മിമിക്രി രംഗത്ത് നിന്നും എത്തി മലയാള സിനിമയിലെ ജനപ്രീയ താരങ്ങളായി മാറിയ 2 നടൻമാരാണ് ജയറാമും ദിലീപും. നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള ഇരുവരും കുടുംബ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന താരങ്ങൾ കൂടി ആയിരുന്നു. എന്നാൽ അടുത്തിടെയായി ഒരു ഇരുണ്ട കാലഘട്ടത്തിലൂടെ ആണ് ജയറാമും ദിലീപും കടന്നു പോകുന്നത്.
രണ്ടു താരങ്ങളുടെയും ഒരു വമ്പൻ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ ഏറെയും. കഴിഞ്ഞ കുറെ വർഷങ്ങളായ പുറത്തിറങ്ങിയ ജയറാം സിനിമകൾ എല്ലാം തുടർ പരാജയങ്ങൾ ആയിരുന്നു. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രത്തിന് പോലും ജയറാമിനെ രക്ഷപെടുത്താൻ ആയില്ല.
ദിലീപ് ആകട്ടെ കൊച്ചിയിൽ യുവനടിയെ ആക്രമാച്ച കേസും വിവാദങ്ങളുമായി ഏതാനും വർഷങ്ങളായി നിറം മങ്ങി നിൽക്കുകയാണ്. കഴിഞ്ഞ രണ്ടു വർഷത്തിന് ഇടയിൽ ദിലീപിന്റേതായി പുറത്തിറങ്ങിയ ചിത്രം നാദിർഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥൻ മാത്രമാണ്. എന്നാൽ ഈ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അതേ സമയം മിമിക്രിയിൽ നിന്ന് ദിലീപിനെ മലയാള സിനിമയിലേക്ക് എത്തിച്ചതിൽ മുഖ്യ പങ്ക് വഹിച്ചത് ജയറാം ആയിരുന്നു.
Also Read
സ്വർണവില കുത്തനെ കുറഞ്ഞു, വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ
ദിലീപ് തന്നെ ഇക്കാര്യങ്ങൾ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ജയറാം ഉപേക്ഷിച്ച സിനിമകൾ ചെയ്തായിരുന്നു ദിലീപിന്റെ വളർച്ചയും എന്നാൽ പിൽക്കാലത്ത് ദിലീപ് വന്നതോടെ ജയറാമിന് അവസരങ്ങൾ നഷ്ടമായെന്ന അഭ്യൂഹങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ, ദിലീപിനെ കുറിച്ചും ജയറാമിന്റെ സിനിമ കരിയറിൽ ഉണ്ടായ വീഴ്ചകളെ കുറിച്ച് സംസാരിക്കുകയാണ് നിർമ്മാതാവും സംവിധായകനുമായ സമദ് മങ്കട.
മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയറാം നല്ല ടൈമിങ് ഉള്ള ഫ്‌ളെക്‌സിബിൾ ആയി വേഷങ്ങൾ ചെയ്യുന്ന നടനാണ്. എന്നാൽ അദ്ദേഹത്തെ മലയാള സിനിമ വേണ്ടത്ര ഗൗനിക്കുകയും പ്രാധാന്യം നൽകുകയും ചെയ്തില്ല എന്നാണ് തോന്നിയിട്ടുള്ളത്. അദ്ദേഹം മറ്റു മുൻനിര നടന്മാർക്കൊപ്പമെല്ലാം അഭിനയിച്ചപ്പോൾ എല്ലാം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.
അങ്ങനെയുള്ള സിനിമകൾ ഒക്കെ നല്ല രീതിയിൽ ക്ലിക്ക് ആയിട്ടുണ്ട്. അദ്ദേഹം അത് തുടർന്നെങ്കിലും ഇന്നും മലയാള സിനിമയിൽ തലയെടുപ്പോടെ നിൽക്കാമായിരുന്നു. പുള്ളി ബോധപൂർവ്വം മലയാള സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്നത് ആയാണ് തോന്നുന്നത്. ജയറാം അവസങ്ങൾക്ക് വേണ്ടി ആരുടെയെങ്കിലും പുറകെ പോവുകയോ ഒന്നും ചെയ്യില്ല. ഒരു ഫോക്കസ് ഇല്ലാത്തയാളാണ്. മലയാള സിനിമയിൽ ഇപ്പോൾ ഓരോ ടീമുകൾ ആണലോ.
ഇപ്പോഴത്തെ സംവിധായകർക്ക് ആയാലും താരങ്ങൾക്ക് ആയാലും ഒരു ടീമുണ്ട്. അതിൽ ഉള്ളവർക്ക് പടങ്ങൾ കിട്ടും. അങ്ങനെയുള്ള ടീമുകളുടെ സിനിമകളാണ് ഇപ്പോഴുള്ളത്. അങ്ങനെയൊരു ടീം ഉണ്ടാക്കുന്നതിൽ ജയറാം പരാജയപ്പെട്ടു എന്നതാണ് വീഴചയ്ക്ക് കാരണം. അതിനിടെ വന്ന ദിലീപ് വിജയിച്ചു. ദിലീപ് ഒരു സൂത്രശാലിയാണ്. അദ്ദേഹത്തിന് പിടിച്ചു നിൽക്കേണ്ടത് എങ്ങനെയാണെന്ന് അറിയാം.
Also Read
പുതിയ വിശേഷ ചിത്രങ്ങൾ പങ്കുവെച്ച് നടി അൻസിബ ഹസ്സൻ; ഏറ്റെടുത്ത് ആശംസകൾ നേർന്ന് ആരാധകർ
സ്‌ക്രിപ്റ്റിലെ എല്ലാ കാര്യങ്ങളിലും ഇടപെട്ട് ആ സിനിമ വിജയിക്കാനുള്ള എല്ലാ സംഭവങ്ങളും അതിൽ ചേർത്ത്, അത് നന്നാക്കിയെടുക്കും ദിലീപ്. അതാണ് ദിലീപിന്റെ ചിത്രങ്ങളൊന്നും പരാജയപ്പെടാതെ ഇരുന്നത്. ഒരു ടീമുണ്ടാക്കാൻ ദിലീപിന് കഴിഞ്ഞു. പ്രൊഡക്ഷൻ ആയാലും ഡിസ്ട്രിബ്യൂഷൻ ആയാലും മാർക്കറ്റിങ് ആയാലും എല്ലാത്തിലും ദിലീപിന് ഒരു സംവിധാനം ഉണ്ടായിരുന്നു.
അതിലൂടെയാണ് ദിലീപ് വിജയിച്ചത്. ദിലീപ് പോയ ഗ്യാപ്പിൽ കയറിക്കൂടാൻ നിരവധി പേരുണ്ട്. ദിലീപിന്റെ സിനിമകൾ ഇല്ലാതെ ആയത് വലിയ നഷ്ടമാണ്. ദിലീപിനെ കണ്ടു പഠിച്ചിരുന്നെങ്കിൽ ജയറാമിന് ഇപ്പോഴും പിടിച്ചു നിൽക്കാമായിരുന്നു. ജയറാം നല്ലൊരു നടനാണ്. മലയാള സിനിമയ്ക്ക് അദ്ദേഹത്തെ ഒഴിവാക്കാൻ കഴിയില്ല. അദ്ദേഹം തിരിച്ചു വരും എന്നും സമദ് മങ്കട വ്യക്തമാക്കുന്നു.