ലൂസിഫറിന്റെ സംവിധായകനായി ആദ്യം തീരുമാനിച്ചിരുന്നത് പൃഥ്വിരാജിനെ ആയിരുന്നില്ല; വെളിപ്പെടുതതലുമായി ആന്റണി പെരുമ്പാവൂർ

82

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി യൂത്ത് ഐക്കൺ പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു ലീസിഫർ. മലയാള സിനിമയിലെ എക്കാലത്തേയും വൻ വിജയമായി ഈ സിനിമ ണാറിയിരുന്നു.

ഇപ്പോഴിതാ ലൂസിഫർ സിനിമയെക്കുറിച്ചും സംവിധായകൻ പൃഥ്വിരാജിനെ കുറിച്ചും പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ലൂസിഫറിന്റെ നിർമ്മാതാവ് കൂടിയായ ആന്റണി പെരുമ്പാവൂർ.
ലൂസിഫറിന്റെ സംവിധായകനായി ആദ്യം നിശ്ചയിച്ചിരുന്നത് പൃഥ്വിരാജിനെ അല്ലായിരുന്നു എന്നാണ് ആന്റണി പെരുമ്പാവൂർ പറയുന്നത്.

Advertisements

രാജേഷ് പിള്ളയെ ആയിരുന്നു സിനിമയുടെ സംവിധായകനായി ആദ്യം തീരുമാനിച്ചിരുന്നതെന്ന് മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിൽ ആന്റണി പെരുമ്പാവൂർ വ്യക്തമാക്കുന്നു.
എട്ട് വർഷം മുൻപ് മുരളി ഗോപി ആശിർവാദിന് വേണ്ടി ലൂസിഫർ എന്ന പേരിൽ ഒരു സിനിമ ചെയ്യാമെന്ന് തീരുമാനിച്ചിരുന്നു.

രാജേഷ് പിള്ളയെയായിരുന്നു സിനിമയുടെ സംവിധായകനായി തീരുമാനിച്ചിരുന്നത്. എന്നാൽ പല കാരണങ്ങളാൽ സിനിമ വൈകുകയായിരുന്നുവെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.

ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ ഇങ്ങനെ:

ഹൈദരാബാദിൽ പൃഥ്വിരാജ് നായകനായ ടിയാൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മുരളി ഗോപി വീണ്ടും എന്നെ വിളിച്ചു, അണ്ണാ ഈ സിനിമ ആരെ വെച്ച് ഡയറക്ട് ചെയ്യിക്കാനാണ് പരിപാടി? ‘ അതൊന്നും തീരുമാനിച്ചിട്ടില്ലെന്ന് ഞാൻ പറഞ്ഞു.

സിനിമയുടെ കഥ പൃഥ്വിരാജിനോട് പറഞ്ഞപ്പോൾ അയാൾ സിനിമ സംവിധാനം ചെയ്തോട്ടെ എന്ന് ചോദിച്ചു. ഞാൻ എന്താ പറയേണ്ടത് എനിയ്ക്കു പെട്ടന്ന് മറുപടി പറയുവാൻ കഴിഞ്ഞില്ല. ഞാൻ ലാൽ സാറിനോട് ചോദിച്ചു.

അത് കൊള്ളാലോ രാജു പടം ഡയറക്ട് ചെയ്യാൻ പോകയാണോ, നമുക്ക് ചെയ്യാം. അടുത്ത ദിവസം തന്നെ ഞാൻ ഹൈദരാബാദിലേക്ക് പോയി. ആ പ്രോജെക്റ്റിനെ കുറിച്ച് ധാരണയാക്കി. മോഹൻലാലിന്റെ വലിയ ഫാൻ ഞാൻ ആണെന്നാണ് ഇതുവരെ ധരിച്ചിരുന്നത്.

എന്നാൽ ലൂസിഫർ കണ്ടപ്പോൾ മനസ്സിലായി എന്നേക്കാൾ വലിയ ഫാൻ പൃഥ്വിരാജ് ആണെന്ന്. എമ്പുരാന്റെ കഥ എഴുതി കഴിഞ്ഞപ്പോൾ ഇതിനൊരു മൂന്നാം ഭാഗത്തിന് സ്‌കോപ് ഉണ്ടെന്നാണ് തിരക്കഥാകൃത്ത് മുരളി ഗോപി പറഞ്ഞത്. ദൈവം സഹായിച്ചാൽ അതും നടക്കുമെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു.

Advertisement