ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായിരുന്നു നടി മുക്ത. സിനിമയ്ക്ക് പിന്നാലെ സീരിയലുകളിലും തിളങ്ങി നിന്നിരുന്ന താരമാണ് മുക്ത. വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്തെങ്കിലും സീരിയലുകളിൽ സജീവമാണ് താരം.
മലയാളികളുടെ പ്രിയ ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയുമായിട്ടുള്ള വിവാഹത്തിന് ശേഷമാണ് മുക്തയുടെ കുടുംബ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. റിമി വാങ്ങി കൊടുത്ത വീട് സ്വർഗമാക്കി മാറ്റിയിരിക്കുകയാണ് മുക്ത. ഭർത്താവിനും മകൾ കിയാരയ്ക്കുമൊപ്പം സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കുന്നു.
ഇപ്പോഴിതാ അമ്മയുടെ പാതയിലൂടെ മകളും അഭിനയത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ദിവസം ടിക് ടോക് വീഡിയോ പോലെ നന്ദനത്തിലെ നവ്യ നായർ അവതരിപ്പിച്ച ബാലമണി എന്ന കഥാപാത്രത്തെ കിയാര അഭിനയിച്ചിരുന്നു. വളരെ കുറഞ്ഞ സമയം കൊണ്ട് ഈ വീഡിയോ വൈറലാവുകയും ചെയ്തു. ഇപ്പോഴിതാ കുഞ്ഞ് കിയാര മാതാപിതാക്കളുടെ ഫോട്ടോഷൂട്ട് നടത്തുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.
മുക്ത തന്നെയാണ് ഇതും ഷെയർ ചെയ്തത്. ഇതോടെ താരകുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങൾ വീണ്ടും സജീവമായി.
കിയാര എന്നാണ് പേരെങ്കിലും കണ്മണി എന്നാണ് മകളെ മുക്ത വിളിക്കുന്നത്. ഇത്തവണ വീടിനുള്ളിലൊരു ഫോട്ടോഷൂട്ട് നടത്തി കൊണ്ടാണ് പുതിയ സന്തോഷം താരകുടുംബം വ്യക്തമാക്കിയത്.
രണ്ടാളും കെട്ടിപ്പിടിച്ച് നിന്നേ, ഇനി അമ്മ പപ്പയെ കെട്ടിപ്പിച്ച് ഉമ്മ വെച്ചേ? എന്നാണ് ഫോട്ടോ എടുക്കുന്നതിന് മുൻപ് കണ്മണി എന കിയാര ആദ്യം പറയുന്നത്. ഒരു ഫോട്ടോ എടുത്ത് കഴിഞ്ഞ ഉടൻ ഓക്കേ ആണോന്ന് മുക്ത ചോദിക്കുമ്പോൾ നൈസ് ആണെന്നാണ് കിയാരയുടെ മറുപടി. ഒന്നൂടി വേണം, ഇനി പപ്പ അമ്മനേ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചേ എന്നായിരുന്നു പറഞ്ഞത്.
ഇനി വന്ന് കണ്ടോന്ന് സൂചിപ്പിച്ചു. പപ്പയേയും അമ്മയേയും ഞെട്ടിച്ച് കൊണ്ടുള്ള മനോഹമായ ചിത്രങ്ങളാണ് കണ്മണി എടുത്തിരിക്കുന്നത്. ബാലാമണി ലുക്കിലുള്ള കണ്മണിയുടെയും കുറച്ച് ചിത്രങ്ങൾ എടുത്തിരുന്നു. ഇത്രയും റൊമാന്റിക് ആയ ഭർത്താവിനെ കിട്ടിയതിന് നന്ദി. അദ്ദേഹം ഉത്തരവാദിത്തമുള്ള ഒരു ഭർത്താവാണ്. എപ്പോഴും എനിക്കൊപ്പം ഉണ്ടായിരിക്കുന്നതിന് നന്ദി എന്നും പറഞ്ഞാണാണ് മുക്ത വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതേ സമയം ഭർത്താവായ റിങ്കു ടോമിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആശംസകൾ അറിയിച്ച് കൊണ്ടാണ് മുക്തയും മകളും എത്തിയിരിക്കുന്നത്. ഇത് കൂടാതെ സിനിമാ മേഖലയിൽ നിന്നടക്കമുള്ളവർ റിങ്കുവിന് ജന്മദിന സന്ദേശങ്ങൾ കമന്റുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്.