മലയാളികൾക്ക് ഏറെ സൂപരിചിതനാണ് നടനും മോഡലുമായ ബഷീർ ബഷി. ബിഗ്ബോസ് മലയാളം പതിപ്പ് സീസൺ ഒന്നിൽ മൽസരിക്കാൻ എത്തിയതോടെയാണ് ബഷീർ ബഷി മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനായി മാറിയത്.
തന്റെ രണ്ട് ഭാര്യമാരെ കുറിച്ച് ബഷീർ ബഷി തുറന്നു പറഞ്ഞത് ബിഗ്ബോസിൽ വെച്ച് ആയിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുവാദത്തോടെ ആയിരുന്നു രണ്ടാം ഭാര്യയേയും ബഷി വിവാഹം കഴിച്ചത്. അതും പ്രണയ വിവാഹം തന്നെ ആയിരുന്നു.
സുഹാന, മഷൂറ എന്നീ രണ്ടു ഭാര്യമാരും കുട്ടികളും അടങ്ങുന്ന ബഷീറിന്റെ കുടുംബത്തിനു ആരാധകർ ഏറെയാണ്.
ഇപ്പോഴിതാ ബഷീർ ബഷുയേയും ഭാര്യമാരേയും വളരെ നിന്ദ്യമായി രീതിയിൽ അപമാനിക്കുന്ന ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.
ബഷീറിന്റെ ഭാര്യമാരെ അപമാനിച്ച് കൊണ്ട് ഒരു യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ആണ് വൈറൽ ആകുന്നത്. ബഷീർ ബഷിയുടെ എരുമക്കുട്ടികളാണ് അയാളുടെ ഭാര്യമാർ എന്നാണ് യുവതി പറയുന്നത്. സ്ക്രോൾ ചെയ്തപ്പോൾ കണ്ട വീഡിയോയാണ്.
രണ്ട് എരുമ കുട്ടികൾ ചേർന്ന് നിന്നിട്ട് പറയുകയാണ് ഞങ്ങളെ നോക്കി ഈ ലോകം മുഴുവൻ അസൂയപ്പെടുന്നുവെന്ന്. ഇങ്ങനെ ചേർന്ന് ജീവിക്കാൻ സാധിച്ചതിൽ അത്രയധികം സന്തോഷമുണ്ട് അസൂയപ്പെടൂവെന്ന്. അസൂയയല്ല രണ്ടുപേരോടും സഹതാപവും പുച്ഛവുമാണ്.
സെൽഫ് റെസ്പെക്ട് ഇല്ലാത്ത രണ്ട് തരുണി മണികളെ കണ്ടു. എങ്ങനെയാകരുത് എന്നതിന്റെ ഉദാഹരണങ്ങളാണ് നിങ്ങൾ രണ്ടെണ്ണം. നാണമുണ്ടോടി കോവർ കഴുതകളെ ഛീ എന്നും യുവതി പറയുന്നു. അതേ സമയെ ഈ വീഡിയോ വൈറലായതോടെ ബഷീർ ബഷി ആരാധകർ ഈ യുവതിക്ക് എതിരെ രംഗത്തെത്തിയിട്ടുണ്ട്.
ബഷീറിന്റെ കുടുംബത്തോട് ആ യുവതിക്ക് നല്ല അസൂയ ഉണ്ടെന്നത് വ്യക്തമാണെന്നും ഈ കുശുമ്പിന് മരുന്നില്ല എന്നുമാണ് യുവതിയെ പരിഹസിച്ച് പലരും കമന്റിടുന്നത്. അതേ സമയം ബഷീർ ബഷിയും ഭാര്യമാരും സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്.
എല്ലാവർക്കും സ്വന്തമായി യൂടൂബാ ചാനലും ഉണ്ട്. ഈ ചാനലിലൂടെ ആയാ ഇവർ തങ്ങളുടെ വിശേഷങ്ങൾ ഏറെയും ആരാധകരെ അറിയിക്കുന്നത്. അടുത്തിടെ ഗർഭിണിയായ മഷൂറയുടെ ഗർഭ വിശേഷങ്ങൾ ഇപ്പോൾ ഇവർ ഏറെയും പങ്കുവെയ്ക്കുന്നത്.