കന്യകയാണോ എന്ന് ഞരമ്പ് രോഗി: കിടിലൻ മറുപടി കൊടുത്ത് നിവേദ തോമസ്

88

യുവനടി നിവേദ തോമസ് മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് ഭാഷകളിൽ നിറസാന്നിദ്യമായി നിൽക്കുന്ന താരമാണ്. ജയറാം നായകനായ വെറുതെ അല്ല ഭാര്യ എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്ത് തിളങ്ങിയ നടി ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്.

താരങ്ങൾ കൂടുതൽ നേരിട്ടെത്തുന്ന ഇടം ഇൻസ്റ്റാഗ്രാം ആയി മാറിയപ്പോൾ നടിമാർക്ക് എതിരെയുള്ള മോശം കമന്റുകളും കൂടുതാലായി വന്നുകൊണ്ടിരുക്കുകയാണ്. താരങ്ങളുടെ നഗ്‌നതയെ കുറിച്ചും പ്രണയത്തെ കുറിച്ചും കല്യാണത്തെ കുറിച്ചും ഇതിനു ഒരു രാത്രി പങ്കിടാൻ വരെയുള്ള വിളികളും മെസേജുകളും വരാറുണ്ട്.

Advertisements

നേരത്തെ ഇത്തരത്തിൽ ഉള്ള സംഭവങ്ങൾക്ക് എതിരെ താരങ്ങൾ മൗനം പാലിക്കുകയാണ് പതിവ് എങ്കിൽ ഇപ്പോൾ സ്‌പോട്ട് മറുപടി തന്നെയാണ് നൽകുന്നത്. 24 വയസ്സ് പ്രായമുള്ള നിവേദയോട് കന്യകയാണോ എന്നായിരുന്നു സദാചാര പ്രമുഖന്റെ ചോദ്യത്തിന് താരം നൽകിയ മറുപടി ഇങ്ങനെ,

‘നിങ്ങളെല്ലാവരും സമയം കണ്ടെത്തി എന്നോട് ചാറ്റ് ചെയ്തതിൽ സന്തോഷമുണ്ട്. എന്നാൽ കല്യാണം എപ്പോഴാണ് പ്രണയമുണ്ടോ എന്നെ കല്യാണം കഴിക്കാമോ കന്യകയാണോ എന്ന ചോദ്യങ്ങൾ ഞാൻ ഒഴിവാക്കി. ഒരു മനുഷ്യനോട് സംസാരിക്കുമ്പോൾ കുറച്ച് ബഹുമാനവും അന്തസ്സും ഒക്കെ കൊടുക്കാം’ എന്നായിരുന്നു നിവേദയുടെ മറുപടി.

മലയാളത്തിൽ വളരെ കുറച്ചു കാലം കൊണ്ട് തന്നെ പേരെടുത്ത നിവേദ തമിഴിലും ശ്രദ്ദേയമായ താരമാണ്. മോഹൻലാലും ദളപതി വിജയിയും ഒന്നിച്ചഭിനയിച്ച ജില്ലയിൽ മികച്ച വേഷം ചെയ്ത നിവേദ പിന്നീട് രജനീകാന്തിന്റെ ദർബാറിലും അഭിനയിച്ചിരുന്നു.

Advertisement