വിവാഹത്തിനു മുൻപുതന്നെ ഭാര്യയോട് അക്കാര്യം തുറന്നു പറഞ്ഞിരുന്നു: വെളിപ്പെടുത്തലുമായി സാന്ത്വനത്തിലെ ‘ഹരി’ ഗിരീഷ് നമ്പ്യാർ

7565

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയൽ സാന്ത്വനം മലയാളി മിനി സ്‌ക്രീൻ പ്രേക്ഷകരിലേക്ക് പുത്തൻ കാഴ്ച വിസ്മയമൊരുക്കി അടുത്തിടെ എത്തിയ പരമ്പരയാണ്. നടി ചിപ്പിയാണ് സാന്ത്വനത്തിൽ കേന്ദ്ര കഥാപാത്രമായെത്തുന്നത്.

കുടുംബബന്ധങ്ങളുടെ തീവ്രതയും ഇഷ്ടങ്ങളും പിണക്കങ്ങളും പ്രണയവും തുടങ്ങി എല്ലാ ചേരുവകളും കോർത്തിണക്കിയ ഒരു കുടുബ പരമ്പരയാണ് സാന്ത്വനം അമ്മ മനസ്സിന്റെ കരുതലുമായി ഒരു ഏടത്തിയമ്മ എന്ന വിശേഷണത്തോടെയാണ് മിനിസ്‌ക്രീൻ സീരിയൽ പ്രേക്ഷകരിലേക്ക് ചിപ്പിയെ അവതരിപ്പിച്ചിരിക്കുന്നത്.

Advertisements

രാജീവ് പരമേശ്വർ ആണ് നായകനായി എത്തുന്നത്. ശാസിച്ചും സ്‌നേഹിച്ചും ഒരച്ഛന്റെ വാത്സല്യം നൽകി ഒരു ഏട്ടൻ എന്ന വിശേഷണത്തോടെയാണ് രാജീവ് പരമേശ്വരിന്റെ പുതിയ കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നത്. ഭർത്താവിന്റെ കൂടപ്പിറപ്പുകൾക്കു ചേട്ടത്തിയമ്മയായും അമ്മയ്ക്കും അച്ഛനും മകളായും ജീവിക്കുന്ന ശ്രീദേവി എന്ന കഥാപാത്രമായാണ് ചിപ്പി സ്‌ക്രീനിലെത്തുന്നത്.

ഭർത്താവ് സത്യനാഥനായാണ് രാജീവ് പരമേശ്വർ എത്തുന്നത്. ഭർത്താവ് ബാലന്റെ അനിയനായിട്ടാണ് ഗീരീഷ് നമ്പ്യാർ എത്തുന്നത്. പരമ്പരയിലെ നിർണ്ണായക കഥാപാത്രമാണ് ഗിരീഷിന്റേത്. സ്വന്തം പേരിനെക്കാളും താരം പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത് സ്വാന്തനം കുടുംബത്തിലെ ഹരികൃഷ്ണന്‍ എന്ന പേരിലൂടെയാണ്. വളരെ ചെറിയ സമയം കൊണ്ട് തന്നെ സീരിയലും ഹരിയും പ്രേക്ഷകരുട പ്രിയപ്പെട്ടതായി മാറുകയായിരുന്നു.

Also Read
ഏറ്റവും പുതിയ വിശേഷം പങ്കുവെച്ച് ആര്യ, സന്തോഷം ഞങ്ങൾ ഇതിനായി കാത്തിരിക്കുക ആയിരുന്നു എന്ന് ആരാധകർ

ഭാഗ്യലക്ഷ്മി, ദത്തുപുത്രി, ഭാഗ്യജാതകം, തുടങ്ങിയ സീരിയലുകളിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമാണ് ഗിരീഷ്. വിവാഹിതനായ താരത്തിന് ഭാര്യ പാർവതിയും ഏകമകൾ ഗൗരിയും എല്ലാ പിന്തുണയുമായി കൂടെതന്നെയുണ്ട്. ഇപ്പോഴിത അഭിനയ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരം. ഗിരീഷ് നമ്പ്യാരുടെ വാക്കുകൾ ഇങ്ങനെ:

ചെറുപ്പം മുതലെ ഗിരീഷിന്റെ മനസ് നിറയെ അഭിനയമായിരുന്നു. എൻജിനിയറിങ്ങ് കഴിഞ്ഞ് ജോലി ലഭിച്ചുവെങ്കിലും മനസ് നിറയെ അഭിനയമായിരുന്നു. ജോലി ഉപേക്ഷിച്ചാണ് ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. അവതാരകനായിട്ടായിരുന്നു കരിയർ ആരംഭിച്ചത്. പിന്നീട് കിങ് ആൻഡ് കമ്മീഷനറിൽ ചെറിയൊരു വേഷം ചെയ്തു.

നല്ല സിനിമകൾക്ക് വേണ്ടിയുള്ള അന്വേഷണത്തിനിടെയാണ് സീരിയലിൽ അവസരം ലഭിക്കുന്നത്. എംഎ നിഷാദ് സംവിധാനം ചെയ്ത നമ്പർ 66 മധുര ബസ് എന്ന ചിത്രത്തിലാണ് അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചത്. അഭിനയത്തിനോടൊപ്പം ഈ മേഖലയിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് പുതിയ അനുഭവമായിരുന്നു.

വിവാഹത്തിനു മുൻപുതന്നെ ഭാര്യയോട് അഭിനയമാണ് ഇഷ്ടമെന്നും അതുകഴിഞ്ഞേ മറ്റെന്തുമുള്ളൂ എന്നും പറഞ്ഞിട്ടുണ്ടായിരുന്നെന്നും ഗിരീഷ് അഭിമുഖത്തിൽ പറഞ്ഞു. എൻജിനിയറിങ്ങ് കഴിഞ്ഞ് രാജ്യാന്തര കമ്പനികളിൽ ജോലി ലഭിച്ചുവെങ്കിലും ഗിരീഷിന്റെ മനസ് നിറയെ അഭിനയമായിരുന്നു.

Also Read
വണ്ടി ഇടിച്ചിട്ട് നിർത്താതെ പോയി എന്ന ഒരു തെറ്റുമാത്രമേ ഞാൻ ചെയ്തിട്ടുള്ളു, പേടിച്ചിട്ടാണ് നിർത്താതെ പോയത്, അവരോട് ഞാൻമാപ്പ് പറഞ്ഞിരുന്നു; വിശദീകരണവുമായി ഗായത്രി സുരേഷ്

എൻജിനീയറിങ്ങ് പ്രൊഫഷൻ തിരഞ്ഞെടുത്തത് തന്നെ അഭിനയത്തിലേയ്ക്ക് മടങ്ങി വരാൻ വേണ്ടിയായിരുന്നു. ആ സമയത്തായിരുന്നു സ്‌ക്രീൻ ടെസ്റ്റ് എന്ന പരിപാടിയിൽ അവസരം ലഭിക്കുന്നത്. സംവിധായകൻ റോഷൻ ആൻഡ്രൂസായിരുന്നു പരിപാടിയുടെ ജഡ്ജ്. അതോടെ വീണ്ടും അഭിനയ രംഗത്ത് സജീവമാകുകയായിരുന്നു.

Advertisement