മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും ബിഗ് ബോസ് മുൻ മത്സരാർഥിയുമായ താരസുന്ദരിയാണ് എലീന പടിക്കൽ. അടുത്തിടെയാണ് എലീനയും കാമുകനും വിവാഹിതരായത്. ഏഴ് വർഷത്തോളം നീണ്ട പ്രണയത്തിന് ഒടുവിൽ കാമുകൻ രോഹിത്ത് പ്രദീപും എലീനയും വീട്ടുകാരുടെ സമ്മതത്തോട് കൂടി തന്നെ വിവാഹിതർ ആവുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ ഇരുവരുടെയും പ്രണയകഥയും വിവാഹത്തെ കുറിച്ചുമൊക്കെയുള്ള കഥകൾ നിറഞ്ഞ് നിൽക്കുകയും ചെയ്തു. ഇപ്പോഴിതാ വിവാഹത്തിന് ശേഷം ഭർത്താവായ രോഹിത്തിനെ കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞ് നടി വീണ്ടും എത്തിയിരിക്കുകയാണ്. പ്രണയിച്ച് നടന്നിരുന്ന കാലത്ത് ആഗ്രഹങ്ങളെല്ലാം രോഹിത്ത് ഇപ്പോൾ നിറവേറ്റി കൊണ്ടിരിക്കുകയാണെന്നാണ് താരം പറയുന്നത്.
ക്യൂബ് സ്റ്റോറീസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് എലീനയുടെ വെളിപ്പെടുത്തൽ. ഭർത്താവ് എന്ന നിലയിൽ രോഹിത്ത് ഒരേ പൊളിയാണെന്നും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി വന്നിട്ടുണ്ടെന്നും എല്ലാം താരം വ്യക്തമാക്കുന്നു. കല്യാണം കഴിഞ്ഞ് കോഴിക്കോട് വന്നതോടെ ഇവിടുത്തെ മകളായി കൊണ്ടിരിക്കുകയാണ്. രോഹിത്തും ഞാനും തമ്മിൽ ലവ് റിലേഷൻ ആയിരുന്നു.
ഏഴ് വർഷം പ്രണയത്തിലായിരുന്നു. ഇപ്പോൾ അതിൽ നിന്നും കുറച്ച് കൂടി അടിപൊളിയായി. പുറത്ത് പോകാൻ വീട്ടുകാരുടെ അനുവാദം ഇപ്പോൾ വാങ്ങേണ്ടതില്ല. ഞങ്ങൾക്ക് ഒത്തിരി സ്വാതന്ത്ര്യം ലഭിച്ചു. പിന്നെ ഒന്നിച്ചിരിക്കാൻ ഒരുപാട് സമയം കിട്ടുന്നുണ്ട്. എപ്പോഴും കൂടെ ഉള്ളത് കൊണ്ട് മെസേജ് അയച്ച് ബുദ്ധിമുട്ടേണ്ടതില്ല.
ഫോൺ വിളികളും കുറഞ്ഞു. എല്ലാവരോടും എനിക്ക് പറയാനുള്ളത് ചെറിയ പ്രായത്തിൽ തന്നെ കല്യാണം കഴിക്കുക എന്നതാണ്. നമുക്ക് ചേരുന്ന വ്യക്തിയാണെന്ന് മനസിലായി കഴിഞ്ഞാൽ സാമ്പത്തികവും ഉണ്ടെങ്കിൽ വേഗം കല്യാണം കഴിക്കാം. ചെറുപ്പത്തിലേ ഉള്ള കല്യാണം ആണെങ്കിൽ നമുക്ക് ആ കുടുംബം ഇങ്ങനെ വളർത്തി കൊണ്ട് വരാൻ പറ്റും.
ഞങ്ങൾ രണ്ട് പേരും അത്രയ്ക്ക് പക്വത ഉള്ളവരല്ല. നിങ്ങളെ കൊണ്ട് ആവുമോന്ന് പലരും ചോദിച്ചിട്ടുണ്ട്. അതേ കുട്ടിത്തം ഞങ്ങൾ കൊണ്ട് നടക്കുന്നുണ്ട്. അതിനൊപ്പം പക്വതയായി കൊണ്ടിരിക്കുകയാണെന്നും എലീന പറയുന്നു. പങ്കാളി എന്ന നിലയിൽ രോഹിത് എങ്ങനെ ഉണ്ട് എന്ന അവതാരകയുടെ ചോദ്യത്തിന് ഓഹ് അടിപൊളിയാണ്.
സ്വന്തം ഭർത്താവിനെ കുറിച്ച് ഇങ്ങനെ പൊക്കി പറയാൻ പാടില്ല. എന്നാലും ഞാൻ പറയുകയാണ്. അദ്ദേഹം വളരെ മനോഹരമായ വ്യക്തിയാണ്. നമ്മൾ ഓരോരുത്തർക്കും ഓരോന്ന് പറയാൻ ഉണ്ടാവും. എന്നെ സംബന്ധിച്ചിടത്തോളം രോഹിത്ത് അടിപൊളിയാണ്. ഭർത്താവ് എന്ന നിലയിൽ പൊളിയാണ്. ഇങ്ങനെ ഒക്കെ ആവുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. പെട്ടെന്നൊരു സുപ്രഭാതത്തിൽ കുറച്ച് കൂടി മെച്ചൂവേഡ് ആയി.
സ്നേഹിച്ച സമയത്ത് എന്തൊക്കെയാണോ പറഞ്ഞിട്ടുള്ളത്, അതൊക്കെ ഇപ്പോൾ പാലിച്ച് കൊണ്ടേ ഇരിക്കുകയാണ്. ആ കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണ്. തിരിച്ച് എന്നെ കുറിച്ച് ചോദിക്കാത്തത് നന്നായി. എലീനയുടെയും രോഹിത്തിന്റെയും ഇടയിൽ പുതിയൊരു അതിഥി വന്നതിനെ കുറിച്ചും താരം പറഞ്ഞിരുന്നു. ഇങ്ങനെയാവും വാർത്തകൾ പോവുന്നത്. എന്തായാലും ഒരു കുഞ്ഞുവാവയാണ് വന്നിരിക്കുന്നത്. ഓരോ കാര്യങ്ങൾ പഠിക്കണമല്ലോ.
അങ്ങനെ ഒരു സൈബീരിയൻ ഹസ്കിനെ എനിക്ക് സമ്മാനിച്ചു. ഷാഡോ എന്നാണ് പേരിട്ടത്. രോഹിത്ത് തന്നെയാണ് ആ പേര് നൽകിയത്. രോഹിത്തിന്റെ മാതാപിതാക്കൾക്ക് പെറ്റ്സിനോട് വലിയ താൽപര്യമില്ലായിരുന്നു. പക്ഷേ ഷാഡോയെ വാങ്ങിയതിന് ശേഷം രോഹിത്തിന്റെ അമ്മയും അച്ഛനും അമ്മയ്ക്ക് ഇപ്പോൾ ഞങ്ങളെ വേണ്ട. അവന്റെ പുറകേയാണ് അവരെന്നും എലീന പറയുന്നു.