കൊച്ചി: തനിക്ക് ആനക്കൊമ്പ് കേസിൽ വനംവകുപ്പ് സമർപ്പിച്ചിരിക്കുന്ന കുറ്റപത്രത്തിനെതിരെ നടൻ മോഹൻലാൽ ഹൈക്കോടതിയിൽ. ആനക്കൊമ്പ് സൂക്ഷിക്കാൻ തനിക്ക് മുൻകാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്ന് മോഹൻ ലാൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ആനക്കൊമ്പ് സൂക്ഷിക്കുന്നതിനുള്ള മുൻകാല പ്രാബല്യത്തോടെയുള്ള ലൈസൻസ് കൈവശം ഉണ്ട്. അതിനാൽ ആനക്കൊമ്പ് സൂക്ഷിക്കുന്നതിൽ നിയമ തടസ്സമില്ല. ഇത്തരമൊരു സാഹചര്യത്തിൽ വനംവകുപ്പ് തനിക്കെതിരെ സമർപ്പിച്ച കുറ്റപത്രം നിലനിൽക്കില്ലെന്നും മോഹൻലാൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
കേസിൽ മോഹൻലാലിനെ ഒന്നാം പ്രതിയാക്കി കഴിഞ്ഞ മാസമാണ് പെരുമ്പാാവൂർ കോടതിയിൽ വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ചത്. മുൻകാല പ്രാബല്യത്തോടെ മുഖ്യവനപാലകൻ നൽകിയ അനുമതി റദ്ദാക്കണമെന്നും കേസിൽ അന്വേഷണം നടക്കുന്നില്ലെന്നും വ്യക്തമാക്കി പെരുമ്ബാവൂർ സ്വദേശി പൗലോസ് നൽകിയ ഹർജി പരിഗണിക്കവെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കി മോഹൽലാൽ സത്യവാങ്മൂലം നൽകിയത്.
ഈ സംഭവത്തിലുടെ പൊതുജനമധ്യത്തിൽ തന്റെ പ്രതിച്ഛയ മോശമാക്കാൻ ശ്രമം നടക്കുന്നുവെന്നും മോഹൻലാൽ കോടതിയിൽ സമർപ്പിച്ച ത്യവാങ്മൂലത്തിൽ ആരോപണം ഉയർത്തിയിട്ടുണ്ട്. മോഹൻലാലിന്റെ കൊച്ചിയിലെ തേവരയിലുള്ള വീട്ടിൽ നിന്നാണ് ആദായവകുപ്പ് റെയ്ഡിനിടെ നാല് ആനക്കൊമ്പ് പിടിച്ചെടുത്തതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ആനക്കൊമ്ബ് കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്ുന്നയതും വന്യജീവി സംരക്ഷണനിയമപ്രകാരം കുറ്റകരമാണെന്നു കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
മോഹൻലാലിനെ പിന്തുണച്ച് ഹൈക്കോടതിയിലടക്കം മൂന്നുവട്ടം റിപ്പോർട്ട് നൽകിയശേഷമാണു വനം വകുപ്പ് മോഹൻലാലിനെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചത്. വന്യമൃഗസംരക്ഷണനിയമത്തിലെ വകുപ്പുകൾ ഈ കേസിൽ ബാധകമല്ലെന്നായിരുന്നു വനംവകുപ്പിന്റെ ആദ്യനിലപാട്. ഹർജിക്കാരന്റെ ലക്ഷ്യം പ്രശസ്തി മാത്രമാണെന്നും ഫോറസ്റ്റ് ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ ഹൈക്കോടതിയിൽ വാദിച്ചിരുന്നു. സൃഹൃത്തുക്കളും സിനിമാനിർമാതാക്കളുമായ തൃപ്പൂണിത്തുറ സ്വദേശി കെ. കൃഷ്ണകുമാറും തൃശൂർ സ്വദേശി പി. കൃഷ്ണകുമാറുമാണു ലാലിന് ആനക്കൊമ്ബ് കൈമാറിയത്.
കെ. കൃഷ്ണകുമാറിന്റെ കൃഷ്ണൻകുട്ടി എന്ന ആന ചരിഞ്ഞപ്പോൾ എടുത്ത കൊമ്ബാണിതെന്നും വനംവകുപ്പ് കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആനക്കൊമ്ബ് സൂക്ഷിക്കാൻ ലൈസൻസ് ഇല്ലാത്ത മോഹൻലാൽ മറ്റു രണ്ടുപേരുടെ ലൈസൻസിലാണ് ആനക്കൊമ്ബുകൾ സൂക്ഷിച്ചതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
2011 ജൂലൈ 22നാണ് ആദായനികുതി വകുപ്പ് മോഹൻലാലിന്റെ കൊച്ചിയിലെ വസതിയിൽ നടത്തിയ റെയ്ഡിൽ രണ്ട് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. ഇതേത്തുടർന്നു കോടനാട്ടെ വനംവകുപ്പ് അധികൃതർ കേസെടുത്തെങ്കിലും പിന്നീടു റദ്ദാക്കി.തൊട്ടുപിന്നാലെ, മോഹൻലാലിന് ആനക്കൊമ്പുകൾ കൈവശംവയ്ക്കാൻ സർക്കാർ അനുമതി നൽകി. അന്നത്തെ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിർദേശപ്രകാരമായിരുന്നു ഇത്. തുടർന്ന്, ആനക്കൊമ്പുകളുടെ ഉടമസ്ഥതാ സർട്ടിഫിക്കറ്റ് മോഹൻലാലിനു നൽകിയ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് എറണാകുളം സ്വദേശി എ.എ. പൗലോസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ആനക്കൊമ്പ് കൈവശംവയ്ക്കാൻ ലൈസൻസുണ്ട്. സുഹൃത്തുക്കൾ സ്നേഹോപഹാരമായി നൽകിയതാണ്. (ആനക്കൊമ്പുകൾ 65,000 രൂപ കൊടുത്ത് വാങ്ങിയെന്നായിരുന്നു മോഹൻലാലിന്റെ ആദ്യനിലപാട്). മോഹൻലാൽ നിയമപരമല്ലാത്ത വഴികളിലൂടെയാണ് ആനക്കൊമ്ബ് സമ്പാദിച്ചതെന്നും മുൻകൂർ അനുമതിയില്ലാതെ ആനക്കൊമ്പ് കൈവശംവയ്ക്കരുതെന്ന വന്യജീവി സംരക്ഷണനിയമത്തിലെ 39 (3) വകുപ്പുപ്രകാരം, മോഹൻലാലിന് ഉടമസ്ഥാവകാശം നൽകിയ നടപടി റദ്ദാക്കണമെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.