2019 ൽ പുറത്തിറങ്ങിയ മലയാളത്തിന്റെ യുവനടൻ ആസിഫലി നായകനായി സൂപ്പർഹിറ്റ് ചിത്രം കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയിലൂടെ ശ്രദ്ദേയയായ നടിയാണ് ഷിബില ഫറ. സിനിമയ്ക്ക് വേണ്ടിയെടുത്ത ആത്മാർപ്പണത്തിലൂടെ വാർത്തകളിൽ നിറഞ്ഞ താരം കൂടിയാണ് ഷിബില.
കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിനു വേണ്ടി തന്റെ ശരീര ഭാരം കൂട്ടി ആയിരുന്നു ഷിബില എത്തിയത്. കാന്തിയെന്ന കഥാപാത്രമായിട്ടാണ് ഷിബില ഈ സിനിമയിൽ എത്തിയത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് വലിയ കൈയ്യടിയാണ് ലഭിച്ചത്. ബോ ഡി ഷേ മിം ഗ് നേരിടുന്ന, അൽപ്പം തടി വയ്ക്കുമ്പോഴേക്ക് ആത്മവിശ്വാസം ചോർന്നു പോവുന്ന പെൺകുട്ടികളിൽ നിന്നും വ്യത്യസ്തമായി, ശരീരഭാരം നൽകുന്ന കോംപ്ലക്‌സുകൾ ഇല്ലാതെ ആത്മവിശ്വാസത്തോടെ നിലയുറപ്പിക്കുന്ന കാന്തിയെ മലയാള സിനിമ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.
കക്ഷി അമ്മിണിപിള്ള സിനിമയ്ക്ക് മുമ്പ് 64 കിലോ ഉണ്ടായിരുന്ന ഷിബില കഥാപാത്രത്തിന് വേണ്ടി 20 കിലോ കൂടി കൂട്ടുകയും ചെയ്തിരുന്നു. അത് സിനിമയ്ക്ക് വളരെ ഗുണം ചെയ്തു. എന്നാൽ തടികൂട്ടിയാൽ പിന്നീട് അത് കുറയ്ക്കാൻ പാടുപെടുന്നവരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഷിബില തന്റെ പഴയ ലുക്കിലേക്ക് തിരിച്ചെത്തിയിരുന്നു. കൃത്യമായ വർക്ക്ഔട്ടിലൂടെയാണ് ഷിബില പഴയ ലുക്കിലേക്ക് തിരിച്ചെത്തിയത്.
അതേ സമയം മലയാള സിനിമയുടെ മാറിയ ചിന്താഗതിയെ കുറിച്ചും താൻ നേരിച്ച ബോഡി ഷെ യി മി ങ്ങിനെ കുറിച്ചും വെളിപ്പെടുത്തുകയാണ് ഇപ്പോൾ ഷിബ്‌ല ഫറ. ബിഹൈന്റ് വുഡിന് നൽകിയ അഭിമുഖത്തിലാണ് നടി തുറന്നുപറച്ചിലുകൾ നടത്തിയത്.
ഭീമന്റെ വഴി എന്ന ചിത്രത്തിൽ ചാക്കോച്ചന്റെ ലിപ് ലോക്ക് ഒക്കെ വന്നത് മാറ്റത്തിന്റെ ഭാഗമാണെന്നാണ് നടി പറയുന്നു.
ഭീമന്റെ വഴി കാണാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ചാക്കോച്ചന്റെ ലിപ് ലോക്ക് ആണെന്നും ഷിബല കൂട്ടിച്ചേർത്തു. കക്ഷി അമ്മിണി പിള്ള എന്ന ചിത്രത്തിന് വേണ്ടി ഷിബല വെയ്റ്റ് കൂട്ടിയതും തടിച്ചതുമെല്ലാം വാർത്തകൽ ഇടംനേടിയിരുന്നു.
ചിത്രത്തിൽ അസാമാന്യ പ്രകടനമാണ് ഷിബല കാഴ്ചവെച്ചത്. മാറിയ മലയാള സിനിമയെ കുറിച്ച് നടി പറയുന്നതിങ്ങനെ
സദാചാരത്തിന് എതിരായുള്ള വെല്ലുവിളി ഉയർത്തുന്ന മായാനദി പോലുള്ള സിനിമകൾ വരുന്നുണ്ട്. ‘സെ ക് സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന ഡയലോഗ് സദാചാരത്തിന് എതിരെയുള്ള വെല്ലുവിളി തന്നെയാണ്. സമലയാളത്തിന്റെ ചാക്കോച്ചൻ വരെ ലിപ് ലോക്ക് ചെയ്തില്ലേ.
സത്യത്തിൽ ഞാൻ ഭീമന്റെ വഴി എന്ന സിനിമ കാണാൻ കാരണം, ചാക്കോച്ചന്റെ ലിപ് ലോക്ക് രംഗം ഉണ്ട് എന്ന് അറിഞ്ഞത് കൊണ്ടാണ്. സമാന്തയുടെ ഐറ്റം ഡാൻസ് ഉള്ളത് കൊണ്ട് പുഷ്പ എന്ന സിനിമ കണ്ടവരുണ്ട്. അത് പോലെ കാഴ്ചക്കാരുടെയും അഭിരുചി മാറി.
നടിക്കെതിരായ ബോ ഡി ഷെ യി മിങ്ങിനെതിരെയുള്ള പ്രതികരണം;
ബോഡി ഷെയിം ചെയ്യുന്ന ഒരാൾ പോലും, തടി കൂടിയത് കൊണ്ട് അവരുടെ ആരോഗ്യത്തിന് പ്രശ്‌നമാണ് എന്ന നിലയിൽ സംസാരിക്കാറില്ല. അത് കളിയാക്കൽ തന്നെയാണ്. നേരമറിച്ച് ആ ബോഡി ഷെയിമിങ് നമ്മുടെ കോൺഫിഡൻസിനെ ഭയങ്കരമായി ബാധിയ്ക്കും.
പ്രത്യേകിച്ചും കൗമാരക്കാരെ മാനസികമായി തളർത്തും. കക്ഷി അമ്മിണി പിള്ളയുടെ ഓഡിഷന് പോയപ്പോൾ കഥാപാത്രത്തെ കുറിച്ച് അറിഞ്ഞപ്പോൾ തന്നെ അത് ചെയ്യണം എന്ന് വല്ലാത്ത കൊതി ഉണ്ടായിരുന്നു. ഓഡിഷൻ കഴിഞ്ഞപ്പോൾ, ഷൂട്ടിങിന് വരുമ്പോൾ കുറച്ച് കൂടെ തടി വയ്ക്കണം എന്ന് പറഞ്ഞു.
ഭീമന്റെ വഴി എന്ന ചിത്രത്തിൽ ചിന്നു എന്ന കഥാപാത്രമൊക്കെ വളരെ പോസിറ്റീവ് ആണ്. അങ്ങനെയുള്ള കഥാപാത്രങ്ങളെ ഒന്നും ഒരു കാലം മുൻപ് വരെ ഒന്നും സങ്കൽപിക്കാൻ പോലും പറ്റില്ലായിരുന്നു.