മാസ്മരിക അഭിനയിത്തിന് പിറകേ ആകാരവടിവിന്റെയും സൗന്ദര്യത്തിന്റെയും കാര്യത്തിൽ മറ്റ് നടൻമാരെ അപേക്ഷിച്ച് ഏറെ മുന്നിൽ നിൽക്കുന്ന താരമാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. അദ്ദേഹത്തിന്റെ ഫിറ്റ്നസ് അസൂയയോടെ നോക്കി കാണുന്ന ഒരുപാട് പേരുണ്ട്.
ഈ ലോക്ക്ഡൗൺ കാലത്ത് മമ്മൂട്ടി വർക്കൗട്ടിന് ഇടെയിൽ പങ്കുവെച്ച ചിത്രം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയെ അടക്കി ഭരിച്ചത്.ഇപ്പോൾ മമ്മൂട്ടിയുടെ ഫിറ്റ്നസ് ട്രെയിനിങ്ങിനെ കുരിച്ച് മനസ്സ് തുറന്നിരിക്കുകയാണ് കഴിഞ്ഞ 13 വർഷമായി അദ്ദേഹത്തിന്റെ ഫിറ്റ്നസ് ട്രെയിനറായ വിബിൻ സേവ്യർ.
മമ്മൂട്ടിയുടെ ട്രെയിനറായി താൻ എങ്ങനെയെത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തുകയാണ്. 2007 ഇൽ ഒരു ഓഗസ്റ് സെപ്റ്റംബർ മാസത്തിൽ എന്നെ കാണാൻ രണ്ടു ചെറുപ്പക്കാർ വന്നു ജോയിൻ ചെയ്യാനുള്ള രേഖകൾ പൂരിപ്പിക്കുന്ന സമയത്താണ് അതിൽ മുഹമ്മദ് കുട്ടി എന്ന പേരും ജോലി അഭിനയം ആണെന്നുമൊക്കെ പൂരിപ്പിച്ചിരിക്കുന്നത് കണ്ടത്.
അതിനു ശേഷം സംസാരിച്ചപ്പോഴാണ് മുന്നിൽ ഇരിക്കുന്നത് മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാനും അദ്ദേഹത്തിന്റെ സുഹൃത്തും ആണെന്ന് അറിഞ്ഞത്. അന്ന് ദുൽഖർ സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല എന്നത് കൊണ്ട് തന്നെ ആദ്യം കണ്ടപ്പോൾ ഞാൻ തിരിച്ചറിഞ്ഞില്ല എന്നും വിബിൻ പറയുന്നു.
അതിനു ശേഷം രണ്ടു ദിവസം കഴിഞ്ഞപ്പോൾ തൊടുപുഴയിൽ നിന്നൊരു ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് മമ്മുക്ക എത്തി എന്നും അന്നാണ് മമ്മുക്കയെ ആദ്യമായി നേരിൽ കാണുന്നത് വിബിൻ കൂട്ടിച്ചേർത്തു. അതേ സമയം വർക്കൗട്ടിന് നോ ലോക്ക്ഡൗൺ എന്ന് പറഞ്ഞ് പോസ്റ്റ് ചെയ്ത മമ്മൂട്ടിയുടെ സെൽഫി സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.
ആദിവസങ്ങളിൽ ഫേസ്ബുക്കോ വാട്ട്സ്ആപ്പോ തുറന്നാൽ മുഴുവനും കാണാൻ കഴിയുന്നത് മമ്മൂട്ടിയുടെ ഈ സെൽഫികളായിരുന്നു. അത്രയ്ക്ക് സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു മമ്മൂട്ടിയുടെ ചിത്രങ്ങൾ.