നീലത്താമര എന്ന സിനിമയിലൂടെ മലയാളി മനസ്സിൽ ചേക്കേറിയ നടിയാണ് അർച്ചന കവി. മമ്മി ആൻഡ് മി തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധ നേടിയയാളാണ് നടി അർച്ചന കവി. അടുത്തിടെ നടി തൻറെ മേക്കോവർ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചിരുന്നു.
ALSO READ
ലോക്ഡൗൺ കാലത്ത് മാനസികമായ ആരോഗ്യവ്യതിയാനവും അമിതാഹാരവും മൂലം തൻറെ ശരീരഭാരം വർധിച്ചിരുന്നുവെന്നും ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമം നടത്തുകയാണെന്നുമാണ് ചിത്രങ്ങൾ പങ്കുവെച്ച് അർച്ചന പറഞ്ഞിരിക്കുന്നത്.
കുറച്ച് ദിവസങ്ങൾക്കു മുമ്പ് ഓൺലൈനിലൂടെ കണ്ടുമുട്ടിയ പി.ടി. രാജേഷ് എന്ന ഫിറ്റ്‌നസ് ട്രെയിനറാണ് തന്നെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിച്ചതെന്നും അർച്ചന പറഞ്ഞിരിക്കുകയാണ്.
ALSO READ
തേങ്ങ ഉടയ്ക്കുന്ന തന്റെ ചിത്രം ഉപയോഗിച്ച് ട്രോളുണ്ടാക്കിയവരെ അഭിനന്ദിച്ച് ശശി തരൂർ എംപി
കഴിഞ്ഞ പതിനഞ്ച് ദിവസങ്ങൾകൊണ്ട് തനിക്ക് ശരീരത്തിലുണ്ടായ മാറ്റമാണ് ചിത്രങ്ങളിലൂടെ നടി പങ്കുവെച്ചിരിക്കുന്നത്. താൻ പരിശീലനം തുടർന്നുകൊണ്ടിരിക്കുകയാണെന്നും ഇനിയും ഒരുപാട് ദൂരം മുന്നോട്ടുപോകുവാനുണ്ടെന്നും രാജേഷിന് നന്ദിയെന്നും നടി പറയുന്നുണ്ട്.
2016ൽ ദൂരം എന്ന സിനിമയിലാണ് ഒടുവിലായി അർച്ചന അഭിനയിച്ചത്. ശേഷം ടോക്ക് വിത്ത് ആർച്ചി എന്ന വ്‌ളോഗ് പുറത്തിറക്കിയിരുന്നു. അതിന് പിന്നാലെ തൂഫാൻ മെയ്ൽ, ബിഗ് ടോക്ക്, മീനവിയൽ, പണ്ടാരപ്പറമ്പിൽ ഹൗസ് തുടങ്ങിയ വെബ്‌സീരീസുകളിലും താരം അഭിനയിച്ചട്ടുണ്ട്.