അരനൂറ്റാണ്ടായി മലയാള സിനിമ അടക്കി വാഴുന്ന സൂപ്പർ താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. അടുത്തിടെ ആയിരുന്നു മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിന്റെ അമ്പതാം വാർഷികം ആരാധകരും സഹപ്രവർത്തകരും ആഘോഷമാക്കി മാറ്റിയത്. അതിന് പിന്നാലെ മമ്മൂട്ടി എഴുപതാം പിറന്നാളും എത്തിയിരുന്നു.
മമ്മൂട്ടിയുടെ പിറന്നാളും സോഷ്യൽ മീഡിയ തകർത്ത് ആഘോഷിച്ചിരുന്നു. നിരവധി സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ചിട്ടുള്ള മമ്മൂട്ടിയുടെ ഒരു മലയാള ചിത്രം വർഷങ്ങൾക്ക് മുമ്പ് തമിഴ് നാട്ടിൽ സൂപ്പർ വിജയമായി മാറിയ സംഭവമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
കെ മധു എസ് എൻ സ്വാമി കൂട്ടുകെട്ടിൽ ഇറങ്ങിയ സിബിഐ സീരിസ് ചിത്രങ്ങൾ എല്ലാം തകർപ്പൻ വിജയം നേടിയവ ആയിരുന്നു. മമ്മൂട്ടിയുടെ അഭിനയജീവിതത്തിൽ പകരം വെക്കാനില്ലാത്ത കഥാപാത്രം ആയിരുന്നു സേതുരാമയ്യർ സിബിഐ. മലയാളത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ ചിത്രങ്ങളുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്നവയാണ് സിബിഐ സീരീസിലെ ഓരോ സിനിമയും.
Also Read
റിസയുടെ മകൾക്ക് താൻ മൂത്താപ്പ ആയിരുന്നു, അവൾ എന്നെ അങ്ങനെയാണ് വിളിച്ചിരുന്നത്: സായ് കുമാർ
സിബിഐ സീരീസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പിന്റെ വിശേഷങ്ങൾ തമിഴ് സിനിമാ വിതരണ രംഗത്തെ പ്രമുഖനായ തിരുപ്പൂർ സുബ്രഹ്‌മണ്യൻ പങ്കുവെച്ചതാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ടൂറിംഗ് ടാക്കീസ് എന്ന യൂട്യൂബ് ചാനലിലെ ചായ് വിത്ത് ചിതിര എന്ന പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
കോയമ്പത്തൂർ കെജി തിയേറ്ററിൽ സിബിഐ ഡയറിക്കുറിപ്പ് പ്രദർശനത്തിനെത്തിച്ചത് അൽപം പേടിയോടെയായിരുന്നു ന്നാണ് തിരുപ്പൂർ സുബ്രഹ്‌മണ്യൻ പറയുന്നത്. അക്കാലത്ത് മലയാള സിനിമകൾ തമിഴ്നാട്ടിൽ അത്രകണ്ട് വിജയിക്കാത്തത് ആയിരുന്നു കാരണം. എന്നാൽ തന്റെ പ്രതീക്ഷ മുഴുവൻ തെറ്റിച്ചാണ് തമിഴ്നാട്ടിൽ ആ സിനിമ കൊണ്ടാടപ്പെട്ടു.
ആദ്യ ദിവസം മുതലുള്ള എല്ലാ പ്രദർശനങ്ങളും ഹൗസ് ഫുള്ളായിരുന്നു. കോയമ്പത്തൂർ കെജി തിയേറ്ററിൽ നിന്ന് മാത്രം ചിത്രം 3 ലക്ഷം നേടിയെടുത്തു. ഒന്നേമുക്കാൽ ലക്ഷം രൂപയ്ക്ക് വാങ്ങിയ സിനിമ ഒറ്റ തിയേറ്ററിൽ നിന്ന് മാത്രം തനിക്ക് 3 ലക്ഷമാണ് നേടിത്തന്നത്.
മദ്രാസിലെ സഫയർ തിയേറ്ററിൽ ഒരു വർഷത്തോളം നിറഞ്ഞ സദസിന് മുന്നിൽ സിബിഐ ഡയറിക്കുറിപ്പ് പ്രദർശിപ്പിച്ചു.
തമിഴ്നാട്ടിൽ മലയാള സിനിമകൾക്കുള്ള സ്വീകാര്യതയ്ക്ക് ഈ സിനിമ ഒരു കാരണമായെന്നും അതിന് ശേഷമാണ് മലയാള സിനിമകളെ ധൈര്യപൂർവം തമിഴ്നാട്ടിൽ പ്രദർശനത്തിനെത്തിച്ചതെന്നും തിരുപ്പൂർ സുബ്രഹ്‌മണ്യൻ വ്യക്തമാക്കി.