പിന്നണി ഗായികയായി എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയായി മാറിയ താരമാണ് ആൻഡ്രിയ ജെർമിയ. തമിഴ് സിനിമയിലൂടെ ആണ് തുടക്കമെങ്കിലും മലയാളിരൾക്കും പ്രിയങ്കരിയാണ് ആൻഡ്രിയ.
ഫഹദ് ഫാസിലിന്റെ അന്നയും റസൂലും എന്ന സിനിമയിൽ അന്നയായി എത്തി മലയാളികളുടെ മുഴുവൻ ഹൃദയം താരം കവർന്നിരുന്നു. പിന്നീട് മോഹൻലാൽ സിനിമയായ ലോഹത്തിലും താരം നായികയായി എത്തിയിരുന്നു.
അതേ സമയം താൻ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെല്ലാം മനോഹരമാക്കുന്ന നടി കൂടിയാണ് ആൻഡ്രിയ. വെട്രിമാരൻ സംവിധാനം ചെയ്ത വട ചെന്നൈ എന്ന ചിത്രത്തിലെ ആൻഡ്രിയ അവതരിപ്പിച്ച ചന്ദ്ര എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസിൽ നിന്ന് ഇപ്പോഴും മാഞ്ഞിട്ടില്ല.
ഇപ്പോഴിതാ ആ സിനിമയിൽ താൻ ചെയ്ത കിടപ്പറ രംഗങ്ങളിൽ ഖേദിക്കുന്നതായി വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:
വടചെന്നൈ എന്ന ചിത്രത്തിൽ സംവിധായകനും നടനുമായ അമീറിനൊപ്പം കിടപ്പറ രംഗങ്ങൾ ചെയ്തിരുന്നു. തന്റെ കഥാപാത്രത്തിന്റെ ഭർത്താവാണ് അമീർ. അത് ഉൾപ്പെടെ നിരവധി റൊമാന്റിക് സീനുകൾ ആ ചിത്രത്തിൽ ഉണ്ടായിരുന്നു. എന്നാൽ ആ രംഗത്തിൽ അഭിനയിച്ചതോടെ താൻ സ്റ്റീരിയോ ചെയ്യപെട്ടുവെന്നാണ് ആൻഡ്രിയ പറഞ്ഞത്.
അതോടെ ആ രംഗത്തിൽ അഭിനയിച്ചതിൽ താൻ ഇപ്പോൾ ഖേദിക്കുന്നുവെന്നു ആൻഡ്രിയ വെളിപ്പെടുത്തി. സിനിമ പുറത്തിറങ്ങിയതിന് ശേഷം നിരവധി സംവിധായകർ തന്നെ തേടിയെത്തിയെന്നും ആൻഡ്രിയ പറഞ്ഞു. എന്നാൽ സമീപിക്കുന്ന എല്ലാ സംവിധായകരുടെ കഥകളിലും ഇത്തരം കിടപ്പറ രംഗങ്ങളോ റൊമാന്റിക് സീനുകളോ കാണും. അതായത് ഇത്തരം വേഷങ്ങൾ ചെയ്യാൻ വേണ്ടി മാത്രമായി സംവിധായകർ എന്നെ വിളിച്ചു തുടങ്ങി.
എന്നാൽ ഒരിക്കൽ ചെയ്തത് പോലെയുള്ള കഥാപാത്രങ്ങൾ വീണ്ടും വീണ്ടും ചെയ്യുന്നത് തനിക്ക് താൽപ്പര്യം ഇല്ല എന്നും ശരിക്കും മടുപ്പ് തോന്നിയെന്നും ആൻഡ്രിയ പറഞ്ഞു. സിനിമയി ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിക്കണം എന്നാണു തന്റെ ആഗ്രഹം എന്നും അങ്ങനെ ശക്തമായ കഥാപാത്രങ്ങൾ ലഭിച്ചാൽ അതിനായി പ്രതിഫലം പോലും താൻ കുറയ്ക്കുമെന്നും ആൻഡ്രിയ പറഞ്ഞു. അത് സമയം നായികയായും അതിലുപരി മികച്ചൊരു ഗായികകൂടിയാണെന്ന് തെളിയിച്ച ആളാണ് ആൻഡ്രിയ.
മലയാളികളക്ക് കൂടുതൽ പരിചയം ഫഹദ് ഫാസിലിന്റെ നായികയായി അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ്. അതിലെ കഥാപാത്രം ആൻഡ്രിയയ്ക്ക് നിരവധി അഭിനന്ദനങ്ങൾ നേടികൊടുത്തിരുന്നു. ഈ ചിത്രത്തിലൂടെയാണ് ആൻഡ്രിയ മലയാളത്തിലേക്ക് എത്തുന്നത്.
അതിനു ശേഷം ലണ്ടൻ ബ്രിഡ്ജ്, ലോഹം, തോപ്പിൽ ജോപ്പൻ, എന്നീ സിനിമകളിലും അഭിനയിച്ചിരുന്നു. എന്നാൽ നടി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് തമിഴ് സിനിമകളിലൂടെയായിരുന്നു. തല അജിത്തിനും ആക്ഷൻ കിങ് അർജുനും ഒപ്പം മങ്കാത്തെ എന്ന സിനിമയിൽ ആൻഡ്രിയ ഒരു കിടിലൻ വേഷത്തിലെത്തിയിരുന്നു.