പോകുന്നെങ്കിൽ പൊയ്ക്കോണം പിന്നെ അമ്മയും മകളും സിനിമാലോകത്ത് ഉണ്ടാവില്ല; അന്ന് മലയാളത്തിലെ സൂപ്പർ സംവിധായകൻ നടി സുമലതയോട് പറഞ്ഞത്

12892

ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നായികാ താരമായിരുന്നു നടി സുമലത. നായകൻ മമ്മൂട്ടിയോ മോഹൻലാലോ സുരേഷ് ഗോപിയോ ആരായിരുന്നാലും നായിക സുമലതയായിരുന്നു. തൂവാനത്തുമ്പികളിൽ സുമലത അവതരിപ്പിച്ച ക്ലാരയെ ചിത്രം കണ്ടവർക്ക് ആർക്കും മറക്കാനാകില്ല.

എന്നാൽ താരമാകും മുൻപ് സുമലതയുടെ തുടക്കകാലത്തെ ഒരു സംഭവത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. മമ്മൂട്ടി നായകനായി ജോഷി സംവിധാനം ചെയ്ത നിറക്കൂട്ട് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. ചിത്രം 1985ലാണ് ഇറങ്ങിയത്.

Advertisements

ബാബു നമ്പൂതിരി, ഉർവശി, ലിസി എന്നിവരും ഈ ചിത്രത്തിൽ വേഷമിട്ടിരുന്നു. സുമലത അവതരിപ്പിച്ച മേഴ്സി ഇല്ലാതാക്കപ്പെടുന്നതാണ് ചിത്രത്തിൽ നിർണ്ണായകമാകുന്നത് . ചിത്രത്തിലെ പടിവലി ദൃശ്യം ചിത്രീകരിക്കുന്നതിനിടെ വില്ലനായ ബാബു നമ്പൂതിരിയുടെ വിരൽ കൊണ്ട് സുമലതയുടെ മുഖത്ത് ചെറുതായി മുറിവുണ്ടായി.

Also Read
ഷഫ്ന കുറച്ച് പൊസസീവ് ആണ്, ചില രംഗങ്ങളൊക്കെ കാണുമ്പോൾ വീഡിയോ എടുത്ത് അയക്കാറുണ്ട്: വെളിപ്പെടുത്തലുമായി സജിൻ

മുഖത്ത് നിന്ന് രക്തം വന്നതോടെ സുമലത അഭിനയം മതിയാക്കി അമ്മയ്ക്കൊപ്പം കാറിൽ കയറി ഇരിപ്പായി. ചിത്രീകരണം തടസപ്പെട്ടു. ബാബു നമ്പൂതിരി ക്ഷമ പറഞ്ഞെങ്കിലും കാറിൽ നിന്നിറങ്ങാൻ നടിയും അമ്മയും കൂട്ടാക്കിയില്ല. ഈ സമയമാണ് മമ്മൂട്ടി സെറ്റിലേക്ക് വന്നത്.

മമ്മൂട്ടി കേട്ട് കൊണ്ട് വന്നത് ദേഷ്യപ്പെടുന്ന ജോഷിയുടെ വാക്കുകളാണത്രെ. പോകുന്നെങ്കിൽ പൊയ്ക്കോണം പിന്നെ അമ്മയും മകളും ഈ വ്യവസായത്തിൽ ഉണ്ടാവില്ല. പെട്ടെന്ന് മമ്മൂട്ടി ഇടപെട്ട് രംഗം ശാന്തമാക്കു കയായിരുന്നി. ഇതോടു കൂടിയാണ് സുമലതയും അമ്മയും വീണ്ടും സഹകരിക്കാൻ തയാറായതെന്നാണ് പറയപ്പെടുന്നത്. നടി തന്നെയാണ് അടുത്തിടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

Also Read
അത്രയധികം സഹായങ്ങൾ ചെയ്ത് കൊടുത്തിട്ടുള്ള എന്നെ ജഗതിക്ക് ഇന്ന് കണ്ടാൽ അറിയില്ല; മല്ലിക കണ്ടാൽ ഹാ എന്ന് പറയും; വെളിപ്പെടുത്തൽ

Advertisement