വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമാ ആരാധകരുടേയും പ്രിയങ്കരിയായി മാറിയ നടിയാണ് അമെയ്‌റ ദസ്തുർ. തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡിലും എല്ലാം നിറ സാന്നിധ്യമാണ് അമെയ്‌റ മോഡലിംഗ് രംഗത്ത് നിന്നുമാണ് അഭിനയിത്തിലേക്ക് എത്തിയത്.
2013 ൽ പുറത്തിറങ്ങിയ ഇസാക്ക് എന്ന ബോളുവുഡ് ചിത്രത്തിലൂടെ ആയിരുന്നു സിനിമാ രംഗത്തേക്കുള്ള അമെയ്‌റയുടെ അരങ്ങേറ്റം. പിന്നീട് മിസ്റ്റർ എക്‌സ്, കാലകാന്തി, കുങ് ഫു യോഗ, തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചു. ഹിന്ദിയിക്ക് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിട്ടുണ്ട് അമെയ്‌റ.
കെവി ആനന്ദ് സംവിധാനം ചെയ്ത അനേഗൻ എന്ന ധനുഷ് ചിത്രത്തിലൂടെയാണ് നടി തമിഴിൽ എത്തിയത്. സിനിമയ്ക്ക് പുറമെ വെബ് സീരീസുകളിലും അഭിനയിച്ചിട്ടുള്ള താരമാണ് അമെയ്‌റ. നെറ്റ്ഫ്‌ളിക്‌സിന്റെ വെബ് സീരിസായ ജോഗിയിലാണ് നടി ഒടുവിലായി അഭിനയിച്ചത്. ബഗീരയാണ് അമെയ്‌റയുടെ പുതിയ സിനിമ.
മുമ്പ് ഒരിക്കൽ ഒരഭിമുഖത്തിൽ താരത്തോട് കരിയറിൽ എന്നെങ്കിലും കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഞെട്ടുക്കുന്ന മറുപടി ആയിരുന്നു നടി നൽകിയത്. സത്യത്തിൽ എനിക്ക് തെന്നിന്ത്യൻ സിനിമയിൽ നിന്നോ ബോളിവുഡിൽ നിന്നോ കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ല. പക്ഷെ രണ്ടിടത്തു നിന്നും അപമാനിക്കപ്പെട്ടിട്ടുണ്ട്.
അവരൊക്കെ ശക്തരാണ്, അതിനാൽ അവരുടെ പേരുകൾ വെളിപ്പെടുത്താൻ എനിക്ക് ധൈര്യമില്ല. ഞാൻ നിസ്സഹായയായി നിൽക്കുന്നത് ഉറപ്പു വരുത്തിയ സ്ത്രീകളും പുരുഷന്മാരുമുണ്ടെന്നും ഒരു നാൾ താൻ അവരെ തുറന്ന് കാണിക്കുമെന്നും അമെയ്‌റ പറയുന്നു. എന്റെ സുരക്ഷിതത്വം തോന്നുന്നത് വരെ ഞാൻ വിരൽ ചൂണ്ടില്ല. അവർക്ക് കൃത്യമായി അറിയാം അവർ ആരെന്നും അവരെന്താണ് ചെയ്തതെന്നും.
ഇപ്പോൾ എനിക്ക് പറയാനുള്ളത് അവർ അവരുടെ വേർതിരിവ് അവസാനിപ്പിക്കണം എന്നാണ്. മാറ്റത്തിന്റെ ഒരു കാറ്റ് വരുന്നുണ്ടെന്നും അതിൽ നിന്നും തങ്ങളുടെ സ്റ്റാറ്റസ് അവരെ രക്ഷപ്പെടുത്തില്ലെന്നും അവർ മനസിലാക്കണം. ഒരിക്കൽ ഒരു പാട്ട് സീൻ ചെയ്യുന്നതിനിടെ നായകൻ എന്നെ അയാളുടെ ദേഹത്തേക്ക് ചേർത്ത് പിടിച്ച് അമർത്തി.
തനിക്കൊപ്പം ഞാൻ അഭിനയിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് എന്റെ ചെവിയിൽ പറഞ്ഞു. ഞാൻ അയാളെ തള്ളി മാറ്റുകയും സംസാരിക്കുന്നത് നിർത്തുകയും ചെയ്തു. എന്നാൽ അയാൾ എന്റെ ജീവിതം ദുരിതമാക്കി കളഞ്ഞു. ഞാനിത് സംവിധായകനോട് പറഞ്ഞപ്പോൾ മിണ്ടാതിരിക്കാനും ആസ്വദിക്കാനും ആയിരുന്നു.
എന്നെ സെറ്റിലേക്ക് നേരത്തെ വിളിപ്പിക്കുമായിരുന്നു. എന്റെ ഷോട്ടിനായി മണിക്കൂറുകളോളം കാത്തിരിപ്പിക്കുമായിരുന്നു. 18 മണിക്കൂർ വരെ ഷൂട്ട് ചെയ്യിപ്പിച്ചിട്ടുണ്ട്. നാലോ അഞ്ചോ മണിക്കൂർ മാത്രമാണ് ഉറങ്ങിയിരുന്നത്. പിന്നീട് തന്നെ കൊണ്ട് നായകനോട് മാപ്പ് പറയിപ്പിച്ചുവെന്നും നടി പറയുന്നു,
ഏറ്റവും മോശം എന്താണെന്നാൽ, എന്നെ കൊണ്ട് ആ നടനോട് മാപ്പ് പറയിപ്പിച്ചു. അയാളെ നിരന്തരം അവഗണിച്ച എന്റെ മോശം പെരുമാറ്റത്തിന്. നിർമ്മാതാവാണ് മാപ്പ് പറയാൻ ആവശ്യപ്പെട്ടതെന്നും താരം പറയുന്നു. മറ്റൊരു സിനിമയിൽ അഭിനയിക്കുമ്പോൾ സംവിധായകൻ തന്നെ ദിവസവും വഴക്ക് പറയുമായിരുന്നു എന്നാണ് അമെയ്‌റ പറയുന്നത്.
അദ്ദേഹം ചിലപ്പോൾ എന്നെ നേരത്തെ സെറ്റിലേക്ക് വിളിച്ചു വരുത്തും. വാനിറ്റി വാനിൽ മണിക്കൂറുകളോളം കാത്തിരുത്തും. ഒടുവിൽ അസിസ്റ്റന്റ് ഡയറക്ടറെ വിട്ട് എനിക്ക് ഇന്ന് സീനില്ലെന്ന് പറയും. പന്ത്രണ്ടും പതിമൂന്നും മണിക്കൂർ കാത്തിരുത്തിയ ശേഷമാണിത്. എന്നെ അദ്ദേഹം സിനിമയിലെടുത്തതിന് തന്നെ ഞാൻ കടപ്പെട്ടിരിക്കണമെന്ന് പറഞ്ഞു എന്നും അമെയ്‌റ വെളിപ്പെടുത്തുന്നു.