മിമിക്രി രംഗത്ത് നിന്നും സംവിധാന സഹായി ആയി സിനിമയിൽ എത്തി അവിടെ നിന്നും ചെറിയവേഷങ്ങളിലൂടെ അഭിനയം തുടങ്ങി പിന്നീട് നായകനായി കഠിന പ്രയത്‌നം ചെയ്ത് മലയാള സിനിമയിലെ ജനപ്രിയ നടനും നിർമ്മാതാവും ഒക്കെ ആയി മാറിയ താരമാണ് ദിലീപ്. ഒരു കാലത്ത് മലയാള സിനിമയെ നിയന്ത്രിച്ചിരുന്നത് പോലും ദിലീപ് ആയിരുന്നു.
അതേ സമയം മലയാളിയായ തെന്നിന്ത്യൻ യുവനടി കൊച്ചിയിൽ വെച്ച് ആ ക്ര മി ക്ക പ്പെട്ട സംഭവത്തിൽ പ്രതിയായി മാറിയതോടെ ദിലീപിന്റെ ശനി ദശ ആരംഭിക്കുകയായിരുന്നു. കളിഞ്ഞ കുറച്ചുകാലങ്ങളും കേസും വിവാദങ്ങളും ഒക്കെയായി നിറം തീരെ മങ്ങിനിൽക്കുയാണ് ദിലീപ്.
അതേ സമയം ഇങ്ങനെയൊക്കെ ആണ് സംഭവങ്ങൾ എങ്കിലും ദിലീപിനോട് ആർക്കും ഇഷ്ടം തോന്നി പോകുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൽ വൈറൽ ആകുന്നത്. ഒരു സ്വകാര്യ ചാനലിലെ ഞാനും എന്റാളും എന്ന ഷോയിൽ അതിഥി ആയി എത്തിയതായിരുന്നു ദിലീപ്.
ആ വേദിയിൽവെച്ച് പ്രശസ്ത ആസ്‌ട്രോളജർ ഹരി പത്തനാപുരം ദിലീപിനെ കുറിച്ചു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറൽ ആയത്. അംഗ വൈകല്യം ഉള്ള ഒരു ഞ്ഞിനെ ഒരു അമ്മ ദത്തെടുത്തു. അവർക്ക് സ്വന്തമായി ഒരു വീട് ദിലീപ് വെച്ചുകൊടുത്തു. ആ ഗൃഹ പ്രവേശന ചടങ്ങിൽ ദിലീപ് പോയെന്നും ആ അമ്മ ഇപ്പോഴും ദിലീപിന് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
അതുപോലെ മറ്റൊരു കുടുംബത്തിന് വേണ്ടിയും ദിലീപ് വീട് വെച്ചു കൊടുത്തിട്ടുണ്ടെന്ന് നടനും സംവിധായകനുമായ ജോണി ആന്റണിയും വെളിപ്പെടുത്തി. ദിലീപ് ആ നന്മ ചെയ്തത് ഒരു പബ്ലിസിറ്റിക്കും വേണ്ടിയല്ല, ഒരു മാധ്യമങ്ങളും ദിലീപ് ചെയ്ത ഈ നല്ല കാര്യം റിപ്പോർട്ട് ചെയ്തില്ല.
ആരും അറിയാതെ പോയ ഒരു കാര്യമാണ് ഇത്, ഒരു സാധാരണക്കാരനാണ് ദിലീപ്. സാധാരണക്കാരിൽ നിന്നും ഉയർന്നു വന്നതാണ് ദിലീപ്. ഇപ്പോഴും സാധാരണക്കാർക്ക് വേണ്ടി തന്റെ വരുമാനത്തിൽ നിന്നും ഒരു പങ്ക് ദിലീപ് മാറ്റിവെക്കുന്നു. അതേ സമയം നേരത്തെയും ഒരു ടിവി ഷോയിൽ ജീവിതത്തിലെ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോയപ്പോൾ താരത്തിന് വേണ്ടി നടത്തിയ പ്രാർത്ഥനകളെ കുറിച്ചും വഴിപാടുകളെ കുറിച്ചും ഒരു അമ്മ നിറകണ്ണുകളോടെ പറഞ്ഞിരുന്നു.
സൂര്യ ടിവിയിലെ സെലിബ്രിറ്റി പരിപാടിയായ അരം പ്ലസ് അരം സമം കിന്നരം എന്ന പരിപാടിയുടെ ആദ്യത്തെ എപ്പിസോഡിൽ അതിഥിയായി എത്തിയപ്പോഴാണ് ദിലീപ് പ്രതിസന്ധി ഘട്ടത്തിലൂടെ നീങ്ങിയപ്പോൾ ഒരു വർഷക്കാലത്തോളം ക്ഷേത്രത്തിൽ കെടാവിളക്ക് തെളിച്ച് വഴിപാട് നടത്തിയതായി ആ അമ്മ പറഞ്ഞത്.
ആയിരം ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി പാവപ്പെട്ടവർക്ക് വീടുവച്ചുനൽകുന്ന ഒരു പദ്ധതി ആരംഭച്ചിരുന്നതായും എന്നാൽ പതിനൊന്നോളം വീടുകൾ മാത്രമേ പൂർത്തീകരിക്കാനായുള്ളൂ, പിന്നീട് ആ പദ്ധതി ഫ്രീസ് ചെയ്തു വെയ്ക്കുകയായിരുന്നെന്നും ദിലീപ് ഷോയിലൂടെ വ്യക്തമാക്കുകയായിരുന്നു.
തുടർന്ന് ഈ പദ്ധതിയിൽ വീട് ലഭിച്ച ഒരമ്മയെയും മകളെയും ദിലീപിന് സർപ്രൈസായി വേദിയിലെത്തിക്കുകയായിരുന്നു അണിയറപ്രവർത്തകർ. അമ്മയുടെയും മകളുടെയും കഥ നിറകണ്ണുകളോടെയാണ് ദിലീപ് കേട്ടത്. ഇതിനിടയിലാണ് ഒരുവർഷത്തോളം കെടാവിളക്ക് കത്തിച്ച് പ്രാർത്ഥിച്ച സംഭവം അമ്മ വേദിയിൽ പറഞ്ഞത്. അതിന്റെ പേരിൽ ഒത്തിരി പേരുദോഷം കേട്ടെന്നും ആ അമ്മ നിറകണ്ണുകളോടെ വിങ്ങിപ്പൊട്ടിക്കൊണ്ട് പറഞ്ഞു.