ഞാൻ ക ഞ്ചാ വ് തൊട്ടിട്ടില്ല, മനസ് ശരിയല്ല, എല്ലാവരും ഒറ്റപ്പെടുത്തിയത് പോലെ, ചെന്നൈയ്ക്കു തിരിച്ചു പോകുന്നു: സങ്കടത്തോടെ ബാല

743

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. തമിഴ് താരം ആണെങ്കിലും താരം ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തിരി ക്കുന്നതും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതും മലയാളത്തിൽ ആണ്. നിരവധി മലയാള സിനിമകളിൽ നായകനായും സഹതാരമായും വില്ലനായും എല്ലാം ബാല അഭിനയിച്ചിട്ടുണ്ട്.

അടുത്തിടെ മലയാളത്തിലെ യുവ നടൻ ഉണ്ണിമുകുന്ദന് എതിരെ ചില ആരോപണങ്ങളുമായി ബാല എത്തിയിരുന്നു. ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിൽ അഭിനയിച്ച താൻ അടക്കമുള്ളവർക്ക് പ്രതിഫലം തരാതെ ഈ ചിത്രത്തിന്റെ നിർമ്മാതാവ് കുടിയായ ഉണ്ണി മുകുന്ദൻ ചതിച്ചു എന്നായിരുന്നു ബാലയുടെ ആരോപണം.

Advertisements

ഈ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി വിവാദങ്ങൾ ആയിരുന്നു ഉണ്ടായത്. ഇപ്പോഴിതാ താൻ ചെന്നൈയിലേക്ക് തിരിച്ചു പോവുക ആണെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ബാല. ഉണ്ണി മുകുന്ദനുമായുള്ള വിവാദങ്ങൾക്കു പിന്നാലെയാണ് ബാലയുടെ ഈ തീരുമാനം.

Also Read
ഇന്ദ്രനുമായുള്ള വിവാഹശേഷം സീരിയലുകളില്‍ സജീവമായത് ഈ കാരണം കൊണ്ടായിരുന്നു, മനസ്സുതുറന്ന് പൂര്‍ണിമ

മനസ് ശരിയല്ലെന്നും എല്ലാവരും ഒറ്റപ്പെടുത്തിയത് പോലെയാണ് തോന്നുന്നത് എന്നുമാണ് ബാല പറയുന്നത്. കാശ് തരാൻ പറ്റില്ല എന്നു പറഞ്ഞിരുന്നെങ്കിൽ താൻ കാശ് ചോദിക്കില്ലായിരുന്നു എന്നും ബാല പറയുന്നു. ഞാൻ ചെന്നൈയ്ക്കു പോകുകയാണ്. മനസ്സ് ശരിയല്ല. എല്ലാവരും ഒറ്റപ്പെടുത്തിയതു പോലെ തോന്നുന്നു.

ആരോടും ഇങ്ങനെ ചെയ്യാൻ പാടില്ല. എന്റെ അടുത്ത് കാശ് തരാൻ പറ്റില്ല എന്നു പറഞ്ഞിരുന്നെങ്കിൽ കാശ് ചോദിക്കുക ഇല്ലായിരുന്നു. ഇപ്പോഴും ഞാൻ ചോദിച്ചിട്ടില്ല. പക്ഷേ സഹായം ചോദിച്ച് എന്റെ വീട്ടിൽ പാതിരാത്രിവന്ന് സംസാരിച്ചവരുടെ ഡയലോഗ് ഒക്കെ എനിക്കറിയാം.

എന്നിട്ടും ഈ നിമിഷം വരെ ഒരാൾ പോലും എന്നെ വിളിച്ചില്ലെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറയുന്നു. അതേ സമയം മനോജ് കെ ജയൻ ചേട്ടൻ തന്നെ വിളിച്ചിരുന്നെന്നും അദ്ദേഹം നല്ല മനുഷ്യനാണ് എന്നുമാണ് ബാല പറയുന്നത്. വലിയ വലിയ ആളുകളൊക്കെ എവിടെപ്പോയെന്നും താരം ചോദിച്ചു.

ജീവിതത്തിൽ താൻ ക ഞ്ചാ വ് തൊട്ടിട്ടില്ലെന്നും വല്ലാത്തൊരു അവസ്ഥയിലാണ് ഇപ്പോഴുളളതെന്നും ബാല വ്യക്തമാക്കി.
എല്ലാവരും എന്റെ അരികിൽ വന്ന് പരാതി പറഞ്ഞപ്പോഴാണ് ഞാൻ മീഡിയയുടെ മുന്നിൽ വന്നത്. ഇപ്പോൾ അവരെല്ലാം പരാതി പിൻവലിച്ചു. അവരാണ് ഇങ്ങോട്ടുവന്നത്. ആദ്യം അത് മനസ്സിലാക്കൂ. ഇനി എത്ര ഒച്ചയിൽ ഞാൻ പറയണം. ഇനി നല്ല മനുഷ്യരുടെ കൂടെ മാത്രം പ്രവർത്തിക്കും എന്നും ബാല വ്യക്തമാക്കി. ഉണ്ണി മുകുന്ദന്റെ ഷെഫീഖിന്റെ സന്തോഷം സിനിമയുമായി ബന്ധപ്പെട്ടാണ് വിവാദമുണ്ടായത്.

Also Read
നൂറ് പ്രശ്‌നങ്ങൾക്ക് ഒരു പരിഹാരം, എന്റെ പ്രിയപ്പെട്ടവനേ, ഞാനെപ്പോഴും നിനക്ക് വേണ്ടി ഉണ്ടാവും, അർണവിനെ കെട്ടിപിടിച്ച് അൻഷിതയിടെ പുതിയ പോസ്റ്റ്, കണ്ട് കണ്ണുതള്ളി ആരാധകർ

Advertisement