അക്കാര്യത്തിൽ ഞാനും സംയുക്തയും രണ്ട് ധ്രുവങ്ങളിൽ ആണ്, അതിന് ഒക്കെ നല്ല ക്ഷമ വേണം: ബിജു മേനോൻ പറയുന്നത് കേട്ടോ

132

മലയാള സിനിമയിലെ മാതൃകാ താരദമ്പതികളിൽ ഒന്നാണ് ബിജു മേനോനും സംയുക്ത വർമ്മ ദമ്പതികൾ. ഒരുകാലത്ത് മലയാളത്തിലെ സൂപ്പർനായിക ആയിരുന്നു സംയുക്ത വർമ്മയെ ബിജു മേനോൻ പ്രണയിച്ച് വിവാഹം കഴിക്കുക ആയിരുന്നു.

എന്നാൽ വിവാഹം കഴിഞ്ഞതിന് ശേഷം സംയുക്ത വർമ്മ സിനിമ ഉപേക്ഷിക്കുക ആയിരുന്നു. അഭിനയം നിർത്തുക എന്നത് സംയുക്ത വർയുടെ തീരുമാനം ആയിരുന്നു എന്നും സ്വന്തമായ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള എല്ലാ സ്വാതന്ത്ര്യവും സംയുക്ത ഉണ്ടെന്നും ബിജുമേനോൻ ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു.

Advertisements

സംയുക്ത അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വരുന്നത് എന്നാണ് എന്ന് എല്ലാവരും തന്നോട് ചോദിക്കാറുണ്ട്, പക്ഷേ അത് തീരുമാനിക്കേണ്ടത് സംയുക്ത മാത്രമാണ്. വിവാഹം കഴിഞ്ഞതിനു ശേഷം സിനിമ വിടാം എന്ന തീരുമാനത്തിൽ എത്തിയത് സംയുക്ത ആണ്.

Aso Read
വിശേഷ അവസരമല്ല, എന്നിട്ടും കല്യാണിക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് പ്രണവ്; എന്താണ് ഹാപ്പി ന്യൂസ് ഉണ്ടോ എന്ന് ചോദിച്ച് ആരാധകര്‍!

അതുകൊണ്ട് മടങ്ങി വരുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കേണ്ടത് സംയുക്ത മാത്രമാണ്. ഇപ്പോൾ സംയുക്തയ്ക്ക് കുടുംബ കാര്യങ്ങളിലും മകന്റെ കാര്യങ്ങളിലും ശ്രദ്ധിക്കാനാണ് കൂടുതൽ ഇഷ്ടം. ജീവിതം ഇപ്പോൾ ബാലൻസ് ആയിട്ടാണ് പോകുന്നത് എന്നും ആയിരുന്നു ബിജുമേനോൻ പറഞ്ഞത്.

ഫിറ്റ്‌നസ് നോക്കുന്ന കാര്യത്തിൽ സംയുക്ത വളരെ കണിശക്കാരിയായ വ്യക്തിയാണ്, തന്നോട് ഇതേക്കുറിച്ച് പറയാറുണ്ട്. പക്ഷേ അതിന് നല്ല ക്ഷമ ആവശ്യമാണ്, തനിക്ക് അതില്ല. കുറെ സമയം ഇരുന്നുള്ള ഒരു പരിപാടിയും പറ്റില്ല. ശ്വസനവും ആയി ബന്ധപ്പെട്ട ചില വ്യായാമങ്ങളൊക്കെ സംയുക്ത പഠിപ്പിച്ചിട്ടുണ്ട്.

അതൊഴികെ മറ്റൊന്നും തന്നെ കൊണ്ട് പറ്റില്ല എന്നും അക്കാര്യത്തിൽ തങ്ങൾ രണ്ടുപേരും രണ്ടു ധ്രുവങ്ങളിലാണെന്നും ബിജു മേനോൻ പറഞ്ഞു. അതേസമയം സിനിമയിൽ കൂടുതൽ വിവരങ്ങൾ തനിക്ക് ലഭിക്കുന്നത് സംയുക്തയിൽ നിന്നാണെന്നും സിനിമ ഫീൽഡിൽ ഉണ്ടാകുന്ന മാറ്റങ്ങൾ സംയുക്തയാണ് കൂടുതലായി അറിയുന്നതെന്നും ബിജു മേനോൻ പറയുന്നു.

തന്നെ കൂടുതൽ മെച്ചപ്പെടാൻ പ്രചോദിപ്പിക്കുന്ന വ്യക്തിയും സംയുക്തയാണ് എന്ന് ബിജു മേനോൻ വ്യക്തമാക്കുന്നു. അതേ സമയം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലൂടെ ആയിരുന്നു സംയുക്ത അഭിനയ രംഗത്തേക്ക് എത്തിയത്.

പിന്നീട് ഏതാണ്ട് 4 വർഷക്കാലത്തിന് ഉള്ളിൽ നിരവധി കലാമൂല്യമുള്ള സൂപ്പർഹിറ്റ് സിനിമകളിൽ സംയുക്ത അഭിനയിച്ചിരുന്നു. മികച്ച നടിക്കുള്ള 2 സംസ്ഥാന അവാർഡുകൾ അടക്കെ നിരവധി പുരസ്‌കാരങ്ങളും ഈ കാലയളവിൽ നടി നേടിയെടുത്തിരുന്നു.

Also Read
അതോടെ ആളുകൾ എന്നെ വെറുത്തു, പലരും അപമാനിച്ചു, സങ്കടം തുറന്നുപറഞ്ഞ് നടി മംമ്ത മോഹൻദാസ്

Advertisement