അങ്ങനെയൊക്കെ ചെയ്ത് മോഹൻലാലും മമ്മൂട്ടിയും തങ്ങളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ നിരാശപ്പെടുത്തുന്നു: തുറന്നു പറഞ്ഞ് സിബി മലയിൽ

65

നിരവധി മികച്ച സൂപ്പർഹിറ്റ് ക്ലാസ്സിക് സിനിമകൾ മലയാള ചലച്ചിത്ര ലോകത്തിന് സമ്മാനിച്ച സംവിധായകൻ ആണ് സിബി മലയിൽ. മുത്താരംകുന്ന പിഒ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മുട്ടിയുടേയും മോഹൻലാലിന്റെയും കരിയറിലെ മികച്ച അവസ്മിരണീയ സിനമകൾ ഒരുക്കിയ സംവിധായകൻ കൂടിയാണ്.

എന്നാൽ ഇടക്കാലത്ത് സംവിധാനത്തിൽ നിന്നും വിട്ടുനിന്ന അദ്ദേഹം നീണ്ട ഇടവേളയ്ക്ക് ശേഷം കൊത്ത് എന്ന ചിത്രത്തിലൂടെ സിബി മലയിൽ തിരിച്ചെത്തുകയാണ്. മലാളത്തിന്റെ യുവനായകൻമാരായ ആസിഫ് അലി, റോഷൻ മാത്യു എന്നിവരാണ് സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

Advertisements

അതേ സമയം ഈസിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സിബി മലയിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മോഹൻലാലും മമ്മൂട്ടിയും മാസ് പ്രേക്ഷകർക്കായി സിനിമകൾ ചെയ്യാൻ നിർബന്ധിതരാകുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ആദ്യ കാലങ്ങളിൽ അവർ മികച്ച കഥാപാത്രങ്ങൾ ചെയ്തിരുന്നു.

Also Read
പുതിയ വിശേഷ ചിത്രങ്ങൾ പങ്കുവെച്ച് നടി അൻസിബ ഹസ്സൻ; ഏറ്റെടുത്ത് ആശംസകൾ നേർന്ന് ആരാധകർ

താരപദവി എത്തിയതോടെ ആരാധകര തൃപ്തിപ്പെടുത്തുന്ന സിനിമകൾ ചെയ്യാൻ അവർ നിർബന്ധിതരായി എന്നും സിബി മലയിൽ പറയുന്നു. സിബി മലയിലിന്റെ വാക്കുകൾ ഇങ്ങനെ:

മോഹൻലാലും മമ്മൂട്ടിയും ആദ്യകാലങ്ങളിൽ നടന്മാർ എന്ന നിലയിലാണ് സിനിമകൾ ചെയ്തിരുന്നത്. അവർ മികച്ച കഥാപാത്രങ്ങളെ തെരഞ്ഞെടുത്തത് മൂലം മികച്ച അഭിനയ മുഹൂർത്തങ്ങൾ നമുക്ക് ആസ്വദിക്കാൻ കഴിഞ്ഞു. ഒരു കാലം കഴിഞ്ഞപ്പോൾ സ്റ്റാർഡം എന്ന അവസ്ഥയിലേക്ക് ഇവർ എത്തപ്പെട്ടു.

അവരായിട്ട് എത്തിയതല്ല, അവരുടെ സിനിമകൾ കണ്ട് ആരാധകരുടെ ഒരു വൃന്ദമുണ്ടാവുകയും അത് മൂലം അത്തരം പ്രേക്ഷകരെ കൂടി തൃപ്തിപ്പെടുത്തേണ്ടി വരുന്ന അവസ്ഥയുണ്ടായി. അങ്ങനെ വന്നപ്പോൾ മികച്ച അഭിനയം കാഴ്ചവെക്കാൻ പറ്റുന്ന സിനിമകൾ അവർക്ക് എപ്പോഴും ചെയ്യാൻ സാധിക്കാതെ വന്നു. മാസ് സിനിമകളുടെ ഭാഗമാകേണ്ടി വന്നു.

അപ്പോൾ നമുക്ക് നഷ്ടമാകുന്നത് നല്ല അഭിനയ മുഹൂർത്തങ്ങൾ കിട്ടേണ്ട സിനിമകളാണ്. അവരെ വെച്ച് സിനിമകൾ ചെയ്തു നിർമ്മാതാക്കൾക്ക് വലിയ കളക്ഷൻ ലഭിക്കും. പക്ഷെ അവരിലെ അഭിനേതാക്കളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ അത് നിരാശപ്പെടുത്തുന്നുണ്ടെന്നും സിബി മലയിൽ പറയുന്നു.

Also Read
ഞാനൊരു പെണ്ണാണെന്ന് തിരിച്ചറിഞ്ഞ് എട്ടാംക്ലാസ്സില്‍ പഠിക്കുമ്പോള്‍, വീടുവിട്ടിറങ്ങിയ ഞാന്‍ തിരിച്ചെത്തിയത് പൂര്‍ണമായും സ്ത്രീയായി, എന്നെ കണ്ടതോടെ അമ്മ നിര്‍ത്താതെ കരഞ്ഞു, കാജല്‍ പറയുന്നു

Advertisement