നടൻ ജയറാമും ഭാര്യയും മുൻകാല നായികയുമായ പാർവ്വതിയും മകനും നടനുമായി കാളിദാസും മകൾ മാളവികയും അടങ്ങുന്ന താരകുടുംബം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ്. മലയാള സിനിമയിലെ തെണ്ണൂറുകളിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു പാർവതിയും ജയറാമും.
സിനിമയിൽ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ച താരജോഡികൾ പിന്നീട് ജീവിതത്തിലും ഒന്നാവുകയായിരുന്നു. വിവാഹ ശേഷം സിനിമ വിട്ട പാർവതി ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ്. അമ്മയ്ക്കും അച്ഛനും പിന്നാലെ മകൻ കാളിദാസ് ജയറാമും സിനിമയിൽ ചുവട് ഉറപ്പിച്ചിട്ടുണ്ട്.
ബാലതാരമായി തിളങ്ങിയ താരം എബ്രിഡ് ഷൈന്റെ പൂമരം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ നായകനായി അരങ്ങേറ്റ കുറിച്ചത്. മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ തനിക്ക് നല്ല ഓഫർ വന്നാൽ ഒരിക്കലും താൻ വിട്ടു കളയില്ലെന്ന് തുറന്നു പറയുകയാണ് നടൻ കാളിദാസ് ജയറാം.
പൂമരം എന്ന ചിത്രം തനിക്ക് ലഭിച്ചതിനെ കുറിച്ച് കാളിദാസ് ജയറാം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. എബ്രിഡ് ഷൈന്റെ ആക്ഷൻ ഹീറോ ബിജു കണ്ടിട്ട് താൻ എബ്രിഡ് ഷൈനെ അഭിനന്ദിക്കാൻ ഫോൺ വിളിച്ചപ്പോഴാണ് പൂമരം തനിക്ക് ഓഫർ ചെയ്തതെന്നും കഥ കേട്ട് നല്ലതായതുകൊണ്ടു അങ്ങനെയൊരു സിനിമ വിട്ടു കളയാൻ തനിക്ക് തോന്നിയില്ലെന്നും കാളിദാസ് ജയറാം പറയുന്നു.
അപ്പ വിട്ടു കളഞ്ഞ കുറേ സിനിമകളെക്കുറിച്ച് തനിക്ക് അറിയാമെന്നും അത് മറ്റുള്ളവർ ചെയ്തു ഹിറ്റാക്കിയത് താൻ കണ്ടിട്ടുണ്ടെന്നും അത് കൊണ്ട് അത്തരമൊരു വീഴ്ച താൻ ആവർത്തിക്കില്ലെന്നും കാളിദാസ് ജയറാം പറയുന്നു.
നല്ല സിനിമകൾ വന്നാൽ ഉറപ്പായും സ്വീകരിക്കും. ഒരിക്കലും വിട്ടു കളയില്ല . കാരണം എൻറെ അപ്പ കുറേ നല്ല സിനിമകൾ വിട്ടു കളഞ്ഞു. അത് മറ്റു നടന്മാർ ചെയ്തു ഹിറ്റാക്കിയത് ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ട് നല്ല ഓഫർ ഒരിക്കലും തിരസ്‌കരിക്കില്ല. ആക്ഷൻ ഹീറോ ബിജു കണ്ടിറങ്ങിയപ്പോൾ ഞാൻ ഷൈൻ ചേട്ടനെ വിളിച്ചു. ആ അവസരത്തിൽ എനിക്ക് ഇങ്ങോട്ട് ഓഫർ ചെയ്തതാണ് പൂമരം.
പിന്നീട് കഥ കേട്ടപ്പോൾ ഈ സിനിമ ഒരിക്കലും വിട്ടു കളയുതെന്ന് തോന്നിയെന്നും കാളിദാസ് ജയറാം പറയുന്നു, അടുത്തിടെയുള്ള കാളിദാസ് ജയറാമിന്റെ സിനിമാ തെരഞ്ഞെടുപ്പുകൾ മോശമെന്നാണ് പൊതുവേയുള്ള വിമർശനം.
അതേ സമയം 2020 ൽ പുറത്തിറങ്ങിയ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കാളിദാസ് സിനിമയിൽ എത്തുന്നത്. ചിത്രത്തിൽ ജയറാമിന്റെ മകനായിട്ടാണ് താരം എത്തുന്നത്. പിന്നീട് എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിലും ഒരു പ്രധാന കഥാപാത്രത്തെ കാളദാസ് അവതരിപ്പിച്ചിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശിയ പുരസ്‌ക്കാരം കാളിദാസ് നേടിയെടുത്തിരുന്നു.