സൈഡ് വ്യൂ ഭംഗിയില്ല, 20,000 രൂപ വിലയുള്ള പ്രോസ്തെറ്റിക് മേക്കപ്പ് ദിവസവും ചെയ്യാൻ പറഞ്ഞു, ആ സിനിമാ സെറ്റിൽ വെച്ച് സംഭവിച്ചത് പറഞ്ഞ് അഭിരാമി സുരേഷ്

229

മലയാളികൾക്ക് ഏറെ സുപരിചിതയായ ഗായികയും നടിയുമാണ് ഗായിക അമൃത സുരേഷിന്റെ സഹോദരി അഭിരാമി സുരേഷ്. അമൃത സുരേഷുമായി ചേർന്ന് മ്യൂസിക് ബാൻഡ് നടത്തുന്ന അഭിരാമി ഏതാനം മികച്ച ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.
ഒരുപിടി തമിഴ് മലയാളം സിനിമകളിലും അഭിരാമി വേഷമിട്ടിട്ടുണ്ട്.

മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ മലയാളം പതിപ്പിലും സഹോദരി അമൃതയ്ക്ക് ഒപ്പം അഭിരാമി പങ്കെടുത്തിരുന്നു. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗ് കമന്റുകളെ കുറിച്ച് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അഭിരാമി.

Advertisements

തന്റെ താടിയെല്ല് തള്ളി നിൽക്കുന്നത് കാരണം നിരവധി അവസരങ്ങൾ തനിക്ക് നഷ്ടപെട്ടിട്ട് ഉണ്ടെന്നാണ് താരം പറയുന്നത്. ഒരു സിനിമയിൽ അഭിനയിക്കാൻ ചെന്നപ്പോൾ 20,000 രൂപ വിലയുള്ള പ്രോസ്തെറ്റിക് മേക്കപ്പ് ദിവസം തോറും ഇടാൻ ആവശ്യപ്പെട്ടിരുന്നു എന്നും അഭിരാമി സുരേഷ് വ്യക്തമാക്കുന്നു.

Also Read
അവര്‍ തമ്മില്‍ വഴക്കായിരുന്നു, എന്തോ ഒരു കരട് രണ്ടാളുടെയും മനസ്സിലുണ്ടായിരുന്നു, പക്ഷേ പുറത്തറിഞ്ഞില്ല, വെളിപ്പെടുത്തലുമായി നിര്‍മാതാവ്

അതേ സമയം തനിക്ക് അഭിനയിക്കാൻ ആണ് ആഗ്രഹം എന്നാണ് അഭിരാമി പറയുന്നത്. ഒരു നടി ആകണമെന്ന് സ്വപ്നം കണ്ടിരുന്നു, പക്ഷേ ഈ താടിയെല്ല് കാരണം തനിക്ക് നിരവധി അവസരങ്ങൾ നഷ്ടപ്പെട്ടു. ഈ കണ്ടീഷനിൽ തനിക്ക് പ്രശ്‌നങ്ങൽ ഒന്നുമില്ല, അങ്ങനെ വല്ലതും ഉണ്ടായിരുന്നെങ്കിൽ ചികിത്സ നടത്തി അത് ശരിയാക്കും ആയിരുന്നു എന്ന് താരം പറയുന്നു.

നേരത്ത ഒരു തമിഴ് സിനിമയുടെ ഷൂട്ടിനിടെ അമ്മയെ പോലും വല്ലാതെ വേദനിപ്പിച്ച ഒരു സംഭവം ഉണ്ടായിട്ടുണ്ടെന്ന് താരം പറയുന്നു. അത് എന്തായിരുന്നു എന്ന് അഭിരാമിയുടെ അമ്മ പറയുകയുണ്ടായി. അഭിരാമിയുടെ കീഴ്താടി തള്ളി നിൽക്കുന്നതിനാൽ അഭിരാമിയെ അഭിനയിപ്പിക്കുമ്പോൾ മുഖത്തിന്റെ സൈഡ് വ്യൂ ഭംഗിയില്ലാത്തത് ആയി അണിയറ പ്രവർത്തകർക്ക് തോന്നി. അത് അവർ വിളിച്ചു പറഞ്ഞു.

പരിഹാരമായി ദിവസവും 20,000 രൂപ വിലയുള്ള പ്രോസ്തെറ്റിക് മേക്കപ്പ് ചെയ്യാമെന്നാണ് പറഞ്ഞത് എന്നും അഭിരാമിയുടെ അമ്മ പറയുന്നു. അതേ സമയം പ്രോസ്തെറ്റിക് മേക്കപ്പ് ശരിക്കുമുള്ള തന്നെ മറയ്ക്കും, അതുകൊണ്ട് താൻ അതിന് അനുവദിച്ചില്ലെന്നും അഭിരാമി പറയുന്നു.

അതേ സമയം ചുണ്ടിൽ ഒരു ചികിത്സ നടത്തി അങ്ങനെ പോയി ആ സിനിമ ഞാൻ പൂർത്തിയാക്കി എന്നും സിനിമ റിലീസ് ചെയ്യുകയും ചെയ്‌തെന്നും അഭിരാമി വ്യക്തമാക്കുന്നു. എന്നാൽ തന്നെ വേദനിപ്പിച്ചതിന് ആ മുഴുവൻ അണിയറ പ്രവർത്തകരെ കൊണ്ടും ക്ഷമ പറയിച്ചിട്ടാണ് താൻ പോന്നത് എന്നും അഭിരാമി വ്യക്തമാക്കി.

Also Read
ആ ഫോണ്‍ കോള്‍ കാരണം ഡിപ്രഷനിലായി പോയി; ഞാന്‍ അഡിക്ട് ആയി പോയ സമയം ആയിരുന്നു അത്; മനസ് തുറന്ന് നടി യമുന റാണി

Advertisement