പത്ത് വർഷം പ്രണയം ആയിരുന്നു, ഒന്ന് ഒളിച്ചോടി, 2 മാസം ലിവിംഗ് ടുഗദറുമായിരുന്നു; മീര അനിൽ പറഞ്ഞത് കേട്ടോ

6298

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് മീര അനിൽ. മിനി സ്‌ക്രീനീൽ ധാരാളം ആരാധകരുള്ള അവതാരകകൂടിയാണ് മീര. കഴിഞ്ഞ വർഷം ലോക്ഡൗണിൽ ആയിരുന്നു മീര അനിലിന്റെ വിവാഹം. വിഷ്ണു ആണ് താരത്തിന്റെ ഭർത്താവ്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ താൻ വിവാഹിതയാവാൻ പോവുന്ന കാര്യം മീര തന്നെയാണ് ആരാധകരെ അറിയിച്ചത്.

മാട്രിമോണിയൽ സൈറ്റിലൂടെ കണ്ട് ഇഷ്ടപ്പെട്ട വിഷ്ണു ആയിരുന്നു മീരയുടെ വരൻ. വിവാഹത്തോട് അനുബന്ധിച്ച് വിഷ്ണുവിനെ കുറിച്ചുള്ള നിരവധി കാര്യങ്ങൾ മീര പങ്കുവെച്ചിരുന്നു. എന്നാൽ ഇരുവരുടേതും അറേഞ്ച്ഡ് വിവാഹമാണോ എന്ന സംശയം പലർക്കുമുണ്ടെന്ന് പറയുകയാണ് താരങ്ങളിപ്പോൾ.

Advertisements

പ്രണയിച്ച് വിവാഹം കഴിച്ചതല്ലേ എന്ന് ചോദിക്കുന്നവർ ഇപ്പോഴുമുണ്ടെന്നാണ് മീര പറയുന്നത്. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താര ദമ്പതികളുടെ തുറന്നു പറച്ചിൽ. സ്വന്തം വീട്ടിലും ഭർത്താവിന്റെ വീട്ടിലുള്ളവർക്കും വരെ ഇതേ സംശയം നിലനിൽക്കുന്നുണ്ടെന്നും താരം പറയുന്നു.

Also Read
അന്നും ഇന്നും എന്നും സിനിമയിൽ അതിന് തന്നെയാണ് പ്രാധാന്യം, എല്ലാവർക്കും അറിയാവുന്ന, ഒരു സത്യമാണത്, എത്ര പരാതിപ്പെട്ടിട്ടും കാര്യമില്ല: വെളിപ്പെടുത്തലുമായി അംബിക

ഞങ്ങളെ പോലെ ഉള്ളവർക്കൊന്നും മാട്രിമോണിയയിൽ കൊടുത്തിട്ട് കല്യാണം കഴിക്കാൻ പറ്റില്ലേ. പലരും പറയുന്നത് ഇവരൊന്നും അങ്ങനെ ആയിരിക്കില്ലെന്നാണ്. മിനിമം ഒരു പത്ത് ലൈനും പത്ത് സെറ്റപ്പും ഒക്കെ ഉണ്ടാവുമെന്നാണ്. എനിക്ക് മനസിലാവാത്തത് എന്നെ പോലെയുള്ള മീഡിയയിൽ വർക്ക് ചെയ്യുന്ന പാവപ്പെട്ട പെൺകുട്ടികൾ കല്യാണം കഴിക്കണ്ടേ എന്നാണ്.

അറേഞ്ച്ഡ് മ്യാരേജ് ആണെന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല. അവസാനം പത്ത് വർഷമായി പ്രണയമായിരുന്നു എന്നും ഞങ്ങൾ ഒന്ന് ഒളിച്ചോടിയതാണെന്നും രണ്ട് മാസത്തോളം ലിവിങ് ടുഗദർ ആണെന്നും പറഞ്ഞു. അപ്പോൾ എല്ലാവരും അതാണെന്ന് വിശ്വസിച്ചു.

ഇപ്പോഴും എന്റെ വീട്ടിൽ അച്ഛനും അമ്മയ്ക്കും വിഷ്ണുവിന്റെ വീട്ടിലെ അച്ഛനും അമ്മയ്ക്കും ഇതൊരു അറേഞ്ച്ഡ് ആയിരുന്നോ എന്നൊരു സംശയം ഉണ്ടെന്നും മീരാ അനിൽ പറയുന്നു. ആദ്യം മാട്രിമോണിയൽ വഴി കണ്ടു. പിന്നെ മീരയുടെ ചേട്ടത്തി യാണ് ആദ്യം വിളിച്ച് സംസാരിക്കുന്നത്. അതുകഴിഞ്ഞ് വീട്ടുകാർ തമ്മിൽ സംസാരിച്ചു. പിന്നെ ഒരു മാസം കൊണ്ട് എല്ലാം റെഡിയായി.

മീരയുടെ പിറന്നാളിന്റെ അന്നാണ് ഞങ്ങൾ ആദ്യം കണ്ടുമുട്ടുന്നത്. ഒരു കഫേ കോഫി ഡേ യിൽ വെച്ചു കണ്ടു. അവിടുന്ന് നേരെ മീരയുടെ വീട്ടിലേക്കാണ് പോയത്. വീട്ടിൽ അച്ഛനും അമ്മയും ഞെട്ടി പോയി. മകൾ ഒരാളെയും കൂട്ടി കാറിൽ വന്നിറങ്ങുകയാണ്. ഇയാളെ ആണ് കല്യാണം കഴിക്കാൻ പോവുന്നതെന്ന് ഒക്കെ പറഞ്ഞപ്പോൾ അവർക്കും കൺഫ്യൂഷൻ ആയിയെന്നും താരദമ്പദികൾ പറയുന്നു.

Also Read
പൈസയുടെ വില അറിഞ്ഞ് ജീവിക്കുന്നവരാണ് എന്റെ ചേട്ടനും ചേച്ചിയും, ഭാഗ്യവതിയാണ് ഞാൻ: റിമി ടോമി

പിന്നെ ഞങ്ങൾക്ക് രണ്ടാൾക്കും ഏകദേശം ഒരേ പ്രായമാണ്. മാസങ്ങളുടെ വ്യത്യാസമേ ഉള്ളു. എത്രയും വേഗം കല്യാണം കഴിക്കണം എന്നാണ് വിചാരിച്ചിരുന്നത്. പ്രായം അധിക വ്യത്യാസം ഇല്ലാത്തത് കൊണ്ടാണ് ഭർത്താവിനെ എടാ എന്നൊക്കെ വിളിക്കുന്നത്. ഭർത്താവിനെ വിഷ്ണുവേട്ടാ, അല്ലെങ്കിൽ വിച്ചു എന്നൊക്കെ വിളിക്കാനാണ് എല്ലാവരും പറയുന്നത്.

എന്നാൽ വിഷ്ണുവിനെ അപ്പാ എന്നാണ് വിളിക്കുന്നതെന്ന് മീര തമാശരൂപേണ പറയുന്നു. എങ്കിൽ പിന്നെ അചഛാ എന്ന് വിളിച്ചാൽ പോരെ എന്ന് ചോദിക്കുന്നവരുണ്ടെന്നും താരം സൂചിപ്പിക്കുന്നു. അതേ സമയം മീരയും വിഷ്ണും നന്നായി സംസാരിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത്.

Advertisement