ഉണ്ണി മുകുന്ദന്റെ മാളികപ്പുറം സിനിമയുടെ സെറ്റിൽ പന്തളം രാജകുടുംബാംഗങ്ങൾ; ചിത്രങ്ങൾ വൈറലാകുന്നു

116

ഹിറ്റ് ചിത്രം മേപ്പടിയാന് ശേഷം ഉണ്ണിമുകുന്ദൻ നായകനായി എത്തുന്ന ചിത്രമാണ് മാളികപ്പുറം. അയ്യപ്പന്റെ കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പൂജാ കർമ്മങ്ങൾ നടന്നത്. ഇപ്പോൾ ഷൂട്ടിംഗ് സെറ്റിൽ പന്തളം രാജകുടുംബാംഗങ്ങൾ എത്തിയതാണ് വൈറലാകുന്നത്. സെറ്റിലെത്തിയ കുടുംബാംഗങ്ങളുടെ ചിത്രങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Also read; ഞാനും നയൻതാരയും ഒരുമിച്ച് അഭിനയിച്ചാൽ നയൻതാരയ്ക്ക് ആയിരിക്കും കൂടുതൽ ശമ്പളം, ആ ഒരു മാർക്കറ്റാണ് അവരുടെ ശമ്പളം; തുല്യവേതനം മനസിലാകുന്നില്ലെന്ന് ആസിഫ് അലി

Advertisements

ദീപ വർമ, അരുൺ വർമ, സുധിൻ ഗോപിനാഥ് എന്നിവരാണ് രാജകുടുംബത്തെ പ്രതിനിധീകരിച്ച് ചിത്രത്തിന് ആശംസകൾ അർപ്പിക്കാനെത്തിയത്. ഏറെ നേരം സെറ്റിൽ ചെലവഴിച്ച ഇവർ ടൈറ്റിൽ കഥാപാത്രം ചെയ്യുന്ന ദേവനന്ദ എന്ന കുട്ടിക്കൊപ്പവും നായകനായി എത്തുന്ന ഉണ്ണി മുകുന്ദനൊപ്പവും സംസാരിച്ച് വിശേഷങ്ങൾ പങ്കുവെച്ചാണ് മടങ്ങിയത്.

കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ ശശി ശങ്കറിന്റെ മകൻ വിഷ്ണു ശശി ശങ്കറാണ് സംവിധാനം ചെയ്യുന്നത്. ശബരിമലയും പരിസരപ്രദേശങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

Also read; അത്തരം വേഷങ്ങൾ ചെയ്താൽ സിനിമയിൽ നില നിൽക്കാം, ഇനി എന്തൊക്കെ ആയാലും അത് ചെയ്യാൻ പറ്റില്ലെന്ന് മുക്ത, ഈ നിലപാട് ശരിയല്ലെന്ന് ആരാധകർ

തമിഴ് താരം സമ്പത്ത് റാം, സംവിധായകൻ വിഷ്ണു ശശിശങ്കർ, തിരക്കഥകൃത്ത് അഭിലാഷ് പിള്ള എന്നിവരും കുടുംബാംഗങ്ങൾക്കൊപ്പം സെറ്റിൽ ഉണ്ടായിരുന്നു. ഈ ചിത്രത്തിന്റെ ടൈറ്റിലിന്റെ പ്രത്യേകതയും അത് കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ സവിശേഷതയും അറിഞ്ഞ കുടുംബാംഗങ്ങൾ സന്ദർശിക്കാമെന്ന തീരുമാനത്തിലെത്തുകയായയിരുന്നു. തങ്ങളുടെ എല്ലാ പിന്തുണയും ചിത്രത്തിനുണ്ടാകുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

Advertisement