ആ വ്യക്തിയെ വിശ്വസിച്ച് യുഎഇ വരെ പോയി, അയാൾക്ക് എന്നിൽ യാതൊരു താൽപര്യവും ഇല്ലായിരുന്നു, എല്ലാം എന്റെ തെറ്റാണ്: വികാരഭരിതയായി ആര്യ

215

മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ അവതാരകയായും അഭിനേത്രിയായുമെല്ലാം നിറഞ്ഞു നിൽക്കുന്ന താരമാണ് ബഡായി ആര്യ എന്ന ആര്യ. ബിഗ് ബോസ് മലയാളം സീസൺ 2വിലെ ശക്തയായ മത്സരാർത്ഥി കൂടി ആയിരുന്നു ആര്യ.

മിനിസ്‌ക്രീനിൽ നിരവധി ആരാധകരുള്ള താരം ഒരു പിടി സിനിമകളിലും വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ തന്റെ 31ാമത്തെ ജന്മദിനത്തിന് ആര്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ആരാധകർക്ക് ഇടയിൽ ചർച്ച ആയി മാറുന്നത്.

Advertisements

Also Read
എല്ലാവർക്കും അവരവരുടേതായ ലൈഫുണ്ട്, എന്റെ ശരി ആയിരിക്കണമെന്നില്ല നിങ്ങളുടെ ശരി, താൻ കരുത്തുറ്റ സ്ത്രീയായതിനെ കുറിച്ച് അമൃത സുരേഷ്

തന്റെ കഴിഞ്ഞ ജന്മദിനത്തിന് താൻ യുഎഇയിൽ ആയിരുന്നുവെന്നാണ് ആര്യ പറയുന്നത്. തന്നിൽ യാതൊരു താൽപര്യവുമില്ലാത്ത വ്യക്തിയിൽ വിശ്വസിച്ച് താൻ അത്രയും ദൂരം യാത്ര ചെയ്തു എത്തുക ആയിരുന്നുവെന്നും ആര്യ പറയുന്നു. താൻ അനുഭവിച്ച വിഷാദത്തെക്കുറിച്ചും ആര്യ കുറിപ്പിൽ വിശദമാക്കുന്നുണ്ട്.

താൻ എടുത്ത ആ തെറ്റായ തീരുമാനമാണ് എല്ലാത്തിനും കാരണമെന്നും ആര്യ പറയുന്നു. എന്നാൽ ഇന്ന് തന്റെ 31ാം ജന്മദിനം ആഘോഷിക്കുമ്പോൾ താൻ ഒരുപാട് സന്തുഷ്ടയാണെന്നും ആര്യ പറയുന്നുണ്ട്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

കഴിഞ്ഞ വർഷം ഇതേ ദിവസം ഞാൻ കടന്നു പോയിരുന്നത് എന്റെ ജീവിതത്തിലെ വളരെ മോശം ഘട്ടത്തിലൂടെയായിരുന്നു. വിഷാദത്തിന് എന്റെ മേൽ ഇത്രമാത്രം ആഘാതമുണ്ടാക്കാനാകുമെന്ന് ഞാൻ കരുതിയിരുന്നില്ല.

ഞാൻ കടന്നുപോയിരുന്ന വികാരങ്ങൾ വിവരിക്കാൻ പോലും സാധിക്കില്ല. യുഎഇയിലെ ഒരു അപ്പാർട്ട്മെന്റിൽ അടച്ചു പൂട്ടിയിരിക്കുകയായിരുന്നു. ദിവസം തള്ളി നീക്കാൻ ഒരു ബോട്ടിൽ വൈനിലും കുറച്ച് ഭക്ഷണത്തിലും മാത്രമായിരുന്നു ആശ്രയിച്ചിരുന്നത്. എന്റെ അവസ്ഥ മോശമായി.

എന്തെങ്കിലും അബദ്ധം കാണിക്കാനും സാധ്യതയുണ്ടായിരുന്നു. പക്ഷെ എങ്ങനെയോ ഞാൻ രക്ഷപ്പെട്ടു. എന്തോ പ്രശ്നമുണ്ടെന്ന് മനസിലാക്കി വൈകിട്ടോടെ എനിക്ക് അരികിലെത്തിയ ആ മനുഷ്യൻ കാരണം.
ഇതായിരുന്നു എന്റെ കഴിഞ്ഞ ജന്മദിനം. എനിക്ക് 30 വയസായ ദിവസം.

ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ഞാൻ ശരിയായ തീരുമാനം എടുത്തിരുന്നുവെങ്കിൽ എല്ലാം വ്യത്യസ്തം ആയിരുന്നേനെ. എന്റെ സുന്ദരിയായ മകൾക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം സന്തോഷകരം ആയൊരു ജന്മദിനം ആയിരുന്നേനെ.

Also Read
ഭാവനയും ശിൽപയും രമ്യയും സയനോരയും മൃദുലയും ഒത്തൊരുമിച്ച രാത്രി: ഞളുടെ ഏറ്റവും നല്ല രാത്രിയാണെന്ന് താരങ്ങൾ, വീഡിയോ വൈറൽ

പക്ഷെ അല്ല, എന്നിൽ യാതൊരു താൽപര്യവും ഇല്ലാതിരുന്ന ഒരു വ്യക്തിയ്ക്കൊപ്പം എന്റെ ജന്മദിനം ആഘോഷിക്കാനായി യുഎഇവരെ യാത്ര ചെയ്യാൻ മാത്രം വിഡ്ഢിയായിരുന്നു ഞാൻ. തെറ്റായ തീരുമാനം എടുത്തുവെന്നത് എന്റെ പിഴവാണ്. അതിന് മറ്റാരേയും കുറ്റപ്പെടുത്താനില്ല.

ഇന്നത്തെ എന്നെ നോക്കൂ. എനിക്ക് 31 വയസായി. എന്റെ മുഖത്ത് മനോഹരമായ ചിരിയുണ്ട്. എന്റെ ഹൃദയം സ്നേഹം കൊണ്ടും സമാധാനം കൊണ്ടും കൃതജ്ഞത കൊണ്ടും നിറഞ്ഞിരിക്കുകയാണ്. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ ചില ടോക്സിക്ക് ആളുകളുണ്ടാകുന്നത് നല്ലതാണ്. കാരണം, അപ്പോഴാണ് യഥാർത്ഥ വ്യക്തികൾ ആരെന്ന് നിങ്ങൾക്ക് തിരിച്ചറിയാനാവുക.

ആത്മാർത്ഥമായും നിങ്ങളെ സ്നേഹിക്കുകയും നിങ്ങളെക്കുറിച്ച് കരുതലുണ്ടാവുകയും ചെയ്യുന്നവർ. ഞാൻ പറയുന്നത് എന്താണെന്ന് വച്ചാൽ, എല്ലാം നിങ്ങളുടെ കയ്യിലാണ്. സന്തോഷത്തോടെ ഇരിക്കണമോ, മനസമാധാനം നഷ്ടപ്പെടുത്തണമോ എല്ലാം നിങ്ങളുടെ കയ്യിലാണ്.

തീരുമാനം നിങ്ങളുടേതാണ്. സന്തോഷത്തോടെ ഇരിക്കണമോ അതോ നിങ്ങളുടെ തന്നെ ഹൃദയത്തെ തകർക്കണമോ. എന്നും ഓർത്തിരിക്കുക, നിങ്ങളുടെ സന്തോഷം നിങ്ങളുടെ കയ്യിലാണ്. എപ്പോഴും ബുദ്ധിപരമായി തന്നെ തിരഞ്ഞെടുപ്പുകൾ നടത്തുക. എന്നും കൂടെയുണ്ടാകുന്ന ഉപാധികളില്ലാതെ നിങ്ങളെ സ്നേഹിക്കുന്നവരെ തിരഞ്ഞെടുക്കുക.

Also Read
പാർവതിക്ക് പറ്റിയ നായകനായിരുന്നില്ല ഞാൻ, എന്നിട്ടും പാർവ്വതി എന്നോട് പെരുമാറിയ പോലെ മറ്റൊരു നടിയും ചെയ്തിട്ടില്ല: റിസബാവ അന്ന് പറഞ്ഞത്

ഇന്ന് ഞാൻ ഒരുപാട് ഒരുപാട് സന്തോഷിക്കുന്നു. എന്റെ 31ാമത്തെ ജന്മദിനമായിരുന്നു ഏറ്റവും മികച്ച ജന്മദിനം. കുറച്ചുപേരെ ഞാൻ മിസ് ചെയ്തുവെങ്കിലും സന്തോഷം തോന്നുന്നു പ്രധാനമായും സമാധാനം ഉണ്ട്.

എന്റെ പ്രിയപ്പെട്ട കുടുംബത്തിനും സുഹൃത്തുക്കൾക്കും വലിയ നന്ദി. എന്നും കൂടെ നിന്നതിനും എന്റെ സന്തോഷത്തിന്റെ കാരണമായി മാറിയതിനും നന്ദി എന്നായിരുന്നു ആര്യ കുറിച്ചത്.

Advertisement