കാണാൻ ട്രാൻസ്‌ജെൻഡറിനെ പോലെയുണ്ടെന്ന് കമന്റ്: ചുട്ടമറുപടി നൽകി റിമാ കല്ലിങ്കൽ

80

ശ്യാമ പ്രസാദിന്റെ സംവിധാനത്തിൽ 2009 ൽ പുറത്തിറങ്ങിയ ഋതു എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്ക് എത്തിയ താരമാണ് നടിയും നിർമ്മാതാവുമായ റിമ കല്ലിങ്കൽ. 2008ൽ മിസ്സ് കേരള റണ്ണർ അപ്പായിരുന്നു റിമാ കല്ലിങ്കൽ. ഋതു വിന് പിന്നാലെ നിരവധി സിനിമകളിലെ വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ റിമ കല്ലിങ്കൽ സംവിധായകൻ ആഷിക്ക് അബുവിനെയാണ് വിവാഹം കഴിച്ചത്.

Also Read
റിസയുടെ മകൾക്ക് താൻ മൂത്താപ്പ ആയിരുന്നു, അവൾ എന്നെ അങ്ങനെയാണ് വിളിച്ചിരുന്നത്: സായ് കുമാർ

Advertisements

അതേ സമയം ബോൾഡായ കഥാപാത്രങ്ങളിലൂടെയും നിലപാടുകളിലൂടെയും പ്രിയങ്കരിയായ താരമാണ് റിമ കല്ലിങ്കൽ. അടുത്തിടെ ഭർത്താവും സംവിധായകനുമായ ആഷിഖ് അബുവുമൊത്ത് റഷ്യയിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ റിമ കല്ലിങ്കൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.

പുതുതായി സംവിധാനം ചെയ്യാനിരുന്ന വാരിയംകുന്നൻ എന്ന സിനിമയിൽ നിന്ന് ആഷിഖ് അബു പിൻമാറിയിരുന്നു. ഇതോടെ റിമയുടെയും ആഷിഖിന്റെയും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ വ്യക്തിയധിക്ഷേപ കമന്റുകൾ ധാരാളമായി വരാൻ തുടങ്ങി.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ റിമ അടുത്തിടെ പങ്കുവെച്ച് ഫോട്ടോകൾക്ക് അടിയിൽ വന്ന കമന്റുകൾക്ക് തകർപ്പൻ മറുപടിയാണ് നൽകിയത്. കാണാൻ ട്രാൻസ് ജെൻഡറിനെ പോലെയുണ്ട് എന്നാണ് ഒരാൾ റിമ കല്ലിങ്കൽ പങ്കുവെച്ച ചിത്രത്തിന്റെ അടിയിൽ നൽകിയ കമന്റ്.

ഇതിന് റിമ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നന്ദി, എനിക്ക് ചുറ്റുമുള്ളവരിൽ ഏറ്റവും ആത്മവിശ്വാസമുള്ള ആൾക്കാരാണ് അവർ ഇതായിരുന്നു റിമയുടെ മറുപടി.പാവാട അലക്കി ആഷിഖ് കൂടെ ഉണ്ടെങ്കിൽ ബാഗ് അവന് കൊടുത്താൽ പോരായിരുന്നോ ചേച്ചി. എന്തിനാണ് വെറുതേ കഷ്ടപ്പെടുന്നത്’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

Also Read
മമ്മൂട്ടിയുടെ ആ മലയാള സിനിമ 1988ൽ തമിഴ്നാട്ടിലെ ഒരു തിയേറ്ററിൽ നിന്ന് മാത്രം 3 ലക്ഷം നേടി, മറ്റൊരു തിയ്യറ്ററിൽ ഒരു വർഷം പ്രദർശിപ്പിച്ചു; സംഭവം ഇങ്ങനെ

അതിനും മറുപടിയുമായി റീമ രംഗത്തെത്തി. അതേ, ശരിക്കും സെൻസിറ്റീവ് പാഷനേറ്റ് ആയ ലവറാണ് അദ്ദേഹം. പക്ഷേഎന്നാൽ, നമ്മളത് നിസ്സാരമായി കാണരുത്. എന്റെ ബാഗുകൾ കൊണ്ട് നടക്കാൻ എനിക്ക് തന്നെ സാധിക്കും. തീർച്ചയായും ഈ അഭിനന്ദനം ഞാൻ അങ്ങ് അറിയിച്ചേക്കാം റിമ തുറന്നടിച്ചു. അതേ സമയം നടിയെ പിന്തുണച്ചും നിരവധി പേരാണ് എത്തുന്നത്.

Advertisement