ഖത്തറിൽ വെച്ച് പരസ്യമായി ലിപ് ലോക്ക് ചെയ്ത് അമൃതയും ഗോപി സുന്ദറും, ഇത് തൊന്തരവ് ആയല്ലോ എന്ന് അഭിരാമി സുരേഷ്

5612

കുറച്ച് ആഴ്ചകൾക്ക് മുമ്പാണ് മലയാളികളുടെ പ്രിയ ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും തങ്ങൾ പ്രണയത്തിൽ ആണെന്ന് അറിയിച്ച് രംഗത്ത് എത്തിയത്. ആരും ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഒരു പ്രഖ്യാപനം കൂടിയായിരുന്നു അത്.

പ്രണയം വെളിപ്പെടുത്തിയ ശേഷം അമൃതയും ഗോപി സുന്ദറും തങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ സോഷ്യൽ മീഡിയി യൽ പങ്കുവെച്ചാൽ വലിയ രീതിയിൽ വിമർശനം ഹേറ്റ് കമന്റും പ്രത്യക്ഷപ്പെടുന്നത് പതിവായിരുന്നു. തുടക്കത്തിൽ ഇരുവരും അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

Advertisements

അമൃതയുടെ ആദ്യ വിവാഹം നടൻ ബാലയുമായിട്ടായിരുന്നു. ശേഷം ഇരുവരും വിവാഹമോചിതരായി. ആ ബന്ധത്തിൽ അമൃതയ്ക്ക് ഒരു മകളുണ്ട്. ഗോപി സുന്ദറും വിവാഹിതനാണ്. ആദ്യ ഭാര്യയുടെ പേര് പ്രിയ എന്നാണ്.

Also Read
ദിലീപ് ഒരു സൂത്രശാലിയാണ് പിടിച്ചു നിൽക്കേണ്ടത് എങ്ങനെയാണെന്ന് അറിയാം, ജയറാമിന്റെ വീഴ്ചയും അതായിരുന്നു: സംവിധായന്റെ വെളിപ്പെടുത്തൽ

ആ ബന്ധത്തിൽ ഗോപി സുന്ദറിനും രണ്ട് ആൺമക്കളുണ്ട്. അവർ പ്രിയയ്‌ക്കൊപ്പമാണ് താമസം. പ്രിയയുമായി പിരിഞ്ഞ ശേഷം ഗോപി സുന്ദർ പത്ത് വർഷത്തോളം ഗായിക അഭയ ഹിരൺമയിയുമായി ലിവിങ് റിലേഷനിലായിരുന്നു. അഭയേയും ഒഴിവാക്കിയാണ് ഗോപി സുന്ദർ അമൃതയ്ക്ക് പുറകേ എത്തിയത്. ഇതാണ് ഹേറ്റ് കമന്റുകൾക്ക് കൂടുതൽ കാരണമായത്.

ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയശേഷമുള്ള ആദ്യ ഓണം അടിപൊളിയായി ആഘോഷിച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ കപ്പിൾസാണ് ഗായിക അമൃതയും ഗോപി സുന്ദറും. ഇപ്പോൾ ഇരുവരും ഷോയും മറ്റ് കാര്യങ്ങളുമായി ഖത്തറിലാണുള്ളത്. ഓണത്തിന് ശേഷമാണ് ഇരുവരും വിദേശത്തേക്ക് പറന്നത്.

അതേ സമയം അവിടെ നിന്നുള്ള മനോഹരമായൊരു പ്രണയ ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അമൃതയും ഗോപി സുന്ദറും ഇപ്പോൾ. ഇരുവരും പ്രണയാർദ്രമായി ലിപ് ലോക്ക് ചെയ്യുന്നതാണ് താരങ്ങൾ പങ്കുവെച്ച ഫോട്ടോയിലുള്ളത്. ഫോട്ടോ വളരെ വേഗത്തിൽ വൈറലായി മാറിയിരിക്കുകയാണ്.

