സൂപ്പർതാരങ്ങളേയും യുവനിരയേയും പുതുമുഖങ്ങളേയും ഒക്കെ വെച്ച് നരവധി സൂപ്പർഹിറ്റ് മലയാള സിനിമകൾ ഒരുക്കിയ സംവിധായകനാണ് കമൽ. താരരാജാക്കൻമാരയ മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും സൂപ്പർതാരങ്ങളായ ജയറാമിന്റെയും ദിലീപിന്റെയും ഒക്കെ കരിയർ ബെസ്റ്റ് സിനിമകൾ എടുത്താൽ അതിൽ കമൽ ഒരുക്കിയ സിനിമകൾ മുൻപന്തിയിലായിരുക്കും.
മോഹൻലാലിനെ നായകനാക്കി 1986 ൽ മിഴിനീർപൂവുകൾ എന്ന സിനിമ ഒരുക്കിയാണ് കമൽ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഉണ്ണികളേ ഒരു കഥ പറയാം, കാക്കോത്തികവിലെ അപ്പുപ്പൻ താടികൾ, ഓർക്കാപ്പുറത്ത്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, വിഷ്ണു ലോകം, പാവം പാവം രാജകുമാരാൻ, മേഘ മൽഹാർ, മഴയെത്തു മുമ്പേ, അഴകിയ രാവണൻ, ഗസൽ, നിറം, അയാൾ കഥയെഴുതുകയാണ് തുടങ്ങി ഒട്ടേറെ മികച്ച സിനിമകൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു
പ്രണയ മീനുകളുടെ കടൽ എന്ന സിനിമയാണ് കമൽ അവസാനമായി സംവിധാനം ചെയ്ത ചിത്രം . ഇപ്പോഴിതാ തന്റെ പഴയ ഓർമ്മകൾ പങ്കു വെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കമൽ. മലയാളത്തിലെ ശ്രദ്ധേയയായ നടിയും ഇപ്പോൾ നടൻ ദിലീപിന്ററ ഭാര്യുയമായ കാവ്യാ മാധവൻ ബാലതാരമായി അരങ്ങേറിയ ചിത്രം ആണ് പൂക്കാലം വരവായി.
ഈ ചിത്രത്തിന്റെ ഓഡിഷനിൽ നടന്ന സംഭവത്തെ കുറിച്ച് ആണ് കമൽ വെളിപ്പെടുത്തൽ നടത്തിയത്. മലയാളത്തിൽ ഒട്ടേറെ മികച്ച വിജയ ചിത്രങ്ങളുടെ ഭാഗമായ താരം ആണ് കാവ്യാ മാധവൻ. ബാലതാരമായി എത്തി തുടർന്ന് നായിക നിരയിലേക്ക് എത്തുകയായിരുന്നു കാവ്യ മാധവൻ. ദീലീപുായുള്ള വിവാഹം കഴിഞ്ഞതോടെ സിനിമയിൽ നിന്നും മാറിനിൽക്കുകയാണ് താരം ഇപ്പോൾ.
പൂക്കാലം വരവായി സിനിമയുടെ ഓഡീഷനെ കുറിച്ച് കമൽ പറയുന്നത് ഇങ്ങനെ:
പൂക്കാലം വരവായി സിനിമയുടെ ഇന്റർവ്യൂ സമയത്ത് കാവ്യ എന്നല്ലേ പേര് എന്ന് ചോദിച്ചപ്പോൾ കാവ്യ മാധവൻ എന്ന് താരം ചെറിയ കുട്ടി ആയിരുന്നപ്പോൾ തന്നെ മറുപടി നൽകിയിരുന്നു. തന്റെ മുഖത്ത് നോക്കാൻ കാവ്യയോട് പറഞ്ഞാൽ മുഖത്ത് നോക്കാറില്ല എന്നും എപ്പോഴും താഴെ മാത്രമാണ് നോക്കിയിരുന്നത്.
കാവ്യക്ക് ഭയങ്കര നാണം ആയിരുന്നു. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്ക് എന്തിനാ ഇത്ര നാണം എന്ന് പറഞ്ഞപ്പോൾ അന്നേരം കാവ്യ മുഖത്ത് നോക്കിയിരുന്നില്ല . പിന്നീട് ആ നാണമുള്ള കാവ്യയെയാണ് പൂക്കാലം വരവായി എന്ന ചിത്രത്തിലേക്ക് തിരഞ്ഞെടുത്ത്, അതും ആ നാണം കാരണമാണ് കാവ്യയെ തിരഞ്ഞെടുത്തതെന്നും കമൽ വ്യക്തമാക്കി.
അതേ സമയം അന്ന് 100ൽ പരം കുട്ടികൾ പങ്കെടുത്ത ഒഡീഷനിൽ അവസരം ലഭിക്കാതെ പോയ കുട്ടി ആയിരുന്നു ഇന്നത്തെ യുവതാരം ജയസൂര്യയെന്നും അദ്ദേഹം തുറന്ന് പറയുകയുണ്ടായി. 1995 ൽ പുറത്തിറങ്ങിയ ത്രീ മെൻ ആർമി എന്ന ചിത്രത്തിൽ ജൂനിയർ ആർടിസ്റ്റായാണ് ജയസൂര്യ പിന്നീട് മലയാള സിനിമയിലേക്ക് കടന്നുവന്നത്.
തുടർന്ന് ഊമപ്പെണ്ണിന് ഉരിയാടപയ്യൻ എന്ന ചിത്രത്തിലായിരുന്നു നായകനായി എത്തിയത്. തുടർന്ന് ഒട്ടേറെ ചിത്രങ്ങളിൽ വ്യത്യസ്തമായ വേഷത്തിലെത്തിയ ജയസൂര്യ മലയാളികളെ വിസ്മയിപ്പിക്കുക തന്നെ ചെയ്തു. ഇപ്പോഴും മലയാളത്തിലെ നായകമൻമാരിൽ മുൻനിരയിലുള്ള ജയസൂര്യ അഭിനേതാവിന് പിറകേ നിർമ്മാതാവായും തിളങ്ങുകയാണ്.