തനിക്ക് ജൂഹി ചൗളയെ കെട്ടിച്ചു തരുമോയെന്ന് അവരുടെ അച്ഛനോട് സൽമാൻ അന്ന് നേരിട്ട് ചോദിച്ചു, പക്ഷേ സംഭവിച്ചത് ഇങ്ങനെ

880

ബോളിവുഡ് താരസുന്ദരി ആയിരുന്ന ജൂഹി ചൗള മലയാളികൾക്കും ഏറെ പ്രീയപ്പെട്ട നടിമാരിൽ ഒരാളാണ്. നിരവധി ഹിറ്റ് സിനിമകലിൽ നായികയായി എത്തി വിസ്മയിപ്പിച്ചിട്ടുള്ള ജൂഹി മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.

സൂപ്പർഹിറ്റ് സംവിധായകൻ ഫാസിൽ മമ്മൂട്ടിയേയും മോഹൻലാലിനേയും നായകൻമാരാക്കി ഒരുക്കിയ മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായ ഹരികൃഷ്‌നൻസ് എന്ന സിനിമയിൽ ആയിരുന്നു ജൂഹി ചൗള നായികയായി എത്തിയത്. കഴിഞ്ഞ ദിവസം പിറന്നാൾ ആഘോഷിച്ച താരത്തിന് ആരാധകരും സഹപ്രവർത്തകരും അടക്കം നിരവധി ആളുകളാണ് ആശംസകൾ അർപ്പിച്ചു കൊണ്ടെത്തിയത്.

Advertisements

അതേ സമയം താരത്തെ സംബന്ധിക്കുന്ന പഴയ ഒരു രഹസ്യമാണ് ഇപ്പോൾ വീണ്ടും ചർച്ചാ വിഷയമായിരിക്കുന്നത്. ബോളിവുഡിന്റെ മസിൽഖാൻ എന്നറയിപ്പെടുന്ന സൂപ്പർസ്റ്റാർ സൽമാൻ ഖാൻ തനിക്ക് ജൂഹിയെ കെട്ടിച്ച് തരുമോ എന്ന് ജൂഹി ചൗളയുടെ പിതാവിനോട് നേരിട്ട് ചോദിച്ചിരുന്നു. സൽമാൻ ഖാന്റെ ഒരു പഴയ ഇൻറർവ്യൂവിൽ ആണ് ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഇപ്പോഴിതാ ഈ വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സൽമാന്റെ വാക്കുകൾ ഇങ്ങനെ:

എനിക്ക് ജൂഹി ചൗളയെ ഭയങ്കര ഇഷ്ടമായിരുന്നു. അവരെ കല്യാണം കഴിച്ചു തരുമോ എന്ന് ഞാൻ അവരുടെ അച്ഛനോട് ചോദിച്ചതായിരുന്നു. എന്നാൽ അദ്ദേഹം നോ പറഞ്ഞു. സൽമാൻ ഖാൻ ഇൻറർവ്യൂവിൽ വെളിപ്പെടുത്തി. എന്തായിരുന്നു നോ പറയാൻ കാരണം എന്ന് ഇൻറർവ്യൂവർ ചോദിച്ചപ്പോൾ സൽമാൻഖാൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു.

അദ്ദേഹത്തിന് ചേർന്ന് ഒരു മരുമകൻ ആയിരിക്കില്ല ഞാൻ, ചിലപ്പോൾ അതായിരിക്കും കാരണം. വർഷങ്ങൾ ഒരുപാട് കഴിഞ്ഞു എങ്കിലും ഈ ഇൻറർവ്യൂ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. അതേ സമയം ജയ് മെഹ്ത ആണ് ജൂഹിയുടെ ഭർത്താവ്. രണ്ടു മക്കളാണ് ഇവർക്ക് ഉള്ളത് ജാൻവി, അർജുൻ.

വളരെ സീക്രട്ട് ആയിരുന്നു ഇരുവരും വിവാഹം കഴിച്ചത്. എന്തായിരുന്നു വിവാഹം രഹസ്യമായി വെക്കാനുള്ള കാരണം എന്ന് ചോദിച്ചപ്പോൾ ജൂഹി ചൗള പറഞ്ഞത് ഇങ്ങനെയാണ് കരിയറിന്റെ പരമോന്നതിയിൽ നിൽക്കുമ്പോൾ ആയിരുന്നു ഞാൻ വിവാഹം കഴിച്ചത്. അതുകൊണ്ടുതന്നെ കരിയർ നഷ്ടമാവാതിരിക്കാൻ ആണ് വിവാഹവാർത്ത രഹസ്യമാക്കി വച്ചതെന്നായിരുന്നുവെന്ന് ജൂഹി പറയുന്നു.

Advertisement