മലയാളികളുടെ പ്രിയപ്പെട്ട വില്ലൻ ജോൺഹോനായ് നടൻ റിസബാവയുടെ പെട്ടെന്നുള്ള വിയോഗം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. തോപ്പുംപടി സ്വദേശിയായ റിസബാവ തന്റെ 55ാം വയസിലാണ് മരണത്തിന് കീഴടങ്ങിയത്.
പക്ഷാഘാതത്തെ തുടർന്നാണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. വൃക്ക സംബന്ധ രോഗവു മുണ്ടായിരുന്നു. നാടക രംഗത്ത് നിന്നും എത്തിയ റിസ ബാവ നിരവധി സിനിമകളിലും സീരിയലുകളിലും മികച്ച വേഷങ്ങൾ ചെയ്തു.
അതേ സമയം നടൻ സായ് കുമാർ നൂറ്റമ്പതോളം സ്റ്റേജുകളിൽ അവതരിപ്പിച്ച സ്വാതിതിരുന്നാൾ എന്ന നാടകത്തിലെ നായക വേഷം പിന്നീട് കൈകാര്യം ചെയ്തത് റിസ ബാവ ആയിരുന്നു. ഇപ്പോൾ റിസബാവയെ കുറിച്ച് ഒരു അഭിമുഖത്തിൽ സായ് കുമാർ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. തനിക്ക് ഒരു ചങ്ങാതി മാത്രം ആയിരുന്നില്ല അതിനപ്പുറമായിരുന്നു റിസ ബാവ എന്നാണ് സായ് കുമാർ പറയുന്നത്. സായ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ:
ഡോക്ടർ പശുപതിയിലൂടെയാണ് റിസബാവ സിനിമയിലേക്ക് എത്തിയത് എന്ന് എല്ലാവർക്കും അറിയുള്ള കാര്യമാണ്. എന്നാൽ സായ്കുമാറിന്റെ പകരക്കാരനായാണ് റിസബാവ ആ സിനിമയിലേക്ക് എത്തുന്നത് എന്ന് അധികമാർക്കും അറിവുള്ള കാര്യം ആയിരുന്നില്ല. എന്ന് കരുതി താൻ കാരണമാണ് റിസ സിനിമയിലേക്ക് എത്തിയതെന്ന് ഇതിനർഥമില്ല.
താൻ നിമിത്തമായില്ലെങ്കിലും അവൻ സിനിമയിലേക്ക് എത്തുമായിരുന്നു.
അഭിനയം അത്ര പാഷനായിരുന്നു അവന്. സംഘചേതനയുടെ സ്വാതി തിരുനാൾ നാടകം അഭിനയിച്ചു കൊണ്ടിരിക്കുന്നതിന് ഇടയ്ക്ക് തനിക്ക് ആരോഗ്യപ്രശ്നം ഉണ്ടായി വിശ്രമം വേണ്ടി വന്നു. പകരക്കാരനായി കിട്ടിയത് റിസയെ ആയിരുന്നു. സ്ഥിരമായിട്ടാണ് കഥാപാത്രമെങ്കിൽ താൻ വരാം എന്നേറ്റ റിസ പിന്നീട് സ്വാതിതിരുന്നാൾ വേഷം ഏറ്റെടുക്കുകയിരുന്നു.
അതിസുന്ദരനായ സ്വാതിതിരുന്നാൾ ഒരുപാടു നാടകപ്രേമികളുടെ മനസ്സു കീഴടക്കി അവനത് മനോഹരമായി ചെയ്യുകയും ചെയ്തു. അതുകഴിഞ്ഞാണ് ഡോക്ടർ പശുപതി എന്ന സിനിമ. ആ സിനിമയിൽ തന്നെയായിരുന്നു ഷാജി കൈലാസ് നിശ്ചയിച്ചിരുന്നത്. തൂവൽ സ്പർശം സിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്നതിനാൽ അവിടെയും എനിക്ക് പകരക്കാരൻ ആയത് റിസയാണ്.
തനിക്ക് നടൻ മാത്രമായിരുന്നില്ല, വളരെ അടുപ്പമുള്ള ഒരു ചങ്ങാതി കൂടിയായിരുന്നു. സിനിമയ്ക്കപ്പുറം അടുപ്പമുള്ള ചങ്ങാതിയെ ആണ് തനിക്ക് നഷ്ടമായത്. കുറച്ചു നാൾ മുൻപ് ഒരു വിവാഹച്ചടങ്ങിൽ വച്ചാണ് അവസാനമായി തങ്ങൾ കണ്ടത്. റിസയുടെ മകൾക്ക് താൻ മൂത്താപ്പ കൂടിയായിരുന്നു. അവൾ എന്നെ അങ്ങനെയാണ് വിളിച്ചിരുന്നത്.
മുൻപ് മനോരമ വിഷന്റെ സീക്രട്ട് ഐ എന്ന സീരിയൽ ചെയ്തിരുന്നു അതിൽ താനും റിസയും ഗീതാ വിജയനും ആയിരുന്നു ഡിക്റ്ററ്റീവ്സ് ആയി അഭിനയിച്ചത്. റിസയുടെ വീടിനടുത്തായിരുന്നു ഷൂട്ട്. അപ്പോഴൊക്കെ പലപ്പോഴും അവന്റെ വീട്ടിൽ നിന്നായിരുന്നു ഭക്ഷണമെന്നും സായി കുമാർ വ്യക്തമാക്കുന്നു.