അപ്പോൾ നിത്യ മേനോൻ എന്റെ മുഖത്ത് ഒരൊറ്റ അടി, കണ്ണിൽ നിന്ന് പൊന്നീച്ച പറക്കുക ആയിരുന്നു: വെളിപ്പെടുത്തലുമായി വിവേക് ഗോപൻ

2115

ഏഷ്യാനെറ്റിലെ പരസ്പരം എന്ന സീരിയലിലൂടെ ശ്രദ്ധേയനായ വിവേക് ഗോപൻ മലയാളി ടെലിവിഷൻ പ്രേമികളുടെ ഇഷ്ട്ട നായകന്മാരിൽ ഒരാളാണ്. ഒരു പക്ഷെ വിവേക് എന്ന പേര് അധികം ആർക്കും അറിയാൻ വഴിയില്ല. എന്നാൽ സൂരജ് എന്ന് പറഞ്ഞാൽ ആളുകൾക്ക് വളരെ പെട്ടന്ന് മനസിലാകും.

കാരണം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരസ്പരം എന്ന സീരിയലിൽ നായകവേഷത്തിൽ എത്തിയ വിവേക് സൂരജ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പരമ്പരയിൽ ശ്രദ്ധേയമായ വേഷം ചെയ്ത താരത്തിന് നിരവധി ആരാധകരെ നേടി കൊടുത്തിരുന്നു. ശേഷം വിവേക് സിനിമകളിലും അഭിനയിച്ചു.

Advertisements

Also Read
ഭിക്ഷയെടുത്ത് കിട്ടിയ ഇരുപതു പൈസ കളഞ്ഞപ്പോൾ ഞാൻ കരഞ്ഞൊരു കരച്ചിലുണ്ട്, ഭിക്ഷയെടുത്തും ആക്രി പെറുക്കിയും മീൻ കച്ചവടം നടത്തിയുമായിരുന്നു ഞാൻ ജീവിച്ചിരുന്നതെന്ന് നസീർ സംക്രാന്തി

നിത്യാ മേനോൻ നായികയായി എത്തിയ തത്സമയം ഒരു പെൺകുട്ടിയിൽ ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോളിതാ ചിത്രത്തെ കുറിച്ച് തുറന്ന് പറയുകയാണ്. നിത്യ ദാസും ഉണ്ണി മുകുന്ദനും ഒന്നിച്ച തത്സമയം ഒരു പെൺകുട്ടി എന്ന ചിത്രത്തിൽ വിവേക് ഒരു വേഷം ചെയ്തിരുന്നു.

അപ്പോൾ ഉണ്ടായ ഒരു അനുഭവം തുറന്ന് പറയുകയാണ് താരം ഇപ്പോൾ. തത്സമയം ഒരു പെൺകുട്ടി എന്ന സിനിമയിൽ ഞാൻ അഭിനയിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിൽ നീ അഭിനയിക്കുകയായിരുന്നില്ല, ശരിക്കും ജീവിക്കുകയാണ് ചെയ്തതെന്ന് കുറെ കൂട്ടുകാർ വിളിച്ചു പറഞ്ഞിരുന്നു.

എന്നാൽ ആ സീനിൽ ശരിക്കും ജീവിച്ചത് ഞാൻ അല്ലായിരുന്നു, പകരം നിത്യ മേനോൻ ആയിരുന്നു. ബസിൽ കയറി നിത്യ മേനോനെ ശല്യം ചെയ്യുന്ന വേഷത്തിൽ ആണ് ഞാൻ അഭിനയിച്ചത്. അങ്ങനെ ശല്യം ചെയ്യുമ്പോൾ നിത്യ അയാളുടെ മുഖത്തു അടിക്കണം. അങ്ങനെ രംഗം ഷൂട്ട് ചെയ്ത് തുടങ്ങി.

Also Read
എപ്പോഴുമുള്ള എന്റെ മൂഡ്, സിമ്മിങ്ങ് പൂളിൽ കാമുകന് ഒപ്പമുള്ള ചിത്രവുമായി രഞ്ജിനി ഹരിദാസ്, കമന്റുകളുമായി സഹപ്രവർത്തകരും ആരാധകരും

അഭിനയിച്ചു വന്നപ്പോൾ നിത്യ ശരിക്കും എന്റെ മുഖത്ത് അടിച്ചു. അടിയെന്ന് അങ്ങനെ വെറുതെ പറയാൻ പറ്റില്ലായിരുന്നു. കണ്ണിൽ നിന്ന് പൊന്നീച്ച പറക്കുക എന്നൊക്കെ പറയില്ലേ, അത് പോലത്തെ അടി ആയിരുന്നു. ആദ്യ ടേക്കിൽ തന്നെ ആ സീൻ ഓക്കേ ആയി.

അത് കഴിഞ്ഞു നിത്യ എന്റടുക്കൽ വന്നു സോറിയൊക്കെ പറഞ്ഞിരുന്നു. എന്നാൽ അപ്പോൾ എനിക്ക് അതൊന്നും കേൾക്കാൻ കഴിഞ്ഞില്ല. ചെവിയിൽ എന്തോ കൂ എന്നൊരു ശബ്ദം മാത്രമേ ഉണ്ടായിരുന്നുള്ളു
ഒറ്റ ടേക്കിൽ തന്നെ ആ സീൻ ഓക്കെയായിയെന്നും വിവേക് പറയുന്നു.

Advertisement