അന്നാ വേഷം ചെയ്യണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു, ആ രംഗം അഭിനയിച്ചതിന് ശേഷം പല സമീപിക്കുന്നത് അതുപോലെ ചെയ്യാനാണ്: ആൻഡ്രിയ ജെർമിയ

112

അന്നയും റസൂലും, ലോഹം എന്നീ സിനിമകളിലൂടെ മളലയാളികൾക്കും പ്രിയങ്കരിയായ നടിയാണ് ആൻഡ്രിയ ജെർമിയ. നടി, പാട്ടുകാരി, പിയാനിസ്റ്റ്, മ്യൂസിക് കമ്പോസർ തുടങ്ങി ഒന്നിലധികം മേഖലകളിൽ പ്രശസ്തിയാർജ്ജിച്ച താരം കൂടിയാണ് ആൻഡ്രിയ ജെർമിയ.

പിന്നണി ഗായിക ആയിട്ടാണ് ആൻഡ്രിയ സിനിമയിലെത്തിയത്. എത്തിയതിനു ശേഷം ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ എന്നീ നിലകളിലെല്ലാം അറിയപ്പെടുകയായിരുന്നു. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ എല്ലാം ഇപ്പോൾ താരത്തിന്റേതായി ഒരു പിടി നല്ല ചിത്രങ്ങൾ ഉണ്ട്.

Advertisements

താൻ അഭിനയിച്ച ഒരു സിനിമയെ കുറിച്ച് ആൻഡ്രിയ തുറന്നു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ധനുഷ് നായകനായ വടചെന്നൈ എന്ന സിനിമയിലെ രംഗത്തെ കുറിച്ചാണ് താരം തുറന്നു പറച്ചിൽ നടത്തിയത്.

വടചെന്നൈ എന്ന ചിത്രത്തിൽ ബെഡ്‌റൂം സീൻ അടക്കം റൊമാന്റിക് സീനുകൾ ഒരുപാടുണ്ട്. അവ ചെയ്തതിൽ ഇപ്പോൾ ദുഃഖം ഉണ്ട് എന്നാണ് താരം തുറന്നു പറയുന്നത്. അതിനുശേഷം പല സംവിധായകരും അതുപോലെയുള്ള റൊമാന്റിക് ബെഡ്‌റൂം സീനുകളിലേക്ക് തന്നെ ക്ഷണിക്കുന്നു എന്നാണ് താരം അതിനു പറയുന്ന കാരണം.

അത്തരം വേഷങ്ങൾ ഇനി ചെയ്യാൻ താൽപര്യമില്ല എന്നും കിടപ്പറരംഗങ്ങൾ ഇല്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ആഗ്രഹം എന്നും പറഞ്ഞു. ഒരു പോലെയുള്ള വേഷങ്ങളിൽ അഭിനയിക്കാൻ താല്പര്യം ഇല്ല എന്നും അത് മനസ്സിലേക്ക് തരുന്ന വികാരം മടുപ്പാണ് എന്നുമാണ് താരത്തിന്റെ വാക്കുകൾ. അത്തരത്തിൽ മികച്ച കഥാപാത്രങ്ങൾ ലഭിക്കുകയാണെങ്കിൽ പ്രതിഫലം കുറക്കാൻ തയ്യാറാണെന്നുമാണ് ആൻഡ്രിയ പറയുന്നത്.

സിനിമകളിൽ പിന്നണി ഗായികയായി ആൻഡ്രിയ ജർമിയ രംഗപ്രവേശം ചെയ്യുന്നത് 2005ലാണ്. ഹാരിസ് ജയരാജ്, യുവൻ ശങ്കർ രാജ, ദേവിശ്രീ പ്രസാദ്, ജിവി പ്രകാശ് കുമാർ തുടങ്ങിയ നിരവധി സംഗീത സംവിധായകരുടെ ഗാനങ്ങൾ താരം ആലപിച്ചിട്ടുണ്ട്. അങ്ങനെ തുടക്കത്തിൽ തന്നെ പാടിയ പാട്ടുകളിൽ ചിലതിന് ഫിലിം ഫെയർ അവാർഡും വിജയ് അവാർഡിനും നോമിനേഷൻ ലഭിച്ചു.

പാട്ടുകാരി ആവുക എന്ന ലക്ഷ്യത്തോടെ സിനിമാ ലോകത്തെ നോക്കിക്കണ്ട താരത്തിന് ഇത് വലിയ ഒരു പ്രചോദനം തന്നെയായിരുന്നു. ഇപ്പോൾ 250ലധികം സിനിമഗാനങ്ങൾ താരത്തിന് സ്വന്തമായി തന്നെയുണ്ട്.

സിനിമാ അഭിനയത്തിന് മുന്നോടിയായി നാടക അഭിനയ രംഗത്ത് താരം തിളങ്ങി നിന്നിരുന്നു. ഗിരീഷ് കർണാടിന്റെ നാഗമണ്ഡല എന്ന നാടകത്തിലൂടെയാണ് താരം നാടകരംഗത്തെ ചുവടുറപ്പിക്കുന്നത്. ഇതിനു ശേഷം ഗൗതം മേനോൻ വേട്ടയാട് വിളയാട് എന്നതിന് ഒരു ഗാനം ആലപിച്ചു.

അതിനുശേഷം അദ്ദേഹത്തിന്റെ തന്നെ പച്ചൈക്കിളി മുത്തുച്ചരം എന്ന സിനിമയിൽ അഭിനയിക്കാനും താരത്തിന് അവസരം ലഭിക്കുകയാണ് ഉണ്ടായത്. അഭിനയ രംഗത്തേക്കാൾ താരത്തിന് താല്പര്യം പാട്ടുകാരി ആകുവാൻ ആയിരുന്നു.

Advertisement