അന്ന് വിവാഹത്തിന് മഞ്ജു വാര്യരെ ഒരുക്കിയപ്പോൾ അനുഭവിച്ച സങ്കടം പങ്കുവെച്ച് മേക്കപ്പ് ആർട്ടിസ്റ്റ് അനില

1571

മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. സാക്ഷ്യം എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെയെത്തിയ മഞ്ജു വാര്യർ സല്ലാപം എന്ന ചിത്രത്തിലാണ് ആദ്യമായി നായികയാവുന്നത്. ആദ്യ സിനിമയിലെ തന്നെ നായകനായ ദിലീപുമായി മഞ്ജു പ്രണയിത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തിരുന്നു.

അതേ സമയം കലോത്സവ വേദികളിൽ നിന്നും അഭിനയ ലോകത്തേക്ക് എത്തിയ മഞ്ജു വാര്യർ ആദ്യ നായകനായ ദിലീപുമായി പ്രണയത്തിലാകുകയും വളരെപ്പെട്ടെന്ന് തന്നെ വിവാഹത്തിലേക്ക് നീങ്ങുകയുമായിരുന്നു. വളരെയധികം വിവാദങ്ങൾ സൃഷ്ടിച്ച ആ വിവാഹത്തെക്കുറിച്ച് പിന്നീട് ദിലീപ് പറഞ്ഞത് മഞ്ജുവുമായി പ്രണയമായിരുന്നില്ല എന്നും, സൗഹൃദം പല സാഹചര്യം കൊണ്ട് വിവാഹത്തിലേക്ക് എത്തിയെന്നുമാണ്.

Advertisements

Also Read
വണ്ടി ഇടിച്ചിട്ട് നിർത്താതെ പോയി എന്ന ഒരു തെറ്റുമാത്രമേ ഞാൻ ചെയ്തിട്ടുള്ളു, പേടിച്ചിട്ടാണ് നിർത്താതെ പോയത്, അവരോട് ഞാൻമാപ്പ് പറഞ്ഞിരുന്നു; വിശദീകരണവുമായി ഗായത്രി സുരേഷ്

വിവാഹ ശേഷം അഭിനയത്തിൽ നിന്നും മാറിനിന്ന നടി മഞ്ജു വാര്യർ നീണ്ട പതിനാലുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സിനിമയിലേക്ക് മടങ്ങിയെത്തിയത്. പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന തിരിച്ചുവരവായിരുന്നു മഞ്ജു വാര്യരുടേത്. കാരണം, വെറും മൂന്നുവർഷം മാത്രം സിനിമയിൽ സജീവമായിരുന്ന മഞ്ജു, അതിനോടകം എക്കാലത്തും ഓർമ്മിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളെയാണ് അവിസ്മരണീയമാക്കിയത് അതും ഇരുപത് വയസിനുള്ളിൽ.

ഹിറ്റായി നിന്ന സമയത്ത് വിവാഹത്തിലേക്ക് നീങ്ങിയ മഞ്ജു വാര്യരുടെ തീരുമാനം സിനിമാലോകത്തെ പലരെയും ആരാധകരെപോലെ തന്നെ വേദനിപ്പിച്ചിരുന്നു. മഞ്ജുവിനെ വിവാഹത്തിന് അണിയിച്ചൊരുക്കിയ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് അനില പറയുന്നതും ആ വേദനയെക്കുറിച്ചാണ്. മഞ്ജു വാര്യരുമായുള്ള സൗഹൃദത്തെക്കുറിച്ചും അനില പങ്കുവയ്ക്കുന്നു.

മഞ്ജുവാര്യരെ ആദ്യമായി പരിചയപ്പെട്ടത് ഒരു ഫോട്ടോഷൂട്ടിനു വേണ്ടിയാണെന്നും സുഹൃത്തും കിരീടം ഉണ്ണിയുടെ ഭാര്യയുമായ സരസിജയാണ് മഞ്ജുവിന്റെ മേക്കപ്പ് ചെയ്യാൻ വിളിച്ചതെന്നും അനില പറയുന്നു. അന്ന് മുതൽ വിലമതിക്കുന്ന സൗഹൃദം മഞ്ജുവുമായി കാത്തുസൂക്ഷിക്കുകയാണ് അനില.

