ആന്റി അങ്ങ് തടിച്ചല്ലോ, അമ്മച്ചി ലുക്കാണല്ലോ എന്നൊക്കെയാണ് ആളുകൾ കളിയാക്കിയത്; 83 കിലോ ആയിരുന്ന താൻ 60 ആയി കുറച്ചത് പറഞ്ഞ് പാർവതി കൃഷ്ണ

334

മലയാളികൾക്ക് ഏറെ സുപരിചിതയായ മോഡലും അവതാരകയും അഭിനേത്രിയുമാണ് പാർവതി ആർ കൃഷ്ണ. മലയാളം സീരിയലുകളിലും ആൽബങ്ങളിലും ഹ്രസ്വചിത്രങ്ങളിലും പാർവതി സജീവമാണ്. നാലാം ക്ലാസ്സിൽ പഠിക്കുമ്‌ബോഴാണ് ജയേഷ് പത്തനാപുരത്തിന്റെ സൂര്യനും സൂര്യകാന്തിയും എന്ന ടെലിഫിലിമിലൂടെ പാർവതി കൃഷ്ണ ആദ്യമായി അഭിനയം ആരംഭിച്ചത്. ശേഷം നിരവധി മ്യൂസിക് ആൽബങ്ങളിൽ അഭിനയിച്ചിരുന്നു.

പത്തനംതിട്ട ജില്ലയില കോന്നി സ്വദേശിനിയായ പാർവതി ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അമ്മമാനസം, ഈശ്വരൻ സാക്ഷി തുടങ്ങിയ പരമ്പരകളാണ് കുടുംബ പ്രേക്ഷകർക്കിടയിൽ താരത്തെ ഏറെ സ്വീകാര്യയാക്കിയത്. അതകേ സമയം ഗർഭകാലത്തെ വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. നിറവയറിലുള്ള നൃത്തമെല്ലാം വൈറലായിരുന്നു.

Advertisements

അതേ സമയം സോഷ്യൽ മീഡിയയിൽ നിന്നും കടുത്ത ബോഡി ഷെ യ് മിം ഗ് നേരിടേണ്ടി വന്ന താരം കൂടിയാണ് പാർവതി കൃഷ്ണ. ഗർഭകാലത്ത് ശരീര ഭാരം കൂടിയതിന്റെ പേരിലായിരുന്നു പാർവതിക്ക് സോഷ്യൽ മീഡിയയുടെ കളിയാക്കലുകൾ അനുഭവിക്കേണ്ടി വന്നത്.

താരത്തിന്റെ ഗർഭകാല പോസ്റ്റുകൾക്കെതിരെ ചിലർ വിമർശനവുമായി എത്തുകയായിരുന്നു. അമ്മച്ചി ലുക്കാണല്ലോ, ആന്റിയുടെ പേരെന്താ, തടിച്ചു തുടങ്ങിയ അധിക്ഷേപങ്ങളായിരുന്നു ചിലരിൽ നിന്നും നേരിടേണ്ടി വന്നത്. ചിലപ്പോഴൊക്കെ സഭ്യത പോലും മറന്നായിരുന്നു കമന്റുകൾ. പാർവതിയുടെ നൃത്ത വീഡിയോയും വിമർശിക്കപ്പെട്ടു.

Also Read
പുതിയ ഫോട്ടോയ്ക്ക് താഴെ കണ്ടിട്ട് കൊതിയാവുന്നു എന്ന് ചൊറി കമന്റ്, കിടിലൻ മറുപടി നൽകി അപർണ നായർ, കൈയ്യടിച്ച് ആരാധകർ

ഇപ്പോൾ പാർവതിയുടേയും ബാല ഗോപാലിന്റേയും മകൻ അവ്യക്തിന് ഒരു വയസായിരിക്കുകയാണ്. താൻ നേരിട്ട സൈബർ അധിക്ഷേപത്തെക്കുറിച്ച്മനസ് തുറക്കുകയാണ് പാർവതി. അതേ സമയം ഇതിനോടകം തന്റെ ശരീരഭാരം 22 കിലോ കുറച്ച് പഴയ രീതിയിലേക്ക് തിരികെ എത്തുകയും ചെയ്തിട്ടുണ്ട് പാർവതി. ഗർഭിണിയാകും മുമ്പ് തന്റെ ഭാരം 56-58 കിലോയായിരുന്നുവെന്നും ഗർഭകാലത്ത് ഇത് 82-83 വരെ എത്തിയെന്നാണ് പാർവതി പറയുന്നത്.

