വർഷങ്ങളായി വ്യത്യസ്ത വേഷങ്ങളുമായി മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരി ആയ നായികയാണ് നടി ഉർവശി. തെന്നിന്ത്യൻ സൂപ്പർതാരങ്ങളുടയെല്ലാം നായികയായി എത്തിയിട്ടുള്ള ഉർവ്വശിക്ക് നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സാധിക്കുകയും ചെയ്തു.
നായികാ നടിയായും, സഹനടിയായും, അമ്മ വേഷങ്ങളിൽ എല്ലാം തന്നെ താരം തിളങ്ങിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന്റെ ഒരു തുറന്ന് പറച്ചിലാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നായകന്റെ നിഴലായി മാത്രം നിൽക്കുന്ന നായിക കഥാപാത്രങ്ങളെ മലയാളത്തിൽ ഉർവ്വശി അവതരിപ്പിച്ചിട്ടില്ല.
തനിക്ക് കൂടി പ്രാധാന്യമായുള്ള സിനിമകൾ ചെയ്തു പോയ ഉർവശി ബന്ധത്തിന്റെയും, സ്നേഹത്തിന്റെയും പുറത്ത് പ്രതിഫലം പോലും നോക്കാതെ അഭിനയിച്ച സിനിമകളുണ്ടെന്നു ഇപ്പോൾ വെളിപ്പെടുത്തുകയാണ്. സിനിമയിൽ മറ്റു നായികമാർ ഉണ്ടെങ്കിൽ തന്റെ ഭാഗം കുറഞ്ഞു പോയി എന്ന് ഒരിക്കലൂം ചിന്തിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്.
യോദ്ധ എന്ന സിനിമയിൽ ഹീറോയിൻ അല്ലാതിരുന്നിട്ടു കൂടി ആ വേഷം സ്വീകരിച്ചത് സംവിധായകനും ആയുള്ള സൗഹൃദത്തിന്റെ പുറത്താണെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഉർവശി വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഉർവ്വശിയുടെ വാക്കുകൾ ഇങ്ങനെ:
ഞാൻ അഭിനയിച്ച സിനിമകളിൽ മറ്റേതെങ്കിലും നായിക നടി കൂടി അഭിനയിച്ചാൽ അവരെക്കാളും സിനിമയിൽ എന്റെ സ്ക്രീൻ സ്പേസ് കുറഞ്ഞു പോയല്ലോ എന്ന് ഞാൻ ചിന്തിക്കാറില്ല. സൗഹൃദത്തിന്റെ പുറത്ത് പ്രതിഫലം പോലും നോക്കാതെ അഭിനയിച്ച സിനിമകളുണ്ട്.
ലാലേട്ടനും, ജഗതി ചേട്ടനും തകർത്തഭിനയിച്ച യോദ്ധ എന്ന സിനിമയിൽ ഹീറോയിൻ അല്ലാതിരുന്നിട്ടും ഞാൻ ആ വേഷം സ്വീകരിച്ചത് അത്തരമൊരു ടീമിന്റെ കൂടെ വർക്ക് ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണ്.
വളരെ കുറച്ചു സീനേയുള്ളൂവെങ്കിലും ഉർവശി ചെയ്താൽ ആ വേഷം നന്നായിരിക്കുമെന്ന് സംവിധായകൻ സംഗീത് ശിവൻ പറഞ്ഞപ്പോൾ ഞാൻ സന്തോഷപൂർവ്വം ആ വേഷം സ്വീകരിക്കുകയായിരുന്നു എന്നും ഉർവ്വശി പറയുന്നു.