മലയാള സിനിമാ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനോൻ. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി സൂപ്പർഹിറ്റ് സിനിമകളിലാണ് നിത്യ അഭിനയിച്ചിട്ടുള്ളത്. മലയാളത്തിലിപ്പോൾ അരിസ്‌റ്റോ സുരേഷ് പ്രധാന വേഷത്തിലെത്തുന്ന സിനിമയിൽ നിത്യയും ാെരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ചലച്ചിത്ര നടിമാരെക്കുറിച്ച് ഗോസിപ്പുകൾ അടിയ്ക്കടി ഇറങ്ങുന്നത് പതിവാണ് അവർ പ്രശസ്തരും തിരക്കുള്ളവരും ആണെങ്കിൽ കഥകളുടെ ആഴവും കൂടും. അത്തരത്തിലുള്ള വേട്ടയാടലിന് ഇരയാക്കപ്പെട്ട താരാണ് നടി നിത്യ മേനോനും.
നിത്യാ മേനോൻ പ്രണയത്തിലാണെന്ന രീതിയിൽ അടുത്തിടെ ധാരാളം വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അതിന്റെ സത്യാവസ്ഥയെക്കുറിച്ച് അടുത്തിടെ ഒരഭിമുഖത്തിൽ നടി വ്യക്തമാക്കുകയുണ്ടായി.
അതിങ്ങനെയായിരുന്നു.
പ്രണയമുണ്ടായിരുന്നു, പ്രായവും പക്വതയുമാകും മുമ്പ്. 18ാം വയസിൽ പ്രണയിച്ച ആൾ ജീവിതത്തിലും കരിയറിലും കൂടെ ഉണ്ടാകും എന്നു കരുതി. എന്നാൽ പൊരുത്തക്കേടുകൾ വന്നപ്പോൾ ആ ബന്ധം അവസാനിപ്പിച്ചുവെന്ന് നിത്യ മോനോൻ പറയുന്നു.
ഇപ്പോൾ വിവാഹം കഴിക്കണമെന്ന് തനിക്ക് നിർബന്ധമൊന്നുമില്ല. അനുയോജ്യനല്ലാത്ത ഒരാൾക്കൊപ്പം ജീവിച്ച് തീർക്കാനുള്ളതല്ല തന്റെ ജീവിതമെന്നും നിത്യ പറഞ്ഞു. ശരിക്കും മനസിലാകുന്ന പുരുഷനെ ലഭിച്ചെങ്കിലേ വിവാഹ ജീവിതം സന്തോഷകരമാകൂ. പൊരുത്തമില്ലാത്ത ഒരാളെ വിവാഹം ചെയ്ത് ജീവിക്കുന്നതിനേക്കാൾ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്.
ഒരാളെ താൻ പ്രണയിച്ചിരുന്നു. അത് ആരാണെന്നു വെളിപ്പെടുത്തേണ്ട അവസരമല്ല ഇത്. ഓരോ സിനിമ ചെയ്യുമ്പോഴും നായകനുമായി ചേർത്ത് കഥകൾ പ്രചരിക്കാറുണ്ട്. ഇത് പതിവായതിനാൽ ഇതിനോടൊന്നും പ്രതികരിക്കാറില്ല.
മറുഭാഷയിൽ അഭിനയിച്ചപ്പോൾ വിവാഹിതരായ നായകൻമാരുമായി ചേർത്തുവെച്ചുള്ള പ്രണയ കഥകൾ എനിക്ക് അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. മറ്റൊരാളുടെ കുടുംബ ജീവിതത്തിലേയ്ക്ക് എന്നെ വലിച്ചിഴയ്ക്കുന്നത് ആർക്കായാലും വലിയ പ്രയാസം ഉണ്ടാക്കുമെന്നും നിത്യ മേനോൻ പറഞ്ഞു.