മകന്റെ ജനനത്തിന് ശേഷം ആറ് മാസത്തോളം ഡയറ്റൊന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. അതേകുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലായിരുന്നു എന്നും പാർവതി പറയുന്നു. പലരും ഡയറ്റ് പ്ലാനുകൾ നിർദ്ദേശിച്ചു എങ്കിലും തനിക്ക് ഓക്കെ എന്നു തോന്നിയ ഘട്ടത്തിലാണ് ഡയറ്റ് തുടങ്ങിയതെന്ന് പാർവതി പറയുന്നു.

മൂന്നര മാസം കൊണ്ട് 82 കിലോയിൽ നിന്നും 60 കിലോയിലേക്ക് എത്തിയെന്നാണ് താരം പറയുന്നത്. അമിത വണ്ണത്തിന്റെ ബുദ്ധിമുട്ടുകൾ ഗർഭകാലത്ത് ഒരുപാട് പേർ നേരിടുന്നതാണ എന്നാണ് പാർവതി പറയുന്നത്. അക്കാലത്ത് ഞാൻ നേരിട്ട ബോ ഡി ഷെ യ് മി ങ് പോലെ ഇപ്പോൾ അഭിനന്ദനങ്ങളും കിട്ടുന്നുവെന്നാണ് താരം പറയുന്നത്. അതേസമയം, വണ്ണം കൂടിയ കാലത്ത് എന്റെ ആത്മവിശ്വാസത്തെ അതു തെല്ലും ബാധിച്ചിട്ടില്ലെന്നും താരം പറയുന്നു.

ആ എന്നെ എനിക്കു വലിയ ഇഷ്ടമായിരുന്നു. അക്കാലത്ത് അതൊക്കെയുണ്ടാകുമെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. ആ പരിഹാസങ്ങളൊക്കെ എന്നെ വിഷമിപ്പിച്ചിരുന്നെങ്കിൽ ഞാൻ ഡി പ്ര ഷ നിലേക്കു പോകുമായിരുന്നു എന്നും താരം പറയുന്നു. അത് തന്റെ കുഞ്ഞിനെയും ബാധിക്കുമായിരുന്നുവെന്നും പാർവതി പറയുന്നു. ഇപ്പോൾ താൻ കുഞ്ഞിനൊപ്പമുള്ള യാത്രയിൽ, അവന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിൽ മുഴുകുകയാണ്.

Also Read
സീരിയലിലെ ആദ്യ രാത്രിയിൽ ഷാജു ചേട്ടൻ എന്റെ കൈയിൽ ഉമ്മ വയ്ക്കും, ശരിയാവില്ല, അത് ചേട്ടന്റെ നമ്പറാണെന്ന് എനിക്ക് മനസിലാവുന്നുണ്ട്, പക്ഷെ സംവിധായകനടക്കം ആർക്കും മനസ്സിലായില്ല

എന്നും അതോടൊപ്പം തന്നെ തന്റെ കരിയറിലും പരമാവധി ശ്രദ്ധിക്കുന്നുണ്ടെന്നും താരം പറയുന്നു. കുടുംബം തനിക്ക് പിന്തുണയുമായി കൂടെയുണ്ടെന്നും താരം പറയുന്നു. മാലിക്കാണ് പാർവ്വതി അവസാനം അഭിനയിച്ച ചിത്രം. ചിത്രത്തിലെ ഡോ. ഷെർമിൻ എന്ന കഥാപാത്രമായുള്ള പാർവ്വതിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisement