമാക്കിയത്.

ലോക് ഡൗൺ കാലത്ത് ചെന്ത്രാപ്പിന്നിയിൽ നിന്ന് തൃശൂരിലെത്തി നിറങ്ങൾ വാങ്ങുന്നത് ബുദ്ധിമുട്ടായതോടെയാണ് അമ്പിളി ഡോട്ട് സ്‌കെച്ചിലേക്ക് തിരിഞ്ഞത്. താജ്മഹലിന് പുറമെ മറ്റ് ചില ചിത്രങ്ങളും കോടിക്കണക്കിന് കുത്തുകളിൽ അമ്പിളി വരച്ചിരുന്നു.

അതേ സമയം കുട്ടിക്കാലത്ത് തന്നെ ചിത്ര രചനയോട് കമ്പബമുണ്ടായിരുന്ന സുറുമിക്ക് ചെറുപ്പം മുതൽ ചിത്ര രചനയ്ക്ക് വേണ്ട ഉപകരണങ്ങളും മറ്റും മമ്മൂട്ടി വാങ്ങികൊടുക്കുമായിരുന്നു. സ്‌കൂൾ തലത്തിലും ചിത്രര രചനയ്ക്ക് സമ്മാനം ലഭിച്ചിട്ടുണ്ട് സുറുമിക്ക്. ചെന്നൈ സ്റ്റെല്ലാ മേരീസിൽനിന്ന് ഫൈൻ ആർട്‌സിൽ ബിരുദം നേടിയ സുറുമി ലണ്ടൻ ചെൽസി കോളേജ് ഓഫ് ആർട്‌സിൽ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്.

മമ്മൂട്ടിയുടെ ഇക്കഴിഞ്ഞ പിറന്നാളിന് സുറുമി വരച്ച് നൽകിയ മമ്മൂട്ടിയുടെ പോട്രേറ്റ് വലിയ ശ്രദ്ധ നേടിയിരുന്നു. ഒരു മനോഹരമായ കുറിപ്പിനൊപ്പമായിരുന്നു സുറുമി മമ്മൂട്ടിയുടെ പോട്രേറ്റ് വരച്ച് പങ്കുവെച്ചത്. വാപ്പിച്ചിയെ വരയ്ക്കാൻ തുടങ്ങുമ്പോൾ മനസിൽ തെല്ലാശങ്കയുണ്ടായിരുന്നു. എത്രയോ കലാകാരന്മാർ അവരുടെ സ്‌നേഹം മുഴുവനെടുത്ത് വരച്ച മുഖം. മാത്രമല്ല. ഞാൻ ഇന്നേവരെ ഒരു പോർട്രെയ്റ്റ് ചെയ്തിട്ടില്ല.

എനിക്കേറെയിഷ്ടം കറുപ്പ്, വെളുപ്പ്, ഇലകൾ, കായ്കൾ, പൂക്കൾ, പുഴകൾ, മലകൾ അങ്ങനെ പ്രപഞ്ചത്തിന്റെ സൂക്ഷ്മത കളിലേക്ക് ഇറങ്ങി ഒരു ധ്യാനം പോലെ അവയെ വരയ്ക്കാനാണ്. ഈ ചിത്രം അതിൽനിന്ന് അൽപം വ്യത്യസ്തമാണ്. വാപ്പിച്ചിയുടെ ചിത്രം വരയ്ക്കണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് പക്ഷേ ഇതുവരെ അതിനു മുതിർന്നിട്ടില്ല. ഇത്തവണ അദ്ദേഹത്തിന് എന്റെ പിറന്നാൾ സമ്മാനമായി ഇത് വരയ്ക്കാനായതിൽ അങ്ങേയറ്റം സന്തോഷമുണ്ട്. ഈ പിറന്നാൾ സമ്മാനം അദ്ദേഹത്തിന് ഏറെ പ്രിയങ്കരമാകുമെന്ന് എനിക്കുറപ്പുണ്ട്.

Also Read
സത്യത്തിനൊരു സ്വഭാവമുണ്ട് എത്ര ആഴത്തിൽ കുഴിച്ചിട്ടാലും അത് അതിന്റെ നാമ്പുകളെ ഒരിക്കൽ പുറം തള്ളും; ചർച്ചയായി കാവ്യയുടെ വീഡിയോ

എന്റെ വരകളുടെ ചെറിയ ലോകം എനിക്ക് അത്രയേറെ വിലമതിക്കാനാകാത്തതാണെന്ന് അദ്ദേഹത്തെക്കാൾ കൂടുതൽ ആർക്കാണറിയുക? ഈ ലോകത്തിലെ ഏതൊരു മകൾക്കും അവളുടെ പിതാവ് തന്നെയാണ് ഏറ്റവും ഉജ്വലനായ വ്യക്തി എനിക്കും. ദൈവം സമയമെടുത്ത് അങ്ങേയറ്റം സൂക്ഷ്മതയോടെ തീർത്ത മനോഹര സൃഷ്ടിയാണത്. ഈ ലോകത്തിലെ എല്ലാ നന്മകളും ഞാൻ തൊട്ടറിഞ്ഞത് അതിൽ നിന്നാണ്.

ഈ മഹാപ്രപഞ്ചത്തോളം അനന്തമാണ് അങ്ങയുടെ സ്‌നേഹം. കാൻവാസിലേക്ക് ഒരിക്കലും പൂർണമായി പകർത്താൻ കഴിയാത്ത നിറക്കൂട്ട് തന്നെയാണത് എന്നാണ് സുറുമി മമ്മൂട്ടിയെ കുറിച്ച് എഴുതിയത്.

Advertisement