ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് ഏറെ പ്രിയങ്കരിയായ താരങ്ങളിൽ ഒരാൾ ആണ് നടി ശാന്തി കൃഷ്ണ.
നിരവധി സിനിമകളിലെ വ്യത്യസ്ത വേഷങ്ങളിലൂടെ ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടിയായിരുന്നു ശാന്തി കൃഷ്ണ.
നായകയായും സഹനടിയായും ഒക്കെ അക്കാലത്ത് തിളങ്ങിയ ശാന്തികൃഷ്ണയ്ക്ക് ആരാധകരും ഏറെയായിരുന്നു. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള മലയാള സിനിമയിലെ താര രാജാക്കന്മാർക്ക് എല്ലാം ഒപ്പം അഭിനയിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു.
ഇപ്പോഴും അമ്മ വേഷങ്ങളിലും മറ്റും സിനിമയിൽ നിറഞ്ഞു നൽക്കുകയാണ് ശാന്തികൃഷ്ണ. അതേ സമയം പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ശാന്തി കൃഷ്ണ സിനിമയിൽ എത്തുന്നത്. 1976ൽ ഹോമകുണ്ഡം എന്ന ചിത്രത്തിൽ അഭിനയിച്ചുവെങ്കിലും അത് അത്ര ശ്രദ്ധ നേടിയിരുന്നില്ല.
അതിനു ശേഷം ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന സിനിമയിൽ വിജയ് മേനോനൊപ്പം നായികയായി അഭിനയിച്ച താരം ശ്രദ്ധിക്കപ്പെടുകയും ശേഷം നിരവധി അവസരങ്ങൾ തേടിയെത്തുകയുമായിരുന്നു. അതേ സമയം വിവാഹത്തോടെ സിനിമ വിട്ട ശാന്തി കൃഷ്ണ ഇടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തിയിരുന്നു.
രണ്ടാം വരവിലും താരം സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങളിൽ തന്നെയാണ് എത്തിയത്. സിനിമ നടൻ ശ്രീനാഥിനെ ആണ് താരം ആദ്യം വിവാഹം കഴിച്ചത്. പ്രണയിച്ച് വിവാഹിതർ ആയ ഇരുവരുടെയും ദാമ്പത്യത്തിൽ ആദ്യ കാലങ്ങളിൽ കുഴപ്പങ്ങൾ ഒന്നും ഇല്ലായിരുന്നു എന്തങ്കിലും പിന്നീടു പ്രശ്നങ്ങൾ കൂടി വരുകയായിരുന്നു.
അതോടെ ഇരുവരും വിവാഹബന്ധം വേർപെടുത്തുകയാണ് ചെയ്തത്. പിന്നീട് താരം വീണ്ടും വിവാഹിത ആയെങ്കിലും ആ ബന്ധത്തിനും അധികനാൾ ആയുസ് ഉണ്ടായിരുന്നില്ല. ഇപ്പോൾ വിവാഹ ബന്ധങ്ങളിൽ നിന്ന് പുറത്ത് വന്നു സ്വന്തം കാലിൽ നിന്ന് ജീവിക്കുകയാണ് താരം.
റിമി ടോമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ ശാന്തി കൃഷ്ണ ഇതിനെകുറിച്ച് പറയുകയും ചെയ്തിരുന്നു. ശാന്തി കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ:
ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമായ ഒന്നാണ് വിവാഹജീവിതം. എന്നാൽ വിവാഹ ജീവിതത്തിൽ രണ്ടു തവണ പരാചയപെട്ട ഒരാൾ ആണ് ഞാൻ. അത് ഇപ്പോൾ തുറന്ന് പറയുന്നതിൽ എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. ഇതൊക്കെ ഇനിയും ഒളിപ്പിച്ച് വെച്ചിട്ട് ഒരു കാര്യവും ഇല്ല. രണ്ടു തവണയും ആ ബന്ധങ്ങളിൽ നിന്ന് ഞാൻ പുറത്ത് വന്നു.
ഇപ്പോൾ ഞാൻ മറ്റൊരാളെ ഡിപ്പെൻഡ് ചെയ്യാതെയാണ് ജീവിക്കുന്നത് എന്നും അങ്ങനെ ഉള്ള ജീവിതത്തിന്റെ സ്വാതന്ത്രം എനിക്ക് ഇപ്പോൾ ആസ്വദിക്കാൻ കഴിയുന്നുണ്ടെന്നും ശാന്തികൃഷ്ണ വ്യക്തമാക്കുന്നു.