തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള പ്രശസ്ത കന്നഡ നടിയാണ് രചിത റാം. നിരവധി കന്നഡ സിനിമകളിൽ നായികയായിട്ടുള്ള താരം ഇപ്പോൾ ചില വിവാദങ്ങളിൽ പെട്ടിരിക്കുകയാണ്. രചിത നായികയായിട്ടെത്തുന്ന പുത്തൻ ചിത്രം ലവ് യു ലച്ചു എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്ക് എത്തിയപ്പോഴാണ് നടി പുലിവാല് പിടിച്ചത്.
ശങ്കർ രാജ് സംവിധാനം ചെയ്ത ചിത്രമാണ് ലവ് യു ലച്ചു. കൃഷ്ണ അജയ് റാവുവാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഇതിന്റെ ഭാഗമായി നടത്തി പത്ര സമ്മേളനത്തിൽ നടി പറഞ്ഞ ചില കാര്യങ്ങളാണ് പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. ഇതോടെ കന്നട ക്രാന്തി ദൾ നടിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി വന്നിരിക്കുകയാണ്.
പത്ര സമ്മേളനത്തിൽ രചിത പറഞ്ഞ കാര്യങ്ങൾ കന്നട സംസ്‌കാരത്തെയും സിനിമാ ഇൻഡസ്ട്രിയെ മുഴുവനുമായിട്ടും മോശമായി ചിത്രീകരിക്കാനുള്ള കാരണമായിട്ടുണ്ടെന്നാണ് തീവ്ര കന്നടവാദ സംഘടനയായ ക്രാന്തിദൾ പറയുന്നത്. ഇതുവരെ ഒരു നടിയും പറയാത്ത കാര്യങ്ങൾ പൊതു സമൂഹത്തിൽ പറഞ്ഞ രചിതയെ ബാൻ ചെയ്യണമെന്നാണ് ഇവുരടെ ആവശ്യം.
എന്നാൽ നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. രചിതയുടെ ചിത്രത്തിലെ ആദ്യ രാത്രി രംഗത്തെ കുറിച്ചും ഇന്റിമേറ്റ് രംഗത്തെ കുറിച്ചും പത്ര സമ്മേളനത്തിൽ ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചിരുന്നു, അതിനൊപ്പം സിനിമയിലെ ബോൾഡ് രംഗം ഏതാണെന്നും അതിനെ കുറിച്ച് കൂടി സംസാരിക്കാനും മാധ്യമപ്രവർത്തകൻ ആവശ്യപ്പെട്ടു.
ഇതിനുള്ള മറുപടി പറയുകയായിരുന്നു നടി. വിവാഹം കഴിച്ച ഒരുപാട് ആളുകൾ ഇവിടെയുണ്ട്. എനിക്കാരെയും ഭ്രമിപ്പിക്കേണ്ട ആവശ്യമില്ല. സാധാരണ കല്യാണം കഴിച്ചാൽ നിങ്ങൾ എല്ലാം എന്താണ് ചെയ്യുന്നത്? എന്താണ് അവർ ചെയ്യേണ്ടത്’ എന്നായിരുന്നു രചിത റാം ചോദ്യത്തിന് ഉത്തരമെന്നോണം മറുചോദ്യം ചോദിച്ചത്. നടിയുടെ ചോദ്യത്തിന് മാധ്യമ പ്രവർത്തകൻ പ്രതികരിക്കാൻ തുടങ്ങുമ്പോഴേക്കും രചിത ബാക്കി കാര്യങ്ങൾ കൂടി പറഞ്ഞു.
വിവാഹം കഴിഞ്ഞവർ റൊമാൻസ് ചെയ്യും. അല്ലേ. അത് തന്നെയാണ് സിനിമയിലും ചെയ്തിരിക്കുന്നത്. വളരെ പോസിറ്റീവ് ആയിട്ടും ബോൾഡ് ആയിട്ടുമാണ് തനിക്ക് നേരെ വന്ന ചോദ്യത്തെ രചിത നേരിട്ടത്. എന്നാൽ ഇത് കന്നട സംസ്‌കാരത്തെ ഉയർത്തി പിടിക്കുന്നവർക്ക് അപമാനമാവുമെന്നാണ് ചിലർ വിമർശിച്ച് കൊണ്ട് എത്തിയത്. കന്നട ക്രാന്തി ദളിന്റെ അഭിമാനത്തെ വ്രണപ്പെടുത്തിയെന്നും ഇതുവരെ ഒരു നടിയും ഇത്രയും മോശമായി സംസാരിച്ചട്ടില്ല എന്നും, രചിത റാമിനെ ബാൻ ചെയ്യണം എന്നുമൊക്കെയാണ് ഈ സംഘടനയുടെ ആവശ്യം.
നടിയെ അടക്കി നിർത്തണമെന്ന് സംഘടനയുടെ പ്രസിഡന്റായ തേജസ്വിനി നാഗലിംഗസ്വാമി ഫിലിം ചേമ്പറിനോട് ആവശ്യപ്പെട്ടു. ഈ പ്രശ്നത്തിൽ കോടതിയിൽ പോവാനും തയ്യാറാണെന്നാണ് അവർ പറയുന്നത്. ഒപ്പം രചിതയുടെ സിനിമകൾ കന്നട നാട്ടിൽ എവിടെയും റിലീസ് ചെയ്യാൻ അനുവദിക്കുകയില്ലെന്നും പ്രസിഡന്റ് പറയുന്നു.
ഇൻഡസ്ട്രിയിലുള്ള മുൻനിര നായികമാരോ മുതിർന്ന നായികമാരോ ഇതുവരെ ഇത്തരത്തിലൊരു അഭിപ്രായം പറയാൻ ധൈര്യപ്പെട്ടിട്ടില്ല. രചിത റാം ഇന്റസ്ട്രിയിൽ പുതിയതാണ്, അവർക്ക് സാന്റവുഡിന്റെ ചരിത്രം അറിയില്ല. വളരെ അപമര്യാദയോടെയാണ് അവർ സംസാരിച്ചത്. മൊത്തത്തിലുള്ള ഇൻഡസ്ട്രിയെയും അവർ നാണം കെടുത്തിയെന്നും തേജസ്വിനി ആരോപിക്കുന്നു.