മോഹൻലാൽ ചിത്രത്തിന് സംഗീതം ഒരുക്കാൻ എആർ റഹ്മാനെ ഞെട്ടിച്ച കുരുന്ന്

21

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ്സ് എന്ന ചിത്രത്തിൽ സംഗീതസംവിധാനം ചെയ്യുന്നത് കുരുന്ന് സംഗീത പ്രതിഭ. ലിഡിയൻ നാദസ്വരം എന്ന ബാലനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. തന്റെ കീബോർഡിൽ നാദവിസ്മയം തീർത്ത് ലിഡിയൻ എആർ റഹ്മാനെ വരെ ഞെട്ടിച്ചിട്ടുണ്ട്. മാർച്ചിൽ കെഎം മ്യൂസിക് കൺസർവേറ്ററിയുടെ 11-ാം വാർഷികത്തിന് റഹ്മാനെ നേരിട്ടു കാണാനും തന്റെ കഴിവുകൾ പങ്കുവെക്കാനും ലിഡിയന് സാധിച്ചിരുന്നു.

Advertisements

‘എന്നെ അത്ഭുതപ്പെടുത്തിയ കുരുന്നുമായി എനിക്ക് സംസാരിക്കാൻ കഴിഞ്ഞു’ എന്നാണ് അഭിമുഖത്തിന് ശേഷം റഹ്മാൻ തന്റെ ഫേസ്ബുക്ക് പേജിൽ എഴുതിയത്. ഇന്ത്യയിലെ ആദ്യ ത്രീഡി സിനിമയായ മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോ (നവോദയ) എഴുതിയ ഇംഗ്ലീഷ് കഥ ‘ബറോസ്സ്-ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ’ ആണ് സിനിമയാവുന്നത്.

സിനിമ നിർമിക്കുന്നത് നവോദയയാണ്. ബാറോസ് ഒരു ത്രീഡി ചിത്രമാണെന്നും ബാറോസ്സായി അഭിനയിക്കുന്നത് താൻ ആണെന്നും നേരത്തേ മോഹൻലാൽ പറഞ്ഞിരുന്നു. ത്രീഡി സ്റ്റേജ് ഷോ ചെയ്യുന്നതുമായി ബന്ധപ്പെട്ട് താനും സംവിധായകൻ ടികെ രാജീവ് കുമാറും ജിജോയെ ചെന്നു കണ്ടപ്പോഴാണ് കഥ വായിക്കുന്നതും സിനിമയെക്കുറിച്ച് ആലോചിക്കുന്നതുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നിഗൂഢ രചനയാണിത്. ഗാമയുടെ നിധി സൂക്ഷിക്കുന്നയാളാണ് ബറോസ്സ്. നാനൂറിലധികം വർഷങ്ങളായി അയാളതു കാത്തുസൂക്ഷിക്കുന്നു. യഥാർഥ പിന്തുടർച്ചക്കാർ വന്നാൽ മാത്രമേ അയാളതു കൈമാറുകയുള്ളൂ. ബറോസ്സിന്റെ അടുത്തേക്ക് ഒരു കുട്ടി വരികയാണ്. അവർ തമ്മിലുള്ള ബന്ധവും അതിന്റെ രസങ്ങളുമാണു കഥയെന്നും മോഹൻലാൽ പറഞ്ഞിരുന്നു.

Advertisement