മഞ്ജു വാര്യരെ വിവാഹ റിസപ്ഷന് വേണ്ടി അണിയിച്ചൊരുക്കിയത് മറക്കാൻ സാധിക്കില്ലെന്ന് അനില പറയുന്നു. തിരുവനന്തപുരത്ത് ഒൻപത് വധുകളെ ഒരുക്കിയതിന് ശേഷമാണ് കൊച്ചിയിലേക്ക് മഞ്ജുവിനെ ഒരുക്കാൻ അനില എത്തിയത്. കൃത്യസമയത്ത് തന്നെ ഒരുക്കാനും സാധിച്ചു. സാധാരണ ഒരു മണവാട്ടിയെ ഒരുക്കി കഴിയുമ്പോൾ എനിക്ക് തന്നെ സന്തോഷം തോന്നും.

പക്ഷേ അന്ന് സന്തോഷത്തിനൊപ്പം ചെറിയ ഒരു വിഷമം കൂടി കലർന്നിരുന്നു. കാരണം മലയാള സിനിമയ്ക്ക് നല്ലൊരു നടിയെ കൂടി നഷ്ടപ്പെടാൻ പോവുകയാണെന്ന് എനിക്ക് അറിയാമായിരുന്നു. അനിലയുടെ വാക്കുകൾ. അത് സത്യസന്ധമായ ഒരു നൊമ്പരമായിരുന്നു. പിന്നീട് മഞ്ജു വാര്യർ വെള്ളിത്തിരയിലേക്ക് എത്തിയതേ ഇല്ല. കുടുംബിനിയായി ഒതുങ്ങി കഴിഞ്ഞു.

Also Read
എപ്പോഴുമുള്ള എന്റെ മൂഡ്, സിമ്മിങ്ങ് പൂളിൽ കാമുകന് ഒപ്പമുള്ള ചിത്രവുമായി രഞ്ജിനി ഹരിദാസ്, കമന്റുകളുമായി സഹപ്രവർത്തകരും ആരാധകരും

പല അഭിമുഖങ്ങളിലും മഞ്ജു അഭിനയം നിർത്തിയതിനെപ്പറ്റി ദിലീപ് പറഞ്ഞത് ഒരു മഞ്ജു പോയതുകൊണ്ട് ഇവിടെയൊന്നും സംഭവിയ്ക്കില്ല, അതിന് പകരം മറ്റൊരാൾ ഇവിടെ വരും ഇതൊരു ചക്രമാണ് എന്നാണ്. പക്ഷെ, പല നായികമാർ വന്നിട്ടും പോയിട്ടും മഞ്ജുവിന്റെ കസേര ഒഴിഞ്ഞു കിടന്നു. നീണ്ട പതിനാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം വിവാഹ മോചിതയായാണ് മഞ്ജു വാര്യർ സിനിമയിലേക്ക് മടങ്ങിയെത്തിയത്.

മഞ്ജു വാര്യർക്ക് ശേഷം ദിലീപിന്റെ ഹിറ്റ് നായികയായത് കാവ്യ മാധവനായിരുന്നു. ഇരുവരെയും ചേർത്തുള്ള ഗോസിപ്പുകളും എത്തിത്തുടങ്ങിയതോടെ മഞ്ജുവുമായി പിരിഞ്ഞു എന്നും, കാവ്യയെ ദിലീപ് വിവാഹം കഴിക്കുന്നുവെന്നും വാർത്തകൾ വന്നു. ദിലീപുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷമാണ് മഞ്ജു സിനിമയിലേക്ക് എത്തിയത്. കാവ്യയല്ല മഞ്ജുവുമായി പിരിയാൻ കാരണം എന്ന് ഇലീപ് പറഞ്ഞെങ്കിലും, വർഷങ്ങൾക്ക് ശേഷം കാവ്യയെ ദിലീപ് വിവാഹം കഴിച്ചു.

ഇവർക്ക് ഒരു മകളാണുള്ളത്. ദിലീപുമായി വേർപിരിഞ്ഞ മഞ്ജുവിനൊപ്പം മകൾ മീനാക്ഷി പോയതുമില്ല. ദിലീപിനും കുടുംബത്തിനുമൊപ്പമാണ് മീനാക്ഷി കഴിയുന്നത്. എന്തായാലും, രണ്ടാം വരവിൽ മഞ്ജു വാര്യർ ഹിറ്റുകളിലൂടെ ഉയരുകയാണ്.

Advertisement