മലയാളികായ ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ സീരിയൽ താരമാണ് നടി ആലീസ് ക്രിസ്റ്റി ഗോമസ്. ജനപ്രീതി നേടിയ നിരവധി സീരിയലുകളിൽ തിളങ്ങിയ ആലീസ് ഇപ്പോൾ സീ കേരളം ചാനലിലെ മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. ബാലതാരമായിട്ടാണ് ആലീസ് അഭിനയം ആരംഭിച്ചത്. ശേഷം മഞ്ഞുരുകും കാലം അടക്കം നിരവധി സീരിയലുകളുടെ ഭാഗമായി.
മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്ത്രീപദം, കസ്തൂരിമാൻ തുടങ്ങി നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങളും ആലീസ് ചെയ്തിരുന്നു. എല്ലാവരുടേയും ജീവിതത്തിൽ ഒരു ഘട്ടമാകുമ്പോാൾ വഴിത്തിരിവുകൾ സംഭവിക്കും. അത്തരത്തിൽ വിവാഹ ശേഷം ജീവിതം മാറിയ താരം കൂടിയാണ് ആലീസ്.
ഇക്കഴിഞ്ഞ നവംബറിലായിരുന്നു ആലീസ് വിവാഹിതയായത്. പത്തനംതിട്ട സ്വദേശിയായ സജിൻ സാമുവലിനേയാണ് ആലീസ് വിവാഹം ചെയ്തത്. വിവാഹത്തോട് അനുബന്ധിച്ച് ഒരു യുട്യൂബ് ചാനലും ആലീസ് ക്രിസ്റ്റി ആരംഭിച്ചിരുന്നു. താൻ സോഷ്യൽമീഡിയകളിൽ അധികം സജീവമായിരുന്ന വ്യക്തിയായിരുന്നില്ലെന്നും സജിനെ പരിജയപ്പെട്ട ശേഷം അദ്ദേഹത്തിന്റെ പ്രേരണയോടെയാണ് യുട്യൂബ് ചാനലും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയവയിൽ പോസ്റ്റുകൾ പങ്കുവെക്കാൻ തുടങ്ങിയതെന്നും ആലീസ് നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ആലീസും സജിനും തങ്ങളുടെ കുടുംബ വിശേഷങ്ങളുമായി എന്നും യൂട്യൂബ് വ്ളോഗിൽ എത്താറുണ്ട്. ഇപ്പോൾ ഹണിമൂൺ യാത്രയും അതിനിടയിലെ രസകരമായ വിശേഷങ്ങളുമൊക്കെയാണ് ആലീസ് ക്രിസ്റ്റി എന്ന യൂട്യൂബ് ചാനലിലൂടെ ഇരുവരും പങ്കുവയ്ക്കുന്നത്. ഒരു കാന്റിൽ ലൈറ്റ് ഡിന്നറിന്റെ വിശേഷണാണ് പുതിയ വീഡിയോ. വളരെ രസകരമായ സംഭാഷണങ്ങളോടെയാണ് വീഡിയോ പുറത്ത് വന്നിരിയ്ക്കുന്നത്.
പരസ്പരമുള്ള സ്നേഹത്തിന്റെയും കരുതലിന്റെയും വിശേഷങ്ങൾ പങ്കുവയ്ക്കുന്ന വീഡിയോയിൽ തങ്ങൾക്കിടയിലെ ഇണക്കങ്ങളെയും പിണക്കങ്ങളെയും കുറിച്ച് ആലീസും ക്രിസ്റ്റിയും പരസ്പരം സംസാരിയ്ക്കുന്നു.