അമൃതയുടെ സഹോദരി അഭിരാമി അടക്കം കമന്റുകളുമായി എത്തി. തൊന്തരവാ എന്നാണ് ഫോട്ടോ കണ്ട് അഭിരാമി കമന്റായി കുറിച്ചത്. അഭിരാമി മാത്രമല്ല മറ്റ് നിരവധി ആരാധകരും കമന്റുകൾ കുറിച്ചു. എല്ലാവരും ക്യൂട്ട് കപ്പിൾ, നന്നായിട്ടുണ്ട്’ തുടങ്ങിയ കോംപ്ലിമെന്റുകളാണ് ഇുവരുടേയും പുതിയ ഫോട്ടോയ്ക്ക് നൽകിയിരിക്കുന്നത്.

നിങ്ങൾ ജീവിതം ആഘോഷിക്കൂ തുടങ്ങി നിവരവധി മനോഹര കമന്റുകളാണ് ഇവരുടെ ഫോട്ടോയ്ക്ക് വരുന്നത്. കൂടാതെ വിദേശത്തുള്ള ഒരു എഫ്എമ്മിന് അഭിമുഖം നൽകിയതിന്റെ വീഡിയോയും അമൃതയും ?ഗോപി സുന്ദറും പങ്കുവെച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ ഭക്ഷണം കഴിക്കുന്ന വ്യക്തിയാരാണെന്ന് ചോദിച്ചപ്പോൾ ഗോപി സുന്ദർ അമൃതയുടെ പേരാണ് പറഞ്ഞത്.

ഇപ്പോഴാണ് താൻ ഭക്ഷണം അധികമായി കഴിച്ച് തുടങ്ങിയത് എന്നാണ് അമൃത ഇതിന് മറുപടിയായി പറഞ്ഞത്.
തമ്മിൽ ഒരു ആർഗ്യൂമെന്റുണ്ടായാൽ ആരാണ് ആദ്യം സോറി പറയുന്നതെന്ന് ചോദിച്ചപ്പോൾ അമൃതയുടെ പേരാണ് അമൃതയും ഗോപി സുന്ദറും പറഞ്ഞത്.

ആരാണ് ഏറ്റവും ഫണ്ണിയായിട്ടുള്ള വ്യക്തിയെന്ന് ചോദിച്ചപ്പോഴും അമൃതയുടെ പേരാണ് ഗോപി സുന്ദർ പറഞ്ഞത്. ഇരുവരും ചേർന്ന് അടുത്തിടെ നിരവധി മ്യൂസിക്ക് വീഡിയോകൾ ചെയ്ത് ഇറക്കിയിരുന്നു. ഓണം സ്‌പെഷ്യലായി പുറത്തിറക്കിയ മ്യൂസിക്ക് വീഡിയോ മാബലി വന്നേ എന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

Also Read
എണീക്കുമ്പോൾ തലചുറ്റൽ ഉണ്ടാകുമായിരുന്നു, അപ്പോൾ ഞാൻ ചോദിക്കും ഞാനൊരു അരമണിക്കൂർ നടന്നോട്ടെയെന്ന്: വെളിപ്പെടുത്തലുമായി ഫറ ഷിബ്‌ല

കൂടാതെ തൊന്തരവാ എന്ന പേരിൽ ഇറക്കിയ മ്യൂസിക്ക് ആൽബത്തിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. രണ്ട് മ്യൂസിക്ക് ആൽബത്തിനും സംഗീതം നൽകിയത് ഗോപി സുന്ദർ ആണ്. അമൃതയും ഗോപി സുന്ദറും ചേർന്നാണ് പാടിയത്. അതേ സമയം അമൃതയുടെ ശരീരം ദീപിക പദുക്കോണിന്റേത് പോലെ ആക്കണമെന്നും തനിക്ക് അതാണ് ഇഷ്ടമെന്നും ഗോപി സുന്ദർ പറഞ്ഞത് കഴിഞ്ഞ ദിവസങ്ങളിൽ വൈറൽ ആയി മാറയിരുന്നു.

Advertisement