അതിനിടയിലാണ് സജിൻ ഒരു ബെഡ് റൂം സീക്രട്ട് വെളിപ്പെടുത്തിയത്. എന്നിൽ ഇച്ചായന് ഏറ്റവും ഇഷ്ടമുള്ള കാര്യവും ഏറ്റവും ഇഷ്ടമില്ലാത്ത കാര്യം ഏതാണെന്ന് പറയാൻ ആലീസ് ആവശ്യപ്പെട്ടു. ഇതുവരെ പല അഭിമുഖത്തിലും പറഞ്ഞ കാര്യങ്ങളൊന്നും വേണ്ട. പറയാത്ത, എക്സ്ക്ലൂസീവ് ആയത് എന്തെങ്കിലും പറയണം എന്നായിരുന്നു ആലീസിന്റെ ആവശ്യം. എന്നാൽ ഞാൻ ഒരു ബെഡ് റൂം സീക്രട്ട് പറയാം എന്നായി സജിൻ. മറ്റൊന്നുമല്ല, ബെഡ് റൂമിൽ ആലീസ് മൊബൈൽ ഫോൺ അനുവദിയ്ക്കില്ല.
വിവാഹത്തിന് മുൻപേ അത് പറഞ്ഞപ്പോൾ സജിൻ സമ്മതിച്ചിരുന്നുവത്രെ. പക്ഷെ വിവാഹ ശേഷം ബെഡ് റൂമിൽ ഫോൺ ഉപയോഗിക്കാൻ തുടങ്ങി. ഇതേ ചൊല്ലി ഹണിമൂണിന് പോകുന്നതിന്റെ രണ്ട് ദിവസം മുൻപ്, നട്ടപാതിരായ്ക്ക് പൊരിഞ്ഞ അടി നടന്നിരുന്നുവത്രെ. ആലീസ് ബാഗും തൂക്കി പോകാൻ വരെ നോക്കി എന്നാണ് സജിൻ പറഞ്ഞത്. എന്നാൽ, ഞാൻ ബാഗ് തൂക്കി പോകുകയായിരുന്നില്ല, ഹണിമൂണിന് വേണ്ട ബാഗ് പാക്ക് ചെയ്യുകയായിരുന്നു, പക്ഷെ അത് കണ്ട് ഇച്ചായൻ പേടിച്ചു എന്നാണ് ആലീസ് പറഞ്ഞത്.
ഭാര്യാ ഭർത്താക്കന്മാർക്കിടയിലെ ഏറ്റവും വലിയ ശത്രുവാണ് മൊബൈൽ ഫോൺ. രാവിലെ മുതൽ രാത്രി വരെ ഫോണിൽ നോക്കുന്ന ഭാര്യയും ഭർത്താവും ഉറങ്ങാൻ നേരത്ത് എങ്കിലും അത് ഒഴിവാക്കുന്നത് സന്തോഷത്തോടെയുള്ള ദാമ്പത്യ ജീവിതത്തിന് നല്ലതാണെന്നും, അത് കൊണ്ടാണ് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട എന്ന് പറഞ്ഞത് എന്നും ആലീസ് വ്യക്തമാക്കി. ആലീസ് വളരെ സപ്പോർട്ടീവ് ആണ്, അതാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം എന്നും സജിൻ പറഞ്ഞു.
എല്ലാ കാര്യങ്ങളും വളരെ കൃത്യമായി ചെയ്യുന്നുണ്ട്. നന്നായി എഫേട്ട് എടുക്കുന്നുണ്ട്. അതെല്ലാം ആലീസിൽ ഇഷ്ടമുള്ള കാര്യമാണ്. പത്ത് വർഷം കഴിഞ്ഞാലും ആലീസിന്റെ ഭർത്താവ് എന്ന് അറിയപ്പെടാനാണ് തനിയ്ക്ക് ആഗ്രഹം എന്നും സജിൻ പറഞ്ഞു. പെട്ടന്ന് ദേഷ്യം വരുമെങ്കിൽ, അതിലും വേഗത്തിൽ തണുക്കുന്ന പ്രകൃതക്കാരനാണ് സജിൻ എന്ന് ആലീസും പറയുന്നു.